
ഉമ്മയുടെ കബറടക്കം കഴിഞ്ഞ് മുന്നാം ദിവസം സന്ധ്യയ്ക്ക് വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒരു പക്ഷെ...ഉമ്മ അങ്ങേ ആകാശത്തിലിരുന്നു നോക്കിയിരുന്നിരിക്കാം തിരിച്ചു വിളിക്കാന്‍ , ഒരു ഉരുള ചോറുവാരി തരാന്‍ ,എന്റെ മോനെയെന്നുവിളിച്ചു ചേര്‍ത്തുപിടിക്കാന്‍ ....
പ്രാരാബദ്ധത്തിന്റെ മുള്‍കീരിടവും ചൂടി , അങ്ങകലെ കാണുന്ന ഭാവിയെന്ന മരീചികയും തേടി ഞാന്‍ വീട്ടില്‍ നിന്ന് അകലുമ്പോള്‍ തീര്‍ച്ചയായും ഉമ്മ കരഞ്ഞിരിക്കണം . ഞാന്‍ കാണാത്ത ലോകത്തിരുന്നു നെഞ്ചു ഉരികീരിക്കണം . ആറ് സഹോദരിമാരുടെ അടക്കിപിടിച്ച തേങ്ങലുകള്‍ ഞാന്‍ മാഞ്ഞുകഴിഞ്ഞപ്പോള്‍ മുറവിളികളായിപൊട്ടി വീട്ടിന്റെ നാല് ചുവരിനുള്ളില്‍ തങ്ങി നിന്നിരിക്കാം .വര്‍ഷം പത്തു കഴിഞ്ഞു ഇനി എന്നാണോ എനിക്ക് നാട്ടിലേക്ക് ഒരു മടക്കയാത്ര...!!





















