ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Tuesday, May 31, 2011

"നീര്‍മാതളത്തിന്റെ രാജകുമാരി "


തൊട്ടാല്‍ അലിഞ്ഞില്ലാതാകുന്ന ,കൈയില്‍ ഒതിക്കിപിടിക്കാന്‍ കിട്ടാത്ത തുഷാരബിന്ദുക്കളെപ്പോലെയാണ് സ്നേഹം . ഒരു വിഷയത്തില്‍ നിന്ന് മറ്റൊന്നോലെക്ക് പക്ഷിയെ പോലെ പറന്നിറങ്ങുന്ന സ്നേഹം. ചിരിക്കാനും ,ചിന്തിപ്പിക്കാനും , കുശുമ്പു പറയാനും ,വിട്ടു പിരിയുമ്പോള്‍ വീണ്ടും കാണാന്‍ ആഗ്രഹം തോന്നുന്ന സ്നേഹം .സ്നേഹത്തെ അന്വഷിക്കുന്ന ഒരു എഴുത്തുകാരി അതാണ്‌ നീര്‍മാതളത്തിന്റെ രാജകുമാരി .
സ്നേഹം തേടിയുള്ള തീര്‍ത്ഥയാത്ര സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളും , നിരാശകളും , ആത്മനുമ്പരങ്ങളും ഞാന്‍ ആ ഭഗവദ്പാദങ്ങളില്‍ അര്‍പ്പിക്കുന്നു ഒരു പിടി പുക്കളായി.....സ്വീകരിച്ചാലും .!

Wednesday, May 4, 2011

"അഹങ്കാരി "

ഹേ..... ഗര്‍ഭപാത്രമേ....നിന്നെ കീറി മുറിച്ചാണ് ഞാന്‍ ലോകം കണ്ടതെങ്കിലും ആ ഉദരത്തിലഞ്ചെട്ടു മാസം നിയെന്നെ ചുമന്നതല്ലേ ....
നിന്നെ എന്റെ പിഞ്ചുകാലുകള്‍ ചവിട്ടിയപ്പോള്‍ എന്റെ ഉമ്മയുടെ കണ്ണില്‍നിന്നും വേദനയുടെ കണ്ണ്നീര്‍ ഇറ്റു ഭുമിയില്‍ വിണത് എന്തെ ഞാന്‍ കാണാതെപോയി
അന്നേ ഞാന്‍ ഒരു അഹങ്കാരിയായിരുന്നോ ...? എന്റെ കാല്‍പാദം ഭുമിയില്‍ ഉറച്ചു നിന്നിട്ടും ഉമ്മയുടെ നോവിന്റെ നിലക്കാത്ത കണ്ണ്നീര്‍ ഞാന്‍ അഹങ്കാരിയെന്നതിനു തെളിവ് നല്‍ക്കുന്നു . അതെ..! ഞാന്‍ ഉമ്മാക്ക് പ്രയാസം മാത്രം നല്‍ക്കിയ ഒരു പച്ചയായ അഹങ്കാരി .

"ഒരു ആത്മഹത്യ കുറിപ്പ് "

ചോറും ,മത്തി കറിയും , ബീന്‍സ് തോരന്‍ ഉച്ചയുണിനു ഉമ്മ എന്റെ മുന്നില്‍ വിളമ്പിയപ്പോള്‍ അതിന്റെ കൂടെ ഒരു വറുത്ത മീനില്ലാത്ത ഒറ്റ കാരണത്താല്‍ ആത്മഹത്യ ചെയ്യാനായി നേരെ ചെന്നത് കൊച്ചുവേളി റെയില്‍വേ ട്രാക്കിലാണ്
പാളത്തില്‍ കൂടി നടന്നു വന്ന ഗാര്‍ഡു എന്നെ കണ്ട പാടെ
"എണിറ്റു പോടാ .എല്ലാ ട്രൈയിനും അഞ്ചു മണിക്കൂര്‍ ലേറ്റാ"
മമതാ ബാനര്‍ജിയെ മനസ്സില്‍ ഒരായിരം തെറിയും വിളിച്ചു അവിടന്ന് പൊടിയും തട്ടി നടന്ന് പാണ്ടി ലോറിക്ക് അടവെയ്ക്കാനായി ഹൈവേയുടെ ഓരത്തു വന്ന് കിടന്നു .

അപ്പോഴാണ്‌ അറിയുന്നത് പാണ്ടികളെല്ലാം ലോറി സമരത്തിലെന്ന് .
അവസാനം അത് ഉറപ്പിച്ചു .!

നേരെ വള്ളക്കടവ് പാലത്തില്‍നിന്നും താഴെ ആറ്റിലേക്ക് ഒറ്റ ചാട്ടം . "കഷ്ടം" ഒരാല്‍പോക്കമില്ലാത്ത വെള്ളത്തിനു ഈ അഞ്ചടി എഴിഞ്ചുകാരാനെ താങ്ങാന്‍ ശേഷിയില്ലാതെപോയി . അവസാനം ആ ട്രൈനെജ് വെള്ളത്തില്‍ മുഖവും കഴുകി വിശന്ന വയറുമായി വീട്ടിലോട്ട് നടക്കുമ്പോള്‍ മനസ്സില്‍ ഉമ്മ വെച്ച് നീട്ടിയ ചോറും ,മത്തി കറിയും , ബീന്‍സിന്റെ തോരനുമായിരുന്നു . ഏല്ലാവരും ഉറങ്ങിയത്തിനാല്‍ അടുക്കള വാതില്‍ പതിയെ തുറന്നു പൈപ്പില്‍ നിന്ന് കൈയും കഴുകി മേശ പുറത്തിരിക്കുന്ന എന്റെ ചോറ്റുപാത്രം പൊക്കി നോക്കിയപ്പോള്‍ ....

ഒരു പിടി ചോറും , അതിന്റെ അരികില്‍ രണ്ടു പച്ച മുളക്കും ഭംഗിക്ക് കുത്തി വെച്ചിരിക്കുന്നു . കഷ്ടംപിടിക്കാന്‍ ഉള്ളത് തിന്നുകൊണ്ടു പുതപ്പും മൂടി മരണത്തെ ശപിച്ചു കൊണ്ടു കിടന്നുറങ്ങി .

കഷ്ടം പിടിച്ച ജന്മം ..!

Thursday, April 14, 2011

Tuesday, April 12, 2011

Thursday, February 24, 2011

"Heart"

"Friendship"

" You r the world"

"Minds"

"Hope"

" Truth of life"

"Friendship"

"Relationship"

"With You"

" Alone"

" Friendship"

" Heart"

" Goodluck"

" memories "

"never"

"me"

Monday, January 24, 2011

" എന്റെ ഓര്‍മ്മ "

എന്റെ ജിവിതം മാറ്റിമറിച്ച വിദേശ യാത്രയെ ഓര്‍ക്കുന്നു .....യാത്ര ചോദിച്ചപ്പോള്‍ കെട്ടിപിടിച്ചു കരഞ്ഞ ഉമ്മയെ ഓര്‍ക്കുന്നു .......നെറ്റിയില്‍ ഒരുതുള്ളി കണ്ണീര്‍ വിഴ്ത്തി ഉമ്മവെച്ച വാപ്പയെ ഓര്‍ക്കുന്നു ......തലയില്‍ തടവി അനുഗ്രഹിച്ച സഹോദരിമാരെ ഓര്‍ക്കുന്നു ......കൈവീശി യാത്രാമഗളം ചൊന്ന ചങ്ങാതിമാരെ ഓര്‍ക്കുന്നു ...... ഇലപൊഴിച്ചു ധര്‍മ്മ സങ്കടം അറിയിച്ച മുറ്റത്തെ മുല്ല മരത്തെ ഓര്‍ക്കുന്നു ......പുലര്‍ക്കാലത്തെ എന്നെ അറിയിച്ച ആ പൂവന്‍ കോഴിയെ ഓര്‍ക്കുന്നു ........ഒന്നും ചൊല്ലാതെ എല്ലാം അടക്കി പിടിച്ചു വീട്ടിന്റെ അകത്തളങ്ങളില്‍ കെട്ടിയടക്കപ്പെട്ട എന്റെ പ്രണയിനിയെ ഓര്‍ക്കുന്നു .... കാലം എന്നില്‍നിന്നും എല്ലാം മാച്ചു കളഞ്ഞു . ഇന്നു ഈ പലരും യാത്രപോലും പറയാതെ സര്‍വ്വ ശക്തന്റെ അടുക്കലേക്കു മടങ്ങിപോയെങ്കിലും.......!!!!!! . ഞാന്‍ എന്റെ ഓര്‍മ്മകളെ ഇപ്പോഴും ഓര്‍ക്കുന്നു .....!!

Friday, January 21, 2011

"ഒരു ആത്മാവിന്റെ കൂലി "



ഒരു ദിവസം സെകന്റ് ഷോ കഴിഞ്ഞു ഒറ്റക്ക് വരുന്നവഴി ഞാന്‍ പെട്ടന്നാണ് ആ ആല്‍ത്തറയുടെ അരികില്‍ കിടക്കുന്ന ഒരു സ്ത്രിയെ ശ്രദ്ധിച്ചത് . ഏതാണ്ട് പിഞ്ഞിക്കീറിത്തുടങ്ങിയ വേഷം. അലസമായി നീണ്ടു വളര്‍‌ന്നു നില്‍‌ക്കുന്ന തലമുടി. ഇടയ്ക്കിടെ അവര്‍ ചെറുതായി ചിരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍‌ ഒരു ഭ്രാന്തി . പക്ഷേ, അവരുടെ കണ്ണുകള്‍‌ക്കെന്തോ പ്രത്യേകത പോലെ …. ഞാന്‍‌ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്നു…എന്നെ കണ്ടതുകൊണ്ടാകാം കൈകാട്ടി വിളിച്ചു ഞാന്‍ അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ദേഹമാകെ രക്തമാണ് .ഞാനൊന്ന് ഞെട്ടി ..! അനക്കാന്‍ വയ്യാത്ത ചുണ്ടുമായി അവര്‍ എന്നോട് പറഞ്ഞു ആശുപത്രിയില്‍ കൊണ്ടുപോകുമോ എന്നെ ഏതോ കാര്‍ ഇടിച്ചു ഇട്ടതാണ് മണിക്കൂറായി ഇവിടെ കിടക്കുന്നു വല്ലാത്ത വേദന പലരും വന്നു നോക്കിയത്തല്ലാതെ ആരും സഹായിച്ചില്ല എന്നെ ആശുപത്രിയില്‍ കൊണ്ടു പോകുമോ മോനെ ...!

ഉള്ള ധൈര്യം ചോര്‍ന്നുപോയെങ്കിലും ഞാന്‍ അവരെ വാരിക്കുട്ടി എടുത്തു തോളിലിട്ടു നടന്നു അടുത്തുള്ള മേരി ആശുപത്രിയില്‍ എത്തിച്ചു . ഡോക്ടറുടെ പരിശോധനക്ക് ശേഷം നേഴ്സ് വന്നു പറഞ്ഞു അബുലന്‍സ് വിട്ടുതരാം ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കണം അല്പം സിരിയസാണ് . വല്ലാത്ത ഭയം ഉള്ളില്‍ തോന്നിയെങ്കിലും എനിക്ക് മുങ്ങാന്‍ തോന്നിയില്ല . ആബുലന്‍സില്‍ നിന്നും സ്റ്റെച്ചറില്‍ കിടത്തി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകും വഴി അവര്‍ ഒരു "തുണി കിഴി" എന്നെ ഏല്പിച്ചു പറഞ്ഞു മോന്‍ ഇത് സുക്ഷിച്ചോ ഞാന്‍ തിരിച്ചു വന്നിട്ട് തന്നാല്‍ മതി . ഞാന്‍ അതുവാങ്ങി ഡ്രെസിംഗ് റൂമിന്റെ പുറത്തു കാത്തുന്നിന്നു കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പുറത്തിറങ്ങി എന്നോട് പറഞ്ഞു . "മരിച്ചു " കുറച്ചു നേരത്തെ കൊണ്ടുവരാമായിരുന്നു .!! . പോലിസിനെ അറിയിച്ചുട്ടുണ്ടു കാര്യങ്ങള്‍ വിശദമായി പറഞ്ഞിട്ട് താങ്കള്‍ക്ക് പോകാം . പലപ്പോഴുള്ള പോലീസിന്റെ ചോദ്യങ്ങളൊന്നും എന്നെ അലട്ടിയില്ല എന്തുകൊണ്ടു നേരത്തെ അവരെ ആശുപത്രയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലോന്നുള്ള വിഷമായിരുന്നു എനിക്ക് . അനാഥ പ്രേതങ്ങളുടെ കൂട്ടത്തില്‍ അവരെ മോര്‍ച്ചറിയില്‍ തള്ളുമ്പോള്‍ ..അവരുടെ മുഖത്തു രക്ത ബന്ധുക്കളോടുള്ള അമര്‍ഷമായിരുന്നുയെന്നു എനിക്ക് തോന്നി .

ഇതുപോലെ മാനസിക നിലതെറ്റിയ മനുഷ ജന്മങ്ങള്‍ എതോക്കയോനാള്‍ നല്ല നിലയില്‍ ജിവിച്ചിരുന്നവരായിരിക്കണം. ! തിരിച്ചു വിട്ടിലേയ്ക്ക് മടങ്ങാന്‍ കാശില്ലാതെ....എന്തുച്ചെയണമെന്നു അറിയാതെ .... ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് അവരെന്നെ ഏല്‍പിച്ച ആ തുണി കിഴി തുറന്നു നോക്കിയത് പ്ലാസ്റ്റിക്ക് കവറില്‍ ഭദ്രമായി സുക്ഷിച്ചിരിക്കുന്ന " ഒരു പുതിയ പത്തു രൂപാ നോട്ടു ." സത്യത്തില്‍ എന്റെ കണ്ണ് നിറഞ്ഞുപോയി ...!!ചെയ്ത ഉപകാരത്തിനു ആ ആത്മാവ് എനിക്ക് നല്‍ക്കിയ ഉപകാരം ..!!! .എന്തുകൊണ്ടോ എനിക്ക് ആ കാശ് ഉപയോഗിക്കാന്‍ മനസ്സ് അനുവദിച്ചില്ല ബസ്സിനു കാത്തു നില്‍ക്കാതെ വിട്ടിലേക്ക്‌ നടക്കുമ്പോള്‍ ..ചെറിയ മഴയായി വന്നു അവരെ എന്നെ സമാധാന പെടുത്തുകയിരുന്നു ...ഇന്നും ആ പത്തുരുപാ നോട്ട് എന്റെ അമുല്യ ശേഖരത്തില്‍ ചിതലരിക്കാതെ സുക്ഷിക്കുന്നു .. ഇനി ഒരു ജന്മത്തില്‍ അവരെ കണ്ടുമുട്ടിയാല്‍ തിരിച്ചു നല്‍ക്കാന്‍ .....!!!

Saturday, December 25, 2010

"പള്ളികുടം"


ഇതെന്റെ പള്ളികുടം ..! ഞാന്‍ വളര്‍ന്നതിവിടെ...... ആദ്യമായി മരിയാസജിതക്ക് പ്രണയ ലേഖനം കൊടുത്തതിവിടെ......... അതും വാങ്ങി ഒന്നും അറിയാത്തവളെപ്പോലെ വരാന്തയിലൂടെ അരയന്ന ചന്തത്തില് നടന്നുപ്പോയതും ഇവിടെ......... ഹിന്ദികപ്പട സാറിനെ കളിയാക്കിയത്തിനു ബഞ്ചിന് മുകളില് കയറ്റി നിര്‍ത്തിയതും ഇവിടെ.............സാമുഹ്യപാടം ടിച്ചറെ ഗുണ്ടു മണിയെന്നു വിളിച്ചത്തിന് ഒരു ദിവസം കളാസ്സില് നിന്നും പുറത്താക്കിയതും............ അസംബ്ലിക്ക് വെരാഗ്യത്താല് ഇഗുലാബ് വിളിച്ചതും ഇവിടെ.............. ര്ക്ഷക്രതാവിനെ വിളിച്ചോണ്ടു വന്നിട്ട് ക്ലാസില് ഇരുന്നാല് മതിയെന്ന് H M ലുകുമന് സാര് അക്രോഷിച്ചതും............ തട്ടുകടരമേശെണ്ണനെ മുക്ക്മ്മിനാകി വാപ്പയാണെന്നു അഭിനയിപ്പിച്ചത്തും ഇവിടെ.........രാഷ്രിയത്തില് പിച്ചവെച്ചതും...... കരിബോര്ഡില് നിന്നും മീശ കറുപ്പിച്ചത്തും......... D O വരുന്നതിനുമുന്നോടിയായി കുട്ടികളെ സഘടിപ്പിച്ചതും.......... പടിപ്പുമുടക്കാന് വിദ്യാര്ഥികളെ വട്ടം കുട്ടിയതും ഇവിടെ. എന്നെ ആദ്യമായി തല്ലിയ രാധമണി ടിച്ചറും, എന്നെ മകനെപ്പോലെ സ്നേഹിച്ച ശാരദ ടിച്ചറും പഠിപ്പിച്ചതും ഇവിടെ, സ്കുള് ജിവിതത്തിന്റെ അവസാനത്തില് കറുത്ത പേനകൊണ്ട് ഓട്ടോഗ്രഫില് മറയുവാന് പോകുന്ന മാരിവില്ലിനോട് മാനമെന്തോ മന്ത്രിക്കുന്നതുപ്പോലെ പിരിയുവാന് പോക്കുന്ന നിന്നോട് എന്താണ് ചൊല്ലേണ്ടത് എന്ന് മരിയസജിത എഴുതിയതും ഈ സ്കുളില്. .... എന്റെ ഗുരുക്കന്മാര് എന്റെ പ്രണയിനി എല്ലാരും ഇപ്പോള് ജിവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ... ഈ നിമിഷം മുതല്‍ കുറച്ചുനാള് അവരെ ഓര്‍ക്കും ഞാന്‍ . പിന്നെ വിസ്മ്രിതിയില് മറയും. മറയണം അതാണാല്ലോ മനുഷ്യ മനസ്സ്

Friday, December 24, 2010

"ദൈവനിച്ചയം"


അന്ന് എനിക്ക് അതുവഴി നടക്കേ ണ്ട അവിശ്യമില്ലായിരുന്നു .

"ദൈവനിച്ചയം" ഞാന്‍ അതുവഴി കടന്നു പോകാന്‍ . അല്ലെങ്കില്‍ ഞാന്‍ അവളെ കാണുമോ ...! ചെങ്കല്‍ അടുക്കിവെച്ചതുപോള്‍ ആ ഇരുന്നില വീട്ടിന്റെ ഈ ജനലാക്കുളില്‍ നിന്നും മുല്ലപൂമൊട്ടുപോലെ കരിവളയിട്ട കൈകള്‍ പുറത്തേക്ക് ഇട്ടു എവിടനിന്നോ ഒഴികിവരുന്ന സൂഫി സംഗീതത്തിന് താളം പിടിച്ചത് ഞാന്‍ ശ്രദ്ധിച്ചതും . , അവള്‍ അതുകണ്ടു ഓടി മറഞ്ഞതും., പോകാൻ സമയമായിട്ടും എന്റെ മനസ്സനുവദിക്കാതെ വീണ്ടും ഞാന്‍ ആ ചീനാര്‍ മരച്ചുവട്ടില്‍ കാത്തുനിന്നതും.., പിന്നിട് എപ്പോഴോ നാണിച്ചു അവള്‍ ജനലരിക്കില്‍ വന്നതും , ഒരുത്തിരി നേരം കൂടി എനിക്കവിടെ നിൽക്കാൻ മനസ്സ് പല കാരണങ്ങൾ തേടിയതും. , പലദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സൗഹ്രദത്തിലായതും ., പിന്നീട് എപ്പോഴോ ......... സൗഹ്രദം പ്രണയത്തിനു വഴിമാറിയതും., ഒരു യാത്ര പോലും ചൊല്ലാതെ എനിക്ക് നാട് വിടേണ്ടിവന്നതും... എല്ലാം ഇന്നലെ കഴിഞ്ഞപോലെ .....

ജീവിതത്തിന്റെ ഒരു വശം കാണുമ്പോൾ അതിനു മറ്റൊരു വശം ഉണ്ടെന്ന വാസ്തവം മറക്കാതിരിക്കാൻ ഞാന്‍ ശ്രമിക്കാം...കടലിനു കുറുകേ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതേ പിന്തുടരുന്നതുപോലെ.....ഞാനും വെറുതെ പിന്തുടര്‍ന്നു. എന്നാലും എനിക്കറിയാം ...ഞാനും നീയുമെന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്....ഓർമ്മകളുടെ വീണയിൽ നിൻ കൈവിരൽ തൊടുമ്പോൾ ഉണരുന്നത് നഷ്ടത്തിന്റെ നാദം.. .നീ മീട്ടിയ സ്വരങ്ങളിൽ ഞാൻ എന്തോ തേടുന്നു....നിലാവുള്ള രാത്രികളിൽ മാനം നോക്കി കിടന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്...ഈ ചന്ദ്രനും നക്ഷത്രങ്ങൾക്കും ഒക്കെ കഥ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ...എത്രയെത്ര കഥകൾ അവ പറഞ്ഞേനെ...മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും, നേട്ടങ്ങളുടെയും, നഷ്ടസ്വപ്നങ്ങളുടെയും..അങ്ങനെ എത്ര എത്ര കഥകൾ..

കട്ട പിടിച്ച ഇരുട്ടിലാഴ്ന്ന എന്റെ ജീവിതത്തിലേക്ക് വന്ന സ്നേഹത്തിന്റെ പ്രകാശരശ്മി...സപ്തസ്വരങ്ങൾ മറന്ന എന്റെ മനസ്സിലേക്കൊഴുകി വന്ന ഗാനവീചി...നിറങ്ങളില്ലാത്ത എന്റെ ലോകത്ത് വിരിഞ്ഞ മഴവില്ല്....കാലിടറി വീണ എന്നെ വീണ്ടും നടക്കാൻ പഠിപ്പിച്ച എന്റെ കൂട്ടുകാരി...നീ കൂടെയുണ്ടെന്ന വിശ്വാസത്തിൽ ഞാൻ മുമ്പോട്ട് നടന്നു...എവിടെയോ ചെന്നു തിരിഞ്ഞു നോക്കിയപ്പോൾ കുറേ ദൂരം മുമ്പ് നിന്ന് പോയ നിന്റെ കാല്പാടുകൾ മാത്രം ഞാൻ കണ്ടു...എന്നെ വീണ്ടും തനിച്ചാക്കി നീ എങ്ങോട്ടേക്കൊ മറഞ്ഞു... പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം നിന്നെ തേടി ഇവിടെ എത്തിരിക്കുന്നു .. നിന്റെ മുല്ലപൂമൊട്ടുപോലെ കരിവളയിട്ട കൈകള്‍ കാണാന്‍ .., കരിവളയുടെ കിലുക്കം കേള്‍ക്കാന്‍ ...പക്ഷെ....കഴിഞ്ഞിലല്ലോ... സഖി. ഇന്ന് ഇവിടെ..... എന്റെ ചിന്തപോലെ ചിതലരിച്ച ജനല്‍ പാളികള്‍ മാത്രം. എപ്പോഴെങ്കിലും ഞാന്‍ കടന്നു വരുമെന്ന പ്രതീക്ഷയില്‍ നീ പാതിചാരാതെ പോയ ജനല്‍ പാളികള്‍ മാത്രം . നീ ഏവിടെയായാലും നിന്റെ ശ്വസം ഇവിടെ ഉണ്ടന്നെനിക്കറിയാം അതിനാല്‍ നീ പാതി ചാരാതെ പോയ ഈ ജനല്‍ പാളികളില്‍ കൂടി എന്റെ ആത്മാവിനെ കടത്തിവിടുന്നു. റസിയാ..... നീ അനുഭവിച്ച വ്യഥ, നീ അനുഭവിച്ച ഒറ്റപെടല്‍ , എല്ലാ പരിഭവങ്ങളും. അതിനോട് കലഹിച്ചു തീര്‍ക്കുക. ഇനി നിന്നെ കാണലെന്നുണ്ടാവില്ലെന്നു എനിക്കറിയാം എന്നാലും... എല്ലാ പ്രയാസങ്ങളും ഉള്ളിലൊതുക്കി എന്റെ ശരിരം തിരിച്ചു പോകുന്നു ആത്മാവിനെ ഇവിടെ വിട്ടെച്ച്.....!!!