ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Friday, November 26, 2010

എന്റെ സഹോദരി റാജിത

എന്റെ സഹോദരി റാജിത. സസ്യത്തിന് ഹരിതകം അനീവാര്യമായ ഘടകംപോലെ .....എന്റെ മാനസികവും , വളര്‍ച്ചക്കും , ഇത്തയില്ലാതെ കഴിയുകയില്ല . എന്നിലെ കുട്ടിത്തം ഉണരുന്ന അപൂര്‍വ്വ നിമിഷങ്ങളുണ്ടു ....അറിയാതെയാണെങ്കിലും അപ്പോള്‍ ഞാന്‍ ഇത്തായുടെ മടിത്തട്ടില്‍ കുസ്രതിച്ചിരിയുമായ് ഇരിക്കുന്ന കുഞ്ഞായി മാറാറണ്ടു ....അപ്പോള്‍ ഇത്തായുടെ സ്നേഹ നിര്‍ഭരമായ ശാസന എന്റെ ശരിരത്തെക്കാളുപരി മനസിനെയാണ് തലോടുന്നത് .......ഉമ്മയുടെ മുന്നില്‍ അറിഞ്ഞുകൊണ്ടു തെറ്റുച്ചെയുകയും........അതിനു ന്യായികരണം കണ്ടെത്തുകയും ചെയ്യാറുള്ള എന്റെ ചാപല്യത്തെ റായിത്ത വിവേകപൂര്‍വ്വം കൈകാര്യം ചെയ്യും . ഉമ്മയില്‍നിന്നു എനിക്ക് നേരെ വരുന്ന തല്ലും , ശകാരവും ഈ പാവം പണ്ടു എത്ര വാങ്ങി കൂട്ടിരിക്കുന്നു . പലരും പറയും രാത്രി കാലങ്ങളില്‍ കിളികള്‍ക്ക് അതിന്റെ കൂട്ടില്‍ വെളിച്ചം നല്‍ക്കുന്നത് മിന്നാമിനുങ്ങാണെന്ന് .....എന്റെ ജീവിതത്തിലെ ഇരുട്ടുനിറഞ്ഞ വഴികളില്‍ എനിക്ക് വെളിച്ചമായി തീര്‍ന്നത് ഈ ഇത്തതന്നെയാണ് ........പൂവില്‍ പൂമ്പൊടിയെന്നപോലെ .....എന്റെ മനസ്സില്‍ ഇത്ത ചേര്‍ന്ന് നില്‍ക്കുന്നു . ഇത്തായുടെ സ്നേഹമാകുന്ന സാഗരത്തില്‍ ഒരു മണല്‍തരിപോലെ......ഒഴുകി നടക്കുകയെന്നത്‌ എന്റെ ഏറ്റവും വലിയ സന്തോഷം . എനിക്ക് ഈ സഹോദരിയോടുള്ള സ്നേഹം "വാക്കുകള്‍ക്കതീതം" എന്ന പദപ്രയോഗത്തിലൂടെ മുഴുമിപ്പിക്കട്ടെ ..! സഹോദര്യ ബന്ധങ്ങള്‍ , രക്ത ബന്ധങ്ങള്‍ ....... ഏതു കാലഘട്ടത്തിലെ ഒഴിക്കിലും മാറ്റം സംഭവിക്കുകയില്ല . മറിച്ചാണെങ്കില്‍ .......അത് മനുഷന്‍ പ്രക്രതിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയുമാണ് ..!

7 comments:

 1. സഹോദരി സ്നേഹം അത് മാതാവിനോളം വരില്ലെങ്കിലും മാതാവിന് തുല്യം തന്നെയാണ് ...രക്ത ബന്തങ്ങള്‍ക്ക് വില കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍ കാത്തുസൂക്ഷിക്കാം അതിന്റെ പവിത്രത ....ബന്തങ്ങളുടെ ....ആഴവും

  ReplyDelete
 2. ഇത്ത ഇപ്പോൾ എവിടാ

  ReplyDelete
 3. ഹിന . ഇത്ത ഇപ്പോള്‍ വള്ളക്കടവിലെ സായൂജ്യത്തില്‍ സുഖമായിരിക്കുന്നു . നന്ദി വന്നതിനും , വായിച്ചതിനനും .

  ReplyDelete
 4. എനിക്ക് ഇത്താത്ത ഇല്ല അതുകൊണ്ട് ഇത്താത്തയുടെ സ്നേഹം എനിക്ക് കിട്ടിയിട്ടില്ല ഈ ഇത്തത്തയോട് എന്റെ അന്വേഷണം പറയണം

  ReplyDelete
 5. അന്വഷണം അറിയിക്കുന്നു നന്ദി മച്ചു

  ReplyDelete
 6. ഈ സഹോദരി സ്നേഹം എന്നും നില നില്‍ക്കട്ടെ

  ReplyDelete