ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Sunday, November 14, 2010

"ബാബര്‍ മസ്ജിദ് വിധി"

ബാബര്‍ മസ്ജിദ് വിധി . എനിക്ക് ബഹുമാനപ്പെട്ട "കോടതിയോട് " ഒരു അപേക്ഷയുണ്ടു നിങ്ങള്‍ അവിടെ ഒരു "അമ്പലം" പണിതാല്‍ ഹിന്ദുക്കള്‍ മാത്രമേ തൊഴാന്‍ എത്തുകയുള്ളൂ , അവിടെ ഒരു "മസ്ജിദ്" പണിതാല്‍ മുസ്സല്‍മാന്‍ മാത്രമേ നമസ്കരിക്കാന്‍ വരികയുള്ളു , ഒരു "ചര്‍ച്ച്" ആണങ്കിലോ ക്രസ്ത്യന്‍ മാത്രമേ പ്രാര്‍ത്ഥനക്ക് ചെല്ല്കയുള്ളൂ . ആയതിനാല്‍ വലിയ ഒരു "കക്കുസ്സു" പണിയുക അപ്പോള്‍ എല്ലാ മതസ്ഥര്‍ക്കും ഒരുപ്പോലെ ഉപകാര പ്രദമാകുകയും വര്‍ഗിയ വിദ്വഷം വളരാതിരിക്കുകയും ചെയും . ആസനത്തില്‍ തിപിടിച്ചു കക്കുസ് തേടി വരുന്നവന് എന്ത് വര്‍ഗിയത , എന്ത് മതം , എന്ത് ജാതി , എന്ത് കുലം...!! ഇഷോരോ.....രക്ഷിത് ..!

"വാപ്പ"

ചുട്ടുപൊള്ളുന്ന വേനല്‍ സന്ധ്യയില്‍ ഒരു മഴനീര്‍ തുള്ളി ....... ..! എന്റെ വാപ്പയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ നിറുകയില്‍ വീഴുന്ന ഈ കാരുണ്യത്തികവിന്റെ ശീതളിമ എനിക്ക് അനുഭവപ്പെടുന്നു . പഠന ദിനങ്ങളില്‍ പിരിമുറുക്കം നിറഞ്ഞ ഉറക്കം വരാത്ത ഉഷ്ണകാല രാവുകളില്‍ വരാന്‍പോകുന്ന കടുത്ത പരിക്ഷയെ കുറിച്ചുള്ള നെഞ്ചിടിപ്പോടെയിരിക്കുന്ന എന്റെ നെറ്റിയില്‍ കുളിര്‍ ചന്ദന തിലകം പോലെ വാപ്പ ഇറങ്ങി വരുമായിരുന്നു ഒരു കൈകൊണ്ടു പുറംതലോടി എല്ലാം ശരിയാകും മോനെ ...ഇപ്പോള്‍ നീ ഉറങ്ങു ...എന്ന് പതുക്കെ സാന്ത്യനം നല്‍കി , സ്നേഹപുര്‍വ്വം ആശ്ലേഷിച്ചു കൊണ്ടു അരികത്തു ഉറങ്ങാതെ കാവലിരിക്കുമായിരുന്നു . ഈ മമ്മത , ഈ കാരുണ്യം .....എല്ലാം എനിക്ക് നഷ്ടപ്പെട്ടു . എന്നിലുണ്ടാവുന്ന എല്ലാ പ്രതിസന്ധികളിലെ ശാന്തതയാണ് എന്റെ വാപ്പ .പ്രശ്നങ്ങളിലെ തീച്ചുളയില്‍ ഉരുകികൊണ്ടിരിക്കുമ്പോള്‍ പീഡാനുഭവങ്ങള്‍ സഹിക്കുമ്പോഴും മക്കള്‍ക്ക് വേണ്ടി വാപ്പ കരുതുന്നത് മധുരം നിറഞ്ഞ മന്ദസ്മിതമാണ് . ഞാനാണെങ്കില്‍ പൊട്ടിത്തെറിച്ചു പോകുമായിരുന്ന പല സന്ദര്‍ഭങ്ങളും വാപ്പ തീഷ്ണമായ അനുഭവങ്ങള്‍ സമ്മാനിച്ചു പ്രശാന്തമായ പുഞ്ചിരിയിരിലേക്ക് പരിവര്‍ത്തനം ചെയുന്നു . വളരെയേറെ ദുഃഖം സഹിച്ചുകൊണ്ടാണ് വാപ്പ പുഞ്ചിരി തുകുന്നതെന്ന് എനിക്ക് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല . ഞാന്‍ വിദേശ ജീവിതം ആരംഭിച്ചപ്പോള്‍ വിറയാര്‍ന്ന കൈകള്‍കൊണ്ടു വാപ്പ എഴുതിയ കത്തില്‍ മോനെ നിന്റെ ആദ്യ ശബളത്തില്‍ നിന്നും എനിക്കൊരു പുതപ്പ് വാങ്ങി അയക്കണമെന്ന് നാലുവരിയായിരുന്നു ജിവിതത്തില്‍ ഇന്നുവരെ ഒന്നും വാങ്ങി കൊടുകാത്തിരുന്ന ഞാന്‍ വലിയ സന്തോഷത്തോടു ഒരു പുതപ്പ് വാങ്ങുകയായിരുന്നു . നല്ലവണം പൊതിഞ്ഞു പേരും എഴുതി പിറ്റേന്ന് നാട്ടില്‍ പോകുന്ന സുഹുര്‍ത്തുവശം കൊടുത്തുവിടാന്‍ മേശപ്പുറത്തു ഭദ്രമായി വെച്ച് വാപ്പയുടെ സന്തോഷം സ്വപ്നം കണ്ടു കിടന്നു . പുലര്‍ച്ചെയുള്ള ഫോണ്‍ എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു എന്റെ വാപ്പ എന്നെ വിട്ടുപിരിഞ്ഞിരിക്കുന്നു. .......സത്യത്തെ മനസ്സില്‍ ആംഗികരിക്കുമ്പോഴും.. വാപ്പാക്ക് വാങ്ങിവെച്ച , പേരെഴുതിയ ആ പുതപ്പ് മേശപുറത്തു...!! അതിനെ ഒരിക്കല്‍ കൂടി നോക്കാന്‍ ...!! കണ്ണുകള്‍ നിറഞ്ഞു പോയി ....ഇപ്പോഴും ഞാന്‍ അതിനെ വാപ്പയുടെ ഓര്‍മ്മക്കായി സുക്ഷിക്കുന്നു . പരലോക സ്വര്‍ഗ്ഗത്തിലും ഒരു കടാക്ഷത്തിന്റെ നൈസര്‍ഗിതയായി ,ശാന്തതയായി ശീതളിമയായി എന്റെ വാപ്പ എന്നെ വലയം ചെയ്യണമേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നു ...!

"മുബൈല്‍"

ഉഷ്ണം സഹിക്കാനാവാതെ ഞാന്‍ ആ പെട്ടിക്കകത്ത് വീര്‍പ്പുമുട്ടുകയായിരുന്നു . ഈ വീര്‍പ്പുമുട്ടല്‍ എനിക്ക് മാത്രമല്ലല്ലോ എന്നെപ്പോലെ മറ്റു പലര്‍ക്കും ഈ ഉഷ്ണവും , വിയര്‍പ്പുമായി ഇതുപോലെ ഒരു പെട്ടിക്കകത്ത് തന്നെയല്ലേ എന്ന് ഞാന്‍ സമാധാനിച്ചു . ഒടുവില്‍ ഒരു മുരള്‍ച്ചയോടെ പാതിവഴിക്ക് മടിച്ചു നിന്ന എന്നെ സ്വര്‍ണ്ണ വളകള്‍ അണിഞ്ഞ വെളുത്തു തുടുത്ത മ്രദുലമായ കൈകളാല്‍ വലിച്ചു പുറത്തെടുത്തു . തോളിലെ ബാഗിന്റെ സിബു തുറന്നു അതിലേക്കു മാറ്റി . ചുറ്റും പ്രസരിക്കുന്ന ഉന്മാദ ഗന്ധവും ആ ഉടലിന്റെ കൊഴുപ്പും മിനുമിനുപ്പും എന്നില്‍ ആസക്തിയുടെ ഉണര്‍വ് പടര്‍ത്തി . ബാഗിനകത്ത് എല്ലാം കണ്ടും , കേട്ടും ഞാന്‍ ചുരുണ്ടു കിടന്നു . ഞാന്‍ ഒരു കാറിലാണിപ്പോള്‍....കാറും , ബാഗും , ഞാനും എല്ലാം കുളിരണിഞ്ഞിരിക്കുന്നു . എന്റെ വയറില്‍നിന്നും സിബു പോക്കറ്റും കടന്നു മാപിളപാട്ടിന്റെ ഈണം മുഴങ്ങിയപ്പോള്‍ എന്റെ കവിളില്‍ നുള്ളി ആ തുടുത്തുച്ചുവന്ന ചുണ്ടുകളില്‍ ചേര്‍ത്തുവെച്ചു അവള്‍ അവനോടു എന്തക്കയോ സൊള്ളി. പെട്ടന്നായിരുന്നു കണ്ണ് തുറന്നത് ഹോ ...സ്വപ്നമായിരുന്നോ ....? കണ്ണിനു നിറം നല്‍കിയ സ്വപ്നം . ഈശ്വരാ....അടുത്ത ജന്മത്തിലെങ്കിലും ഒരു മുബൈല്‍ ഫോണായി എന്നെ സ്രഷ്ടിക്കണേ....എന്നാല്‍ എനിക്കും തേന്‍ കിനിയുന്ന ചുണ്ടുകളില്‍ ഇടക്കിടെ ഉമ്മവെക്കാമായിരുന്നു ......കുടമുല്ല ചിരിയും , കുയിലിന്റെ സ്വരവും എനിക്കും ഓരോ നിമിഷവും കേള്‍ക്കാമായിരുന്നു ....ആ പൊട്ടിച്ചിരിയുടെ പളുങ്ക് മണികള്‍ ചിതറുന്ന വെണ്മയില്‍ എനിക്കും നീന്തി തുടിക്കാമായിരുന്നു....കലാഭവനില്‍ പോയി പഠിക്കാതെ പട്ടിയുടെയും , പൂച്ചയുടെയും ശബ്ദം എനിക്കും കൂകി വിളിക്കാമായിരുന്നു .

"സമ്പത്ത്"

അറിവാണോ ,സമ്പത്താണോ നല്ലത് ...? ഞാന്‍ പറയും അറിവാണ് . കാരണം . അറിവിനാണ് മഹത്ത്വം ..അതുള്ളവന് ധാരാളം സുഹ്ര്‍ത്തുകള്‍ ഉണ്ടാവും .സമ്പന്നനു ശത്രുക്കളാണ് ഉണ്ടാവുക . അറിവാണ് ഉത്തമം .......അത് അതിന്റെ ഉടമയെ സംരക്ഷിക്കും .എന്നാല്‍ സമ്പത്തിനെ അതിന്റെ ഉടമതന്നെ സംരക്ഷിക്കണം , അറിവാണ് പ്രധാനം...... അത് കൊടുത്താല്‍ കുറയില്ല സമ്പത്ത് കൊടുത്താല്‍ കുറയും . അറിവാണ് നല്ലത് ..... അതിന്റെ ഉടമ ഉദാരനായിരിക്കും .സമ്പത്തിന്റെ ഉടമ പിശുക്കനും . അറിവാണ് ശക്തി ...... ആര്‍ക്കും അതപഹരിക്കാനാവില്ല .എന്നാല്‍ സമ്പത്ത് അപഹരിക്കപെടും . അറിവാണ് അനശ്വരത ...... കാലം അതിന്റെ മുല്യമൊട്ടും കുറയ്ക്കില്ല .എന്നാല്‍ സമ്പത്തിന്റെ മുല്യം കാലപ്രവാഹത്തില്‍ കുറഞ്ഞുകൊണ്ടിരിക്കും . അറിവ് അമുല്യമാണ് ....... അതിനു പരിധിയില്ല ; പരിമിതിയില്ല .അത് അളക്കാനോ , തുക്കാനോ ആവില്ല എന്നാല്‍ സമ്പത്തിനു അതിരും പരിമിതിയുമുണ്ട് അത് എണ്ണിയും ,അളന്നും തിട്ടപ്പെടുത്താം . അറിവാണ് കഴിവ് ....... അത് ധെര്യമേകുന്നു . സമ്പത്ത് ഭയമാണുണ്ടാക്കുക . ഒന്ന് വെളിച്ചമേക്കുന്നു മറ്റേതു ഇരുളും . അറിവാണ് ശ്രേഷ്ടത ...... അത് അതിന്റെ ഉടമയെ വിനിതനാകുന്നു .സമ്പത്ത് അത് നേടുന്നവരെ അഹങ്കാരികളാക്കുന്നു. (എന്താ...ഞാന്‍ പറഞ്ഞത്തില്‍ വല്ല തെറ്റും ഉണ്ടോ ...?

"പ്രാര്‍ത്ഥനയോടെ"

സ്നേഹത്തിന്റെ പുഞ്ചിരി തൂകി പ്രാര്‍ത്ഥനയോടെ ഭാര്യ പടിയിറങ്ങി .......നെറ്റിയില്‍ ചുമ്പനം നല്‍ക്കി മക്കളും , മരുമക്കളും വാതിലടച്ചു .......വീണ്ടും കാണാമെന്നു കൈവീശി സുഹ്രത്തുകളും അകന്നു . എന്നിട്ടും ....എന്നിട്ടും ...നിമാത്രം ഉറങ്ങാതെ കാവലിരിക്കുന്നു .....തല കീഴായി കിടന്നു എനിക്കുവേണ്ടി തുള്ളി, തുള്ളിയായി കണ്ണിരു വാര്‍ക്കുന്നു. നിന്റെ ജലാംശം നഷ്ടപ്പെടുന്നതുവരെ ....എന്നില്‍നിന്നു ഒന്നും മോഹിക്കാതെ..... ഒരു പരിഭാവുമില്ലാതെ....സുഖ വിവരം അന്വഷിക്കുന്നു . നാം തമ്മില്‍ ഒരു പരിചയവുമില്ല എന്നിട്ടും ...!
!

"പ്രേമം "

പ്രേമം പവിത്രമായ വികാരമാണ് സ്വര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു ആ വികാരത്തിന്റെ പവിത്രത കളയുകയാണ് പലരും ചെയ്യുന്നത് . കേണ്ടിട്ടിട്ടില്ലേ ...നീണ്ട...നെടുവിര്‍പ്പില്‍ നീരാടിയെത്തുന്ന നീല പുകയാണ് പ്രേമം ....! തെല്ലൊന്നു അസഖ്യപ്പെടുത്തിയാല്‍ ........പിന്നൊരു കണ്ണീര്‍ കടലാണ് പ്രേമം ...! മാറ്റമില്ലാത്ത മധുരിമയെങ്കിലോ......നീറ്റും മുറിവാണ് പ്രേമം ..! ഭ്രാന്താണ് .....പ്രേമം ..! സ്വബോധം കേടുത്താറുള്ള ഭ്രാന്താണ് സ്നേഹിതാ .....പ്രേമം
.