ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Friday, May 28, 2010

രോഗി..

ഈ കഥയാണോ.....? അല്ല........! മനസ്സുകൊണ്ടു വായിക്കുക .! അതൊരു ചെറിയ ആശുപത്രിയായിരുന്നു രാജവീഥിയുടെ ഓരത്തുള്ള ഒരു ആശുപത്രി. ആ രാജവീഥിക്കപ്പുറത്ത് വലിയൊരു ഉദ്യാനമായിരുന്നു. പച്ചപ്പരവതാനിപ്പോലെ പരന്നു കിടക്കുന്ന ആ പാര്‍ക്കിലെ പുല്‍ത്തകിടിയില്‍ നിരനിരയായി പൂമരങ്ങള്‍ വളര്‍ന്നുനിന്നിരുന്നു. അതിനമപ്പുറത്ത് ആളുകള്‍ വന്നിരിക്കുന്ന നീണ്ട അരമതില്‍. അരമതിലിനപ്പുറം പരന്നു കിടക്കുന്ന കായല്‍ . ചെറിയ ഓളങ്ങളുടെ ഇളക്കത്തില്‍ അലസ്യപ്പെട്ടുകിടക്കുന്ന കായല്‍. അതിനുമപ്പുറം അഴിമുഖമാണ് . പുലര്‍കാല മഞ്ഞിന്റെ കുളിര്‍മയുമയി വരുന്ന ഇളം കാറ്റ് തുറന്നു വിടുന്ന അഴിമുഖം. ആ ആശുപത്രിയിലെ ഒരു ചെറിയ മുറിയിലാണ് ആ രണ്ടു രോഗികളും കിടന്നിരുന്നത് . ആ മുറിക്ക് ആകെയുള്ള ജനാലക്കരികിലെ കട്ടിലില്‍ ഒരാള്‍. ശ്വസകോശത്തിനു ഗുരുതര രോഗം ബാധിച്ച അയാള്‍ക്ക് വല്ലപ്പോഴുമൊക്കെ കട്ടിലില്‍ നിവര്‍ത്തുവച്ച തലയണയില്‍ മേലമര്‍ത്തി ഏണിറ്റിരിക്കാന്‍ കഴിയുമായിരുന്നു. മറ്റേ കട്ടിലിലെ രോഗി സര്‍വാഗം തളര്‍ന്നു കിടക്കുകയായിരുന്നു. ചലനമറ്റ ശരിരം. അനങ്ങാനോ തിരിയാനോ നേഴ്സിന്റെ സഹായം ആവിശ്യമുണ്ടായിരുന്ന രോഗി തുറന്ന കണ്ണുകള്‍ കൊണ്ടു ചുമരുകള്‍ നോക്കികിടകാനെ നിസ്സഹായനായ അയാള്‍ക്ക് കഴിയുമായിരുന്നുള്ളു. തനിക്കും ഒന്ന് എണിറ്റിരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മാത്രമായിരുന്നു ആ രോഗിയുടെ പ്രാര്‍ത്ഥന. എങ്കില്‍ ജാലകത്തിലൂടെ പുറത്തേക്കു നോക്കിയാല്‍ താന്‍ സ്നേഹിക്കുന്ന ലോകം ഒരു നോക്കു കണാനെ‍ങ്കിലും കഴിയുമല്ലോ എന്നയാള്‍ എപ്പോഴും ആശിച്ചു. ആ നഗരത്തിലെ പാര്‍ക്കിനെയും , കായലിനെയും , മനുഷ്വരെയുമെല്ലാം അത്ര ഇഷ്ടപ്പെട്ടിരുന്ന ഒരു മനുഷ്വന്‍. സായാനങ്ങളില്‍ ജനാലക്കരികിലെ രോഗി ബുദ്ധിമുട്ടിയെണിറ്റ് കുറേനേരം കട്ടിലില്‍ ചാഞ്ഞരിക്കുമായിരുന്നു അയാള്‍ ജാലകതിലുടെ പുറത്തേക്കു നോക്കുമ്പോള്‍ മറ്റേ രോഗി ആകാംഷയോടെ ചോദിച്ചു "പാര്‍ക്കില്‍ ആളുകള്‍ വരാന്‍ തുടങ്ങിയോ ...? "ആളുകളൊക്കെ വന്നുകഴിഞ്ഞു " മരങ്ങളെല്ലാം പുവണിഞ്ഞിട്ടുണ്ടോ...? "എല്ലമരത്തിലും ഭംഗിയുള്ള പുക്കള്‍ വിരിഞ്ഞുനില്‍ക്കുന്നുണ്ട് കാണാന്‍ നല്ല ഭംഗി" അയാള്‍ വിവരിക്കുമ്പോള്‍ മറ്റേ രോഗി കാതോര്‍ത്തു കേട്ടുകൊണ്ടു കിടകുമായിരുന്നു . പാര്‍ക്കിനുനടുവിലെ താമരപോയിക്കക്കരികില്‍ കുട്ടികള്‍ കുടിനില്‍കുന്നുണ്ടോ....? "അവിടെ കുടിനില്‍ക്കുന്ന കുട്ടികള്‍ ചിലര്‍ ആ പോയ്കയില്‍ നിന്തി നടക്കുന്ന തുവെള്ള നിറമുള്ള വത്തതാറാവുകളെ ഇടയ്ക്കിടെ കല്ലെറിയുന്നുമുണ്ട്. കല്ലെറുകൊണ്ടു ചിറകുകള്‍ വിടര്‍ത്തി ആ താറാവുകള്‍ വെള്ളത്തിലടിക്കുപോള്‍ ആ കുട്ടികള്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുന്നു. "പിന്നെ"...? ഇതൊന്നും ശ്രദിക്കാതെ യുവ കാമുകര്‍ കൈകോര്‍ത്തു തോളോട് തോളുരുമി നടപാതയിലുടെ നടന്നു പോക്കുന്നതും കാണാം... ഇളം കാറ്റുപോലെ ഒഴികി നടകുന്ന മനുഷ്വര്‍." ഇതെല്ലാം കേള്‍ക്കുമ്പോള്‍ നിച്ചലനായി കട്ടിലില്‍ കിടക്കുന്ന ആ രോഗിയുടെ മനസ്സിനു എന്തോ ഒരു കുളിര്‍മ തോന്നുമായിരുന്നു. "അഴിമുഖത്തുകുടി കായലിലേക്ക് കപ്പലുകള്‍ കടന്നു വരുന്നത് കാണാമോ"...? ചില സായാനങ്ങളില്‍ ആ രോഗി ചോദിക്കും . അപ്പോള്‍ ജനാലയിലുടെ ദുരത്തെക്ക് ഉറ്റു നേക്കികൊണ്ട് മറ്റേ രോഗി പറയും " അഴിമുഖത്തുനിന്നും ഏതോ ഒരു കപ്പല്‍ ഉറ്റു നോക്കുന്നത് കാണാം. കായലില്‍ ഇപ്പോള്‍ കാറ്റുപായ് കെട്ടിയ വള്ളങ്ങള്‍ നിരയായി ഒഴുകി പോകുന്നത് കാണാന്‍ നല്ല ഭംഗിയാണ്. "ആകാശത്തില്‍ നിറയെ മേഘങ്ങളു‍ണ്ടോ"....? ആ ചോദ്യം കേട്ട് ജനലിലൂടെ വീണ്ടും ആ രോഗി ഉറ്റു നോക്കി " ആകാശത്തിലെ മേഘങ്ങള്‍ക്കിപ്പോള്‍ ചുവന്ന നിറമാണ്‌ ഉത്സവ പറമ്പിലെ കുങ്കുമ പാത്രങ്ങള്‍ ഏതോ കുസ്രതി ചെറുക്കന്‍ തട്ടിതെറുപ്പിചപ്പോലെ ചക്രവാളത്തിലോക്കെ ചായക്കുട്ടുകളാണ്. ആ ചായം കായലിന്റെ ഓളങ്ങളിലേക്കും കലരുന്നതുപ്പോലെ തോന്നുന്നു. അയാളുടെ ഹ്രദ്യമായ വിവരണങ്ങള്‍ നിശ്ചലനായി കിടക്കുന്ന രോഗിക്ക് ഉന്മേഷം പകര്‍ന്നു കൊടുക്കുന്നതായിരുന്നു. "എനിക്ക് ഈ കാഴ്ചകളൊക്കെ കാണാന്‍ സാധിക്കുമോ"..? പ്രത്യാശ യുടെ വെളിച്ചം തേടുന്നതായിരുന്നു അയാളുടെ ഈ ചോദ്യം... " തിര്‍ച്ചയായും. ആദ്യം കട്ടിലില്‍ നിന്നെണീക്കേണ്ടത് നിങ്ങളുടെ മനസ്സാണെന്നു മാത്രം എങ്കില്‍ ഇതെല്ലാം കാണാന്‍ കഴിയുമല്ലോ. പ്രത്യാശ പകരുന്നതായിരുന്നു ആ മറുപടി. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നിശ്ചലനായി കിടന്നിരുന്ന ആ രോഗിക്ക് തന്റെ കൈകള്‍ ബലമായി കിടക്കയില്‍ ഊന്നിയാല്‍ ശിരസ്സ് കഷ്ടിച്ചു ഉയര്‍ത്താമെന്ന നിലയിലായി ജനാലക്കരികില്‍ കിടക്കുന്ന രോഗിയുടെ വിവരണങ്ങളിലൂടെ കാണുന്ന കാഴ്ച എപ്പോഴും അയാള്‍ക്കെന്തോ ആവേശം നല്‍കിക്കൊണ്ടിരുന്നു. ഒരു രാത്രി ജനാലക്കരികിലെ കട്ടിലില്‍ നിന്ന് വലിയ ചുമ കേട്ടു. നിര്‍ത്താനാവാത്ത ആ ചുമയ്ക്ക് ഒരു ഭികര സ്വരമായിരുന്നു ചുമക്കിടയില്‍ വല്ലാത്ത കിതപ്പും കേട്ടു ഡോകടറും , നേഴ്സും ഓടിയെത്തിയപ്പോഴേക്കും പെട്ടന്ന് എല്ലാം നിലച്ചു . അതെടെ നിലച്ചു പോയത് ആ രോഗിയുടെ ശ്വസമാണ് . മ്രതദേഹം ആ കട്ടിലില്‍ നിന്നും നിക്കം ചെയ്തു. പിറ്റേദിവസം പുലര്‍ന്നപ്പോള്‍ തന്നെ ആ ജനാലക്കരികിലെ കട്ടിലിലേക്ക് മാറ്റികിടത്താമോയെന്നു നേഴ്സിനോട് മറ്റേ രോഗി ചോദിച്ചു. ജനാലക്കരികിലെ കട്ടിലില്‍ പുതിയ വെള്ള വിരിപ്പ് വരിച്ചശേഷം അയാളെ ആ കട്ടിലിലേക്ക് നേഴ്സ് മാറ്റികിടത്തി. അതില്‍ കടന്നുകൊണ്ട് വളരെ ബദ്ധപ്പെട്ട് തല കഷ്ടിച്ചുയര്‍ത്തി ജാലകത്തിലൂടെ അയാള്‍ പുറത്തേക്ക് നോക്കി. അപ്പോള്‍ ജനാലക്കപ്പുറത്ത് കൂറ്റന്‍ മതിലായിരുന്നു അപ്പുറത്തുള്ള ഉദ്യാനവുമെന്നും കാണാനാവാത്തവിധം എല്ലാം മറച്ചുകൊണ്ട് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മതില്‍. കാണാനാവാത്ത കാഴ്ചകള്‍ വിവരിച്ചു കേള്‍പ്പിച്ച് തന്നെ പ്രത്യാശാഭരിതനാക്കിയ മറ്റേ രോഗിയുടെ മുഖമപ്പോള്‍ അയാളുടെ മനസ്സില്‍ തെളിഞ്ഞു ...