ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Tuesday, September 27, 2011

"എന്റെ രണ്ടാം സുന്നത്ത് കല്യാണം"



വിടിനടുത്തുള്ള സജിയണന്റെ സുസിക്കി ബൈക്ക് അന്നെനിക്കൊരു ഹരമായിരുന്നു .ഒരു ലിറ്റര്‍ പെട്രുളും , ഒരു പാക്കറ്റ് വിത്സിന്റെ സിഗരറ്റും ദാനമായി നല്‍ക്കിയാല്‍ എന്നെപോലുള്ള ചെത്ത് ചെക്കന്മാര്‍ക്ക് അണ്ണന്‍ ബൈക്ക് വാടക്കയ്ക്ക് തരും.

പതിവുപോലെ സെന്റ്‌ആന്റണി ഹൈസ്കൂള്‍ വിട്ട സമയം പറഞ്ഞ വാടക മുന്‍കൂര്‍ നല്‍കി ചെത്താന്‍ ഇറങ്ങിയതായിരുന്നു ഞാന്‍ .സ്കൂളിന്റെ ഇടവഴിയെ എന്റെ പാച്ചില്‍ ഏതോ വയസിതള്ള ശപിച്ചെന്നു തോന്നുന്നു എതിരെ പാഞ്ഞു വന്ന ടെമ്പൊ അടുത്തെത്തിയതും എന്റെ നേരെ വെട്ടിത്തിരിച്ചു, റോഡിലെ കുഴി ഞാനപ്പോഴാ കണ്ടത്! രക്ഷപ്പെടാനായി ഇടത്തോട്ട് ചെരിഞ്ഞ ഞാന്‍ ഓടയിലെന്റെ പ്രതിബിംബം കണ്ട് പേടിച്ചു. വലത്തോട്ട് വെട്ടിച്ചതും ട്രാന്‍സ്പോര്‍ട്ട് ബസിന്റെ പള്ളക്കടിച്ച് ഉയര്‍ന്ന് പൊങ്ങി, പിന്നീടങ്ങോട്ടുള്ളത് കൈവിട്ട കളിയായിരുന്നു, എമറ്ജന്‍സിയായി നടുറോഡില്‍ തന്നെ ലാന്‍ഡ് ചെയ്ത എന്റെ തലയില്‍ തൊട്ടുരുമ്മിക്കൊണ്ട് വല്ലാത്തൊരു ശ്ബ്ദത്തോടെ പിറകില്‍ നിന്നും വന്ന ഓട്ടൊ! തലയില്‍ മുന്നിലെ ടയറ് ചെറുതായി മുട്ടി, ടാറും , ടയറും കൂടിച്ചേര്‍ന്ന കരിഞ്ഞ മണം മൂക്കു തുളച്ചു കയറി,
ആ വഴിയില്‍ ഇതുവരെ കാണാത്ത ഒരു മരത്തിന്റെ അരികുചേര്‍ന്ന് ഞാനും ബൈക്കും റോഡിനെ മുത്തം വെച്ച് നീങ്ങി .അരുതാത്തത് എന്തോ സംഭവിച്ചെന്ന മട്ടില്‍ വിണ് കിടന്ന ഓടയുടെ മുകളിലൂടെ തല ഉയര്‍ത്തി ആദ്യം തിരക്കിയത് സജിയണന്റെ ബൈക്കിനെയായിരുന്നു.

ആ സുസിക്കി ബൈക്ക് ട്രെയിന്‍ കയറിയ നാണയംപോലെ ലില്ലിയമ്മയുടെ വീട്ടിന്റെ മതിലില്‍ "കോമ" പോലെ ഒട്ടിനില്‍ക്കുന്നില്‍ക്കുന്നു .

രക്തത്തില്‍ കുളിച്ചു കിടന്ന എന്നെ കണ്ടപാടെ സ്കൂള്‍ കുട്ടികളെല്ലാം നാലുപാടും ഓടി. പറക്കുന്ന പോലൊരു ഫീല്‍ തോന്നിയപ്പോഴാണ് ഞാന്‍ മൂന്നാലുപേരുടെ കൈയ്യിലാണെന്ന് മനസ്സിലായത്, അവരെന്നെ ചുമന്നു റോഡ് സൈഡിലെ മതിലില്‍ ചാരി നിര്‍ത്തി. കൂട്ടത്തിലാരൊ ചോദിച്ചു."ഇവന് കുടിക്കാന്‍ വല്ലതും വാങ്ങി കൊടുക്കടെ" നാരങ്ങാവെള്ളം, സോഡാ, എന്നൊക്കെയുള്ള നല്ല പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അപ്പോഴേക്കും ആരൊ വെള്ളവുമായി വന്നു.

ആ നില്‍പ്പില്‍ രണ്ട് കപ്പ് വെള്ളം കുടിച്ചു .ഇനി തല്ലു ഉറപ്പാണെന്ന് മനസ്സില്‍ ചിന്തിക്കുമ്പോഴേക്കും ദൈവ ദൂതനെപോലെ അതുവഴിവന്ന അസീസ്സ്മാമ്മ എന്നെ അതുവഴി കടന്നുപോയ പെട്ടി ഓട്ടോറിക്ഷയില്‍ വെച്ച് കെട്ടി നേരെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു വേദനയോടെ കിടക്കയില്‍ കിടന്നിട്ടും വീഡിയോ മങ്ങലായ എനിക്ക് ആഡിയോ നല്ല ക്ലിയറായിരുന്നതിനാല്‍ ഡോക്ടര്‍ അസീസ്സ് മാമ്മയോടു പറയുന്നത് ഞാന്‍ വെക്തമായി കേട്ടു.

"സാഹിബെ ഇവന്റെ കൈകാലുകളുടെ മുറിവുകള്‍ സാരമുള്ളതല്ല . പക്ഷെ....."പ്രൊഡക്ഷന്‍ കണ്ട്രുള്‍ " അല്പം തകരാറിലാണ് .അഞ്ചു സ്റ്റിച്ച് ഇടേണ്ടി വരും"

ആ വാക്കുകള്‍ ശ്രവിച്ച ഞാന്‍ ജീവിതത്തില്‍ ഇനിയൊരു ടെസ്റ്റ്ട്യുബ് ശിശുവിനെ ദൈവം എനിക്ക് വിധിച്ചിട്ടുള്ളൂയെന്നോര്‍ത്ത് ഉള്ള ആഡിയോയും ഔട്ടായി ബോധരഹിധവാസം പ്രാഹിച്ചു .
പിന്നെ ഞാന്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ വീട്ടിലെ തടികട്ടിലില്‍ മലര്‍ത്തി കിടത്തിരിക്കുന്നു ചുറ്റും സഹോദരിമാര്‍ നിരന്നു കാഴ്ച്ചകാരായി മുന്നില്‍ . മുകളിലത്തെ സീലിംഗ്ഫാന്റെ കൊളുത്തില്‍ ഒരു കയറില്‍ കെട്ടി തൂങ്ങി വാപ്പയുടെ വെള്ള പോളിസ്റ്റര്‍ മുണ്ട് തുങ്ങി ചത്ത്‌ എന്റെ അരക്കെട്ടിനു മുകളില്‍ വന്നു നില്‍ക്കുന്നു .

"അതെ "അതുതന്നെ എന്നെ വീണ്ടും സുന്നത്ത് കല്യാണം നടത്തിരിക്കുന്നു" .

ഞാന്‍ നാട്ടിലെ അറിയപെടുന്ന "മൊട " ആയത്തിനാല്‍ നാട്ടുകാരുമൊത്തം ഈ അവസ്ഥയില്‍ ടിക്കറ്റ് ഇല്ലാതെ കാണാന്‍ ക്യു നിന്നു . ആ കിടന്നകിടപ്പില്‍ തടികട്ടിലുമായി ഭുമി പിളര്‍ന്നു താഴോട്ടു പോയാല്‍ മതിയെന്ന് തോന്നിപോയ നിമിഷങ്ങള്‍ ! കഷ്ടം !!