ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Friday, December 24, 2010

"ദൈവനിച്ചയം"


അന്ന് എനിക്ക് അതുവഴി നടക്കേ ണ്ട അവിശ്യമില്ലായിരുന്നു .

"ദൈവനിച്ചയം" ഞാന്‍ അതുവഴി കടന്നു പോകാന്‍ . അല്ലെങ്കില്‍ ഞാന്‍ അവളെ കാണുമോ ...! ചെങ്കല്‍ അടുക്കിവെച്ചതുപോള്‍ ആ ഇരുന്നില വീട്ടിന്റെ ഈ ജനലാക്കുളില്‍ നിന്നും മുല്ലപൂമൊട്ടുപോലെ കരിവളയിട്ട കൈകള്‍ പുറത്തേക്ക് ഇട്ടു എവിടനിന്നോ ഒഴികിവരുന്ന സൂഫി സംഗീതത്തിന് താളം പിടിച്ചത് ഞാന്‍ ശ്രദ്ധിച്ചതും . , അവള്‍ അതുകണ്ടു ഓടി മറഞ്ഞതും., പോകാൻ സമയമായിട്ടും എന്റെ മനസ്സനുവദിക്കാതെ വീണ്ടും ഞാന്‍ ആ ചീനാര്‍ മരച്ചുവട്ടില്‍ കാത്തുനിന്നതും.., പിന്നിട് എപ്പോഴോ നാണിച്ചു അവള്‍ ജനലരിക്കില്‍ വന്നതും , ഒരുത്തിരി നേരം കൂടി എനിക്കവിടെ നിൽക്കാൻ മനസ്സ് പല കാരണങ്ങൾ തേടിയതും. , പലദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സൗഹ്രദത്തിലായതും ., പിന്നീട് എപ്പോഴോ ......... സൗഹ്രദം പ്രണയത്തിനു വഴിമാറിയതും., ഒരു യാത്ര പോലും ചൊല്ലാതെ എനിക്ക് നാട് വിടേണ്ടിവന്നതും... എല്ലാം ഇന്നലെ കഴിഞ്ഞപോലെ .....

ജീവിതത്തിന്റെ ഒരു വശം കാണുമ്പോൾ അതിനു മറ്റൊരു വശം ഉണ്ടെന്ന വാസ്തവം മറക്കാതിരിക്കാൻ ഞാന്‍ ശ്രമിക്കാം...കടലിനു കുറുകേ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതേ പിന്തുടരുന്നതുപോലെ.....ഞാനും വെറുതെ പിന്തുടര്‍ന്നു. എന്നാലും എനിക്കറിയാം ...ഞാനും നീയുമെന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്....ഓർമ്മകളുടെ വീണയിൽ നിൻ കൈവിരൽ തൊടുമ്പോൾ ഉണരുന്നത് നഷ്ടത്തിന്റെ നാദം.. .നീ മീട്ടിയ സ്വരങ്ങളിൽ ഞാൻ എന്തോ തേടുന്നു....നിലാവുള്ള രാത്രികളിൽ മാനം നോക്കി കിടന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്...ഈ ചന്ദ്രനും നക്ഷത്രങ്ങൾക്കും ഒക്കെ കഥ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ...എത്രയെത്ര കഥകൾ അവ പറഞ്ഞേനെ...മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും, നേട്ടങ്ങളുടെയും, നഷ്ടസ്വപ്നങ്ങളുടെയും..അങ്ങനെ എത്ര എത്ര കഥകൾ..

കട്ട പിടിച്ച ഇരുട്ടിലാഴ്ന്ന എന്റെ ജീവിതത്തിലേക്ക് വന്ന സ്നേഹത്തിന്റെ പ്രകാശരശ്മി...സപ്തസ്വരങ്ങൾ മറന്ന എന്റെ മനസ്സിലേക്കൊഴുകി വന്ന ഗാനവീചി...നിറങ്ങളില്ലാത്ത എന്റെ ലോകത്ത് വിരിഞ്ഞ മഴവില്ല്....കാലിടറി വീണ എന്നെ വീണ്ടും നടക്കാൻ പഠിപ്പിച്ച എന്റെ കൂട്ടുകാരി...നീ കൂടെയുണ്ടെന്ന വിശ്വാസത്തിൽ ഞാൻ മുമ്പോട്ട് നടന്നു...എവിടെയോ ചെന്നു തിരിഞ്ഞു നോക്കിയപ്പോൾ കുറേ ദൂരം മുമ്പ് നിന്ന് പോയ നിന്റെ കാല്പാടുകൾ മാത്രം ഞാൻ കണ്ടു...എന്നെ വീണ്ടും തനിച്ചാക്കി നീ എങ്ങോട്ടേക്കൊ മറഞ്ഞു... പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം നിന്നെ തേടി ഇവിടെ എത്തിരിക്കുന്നു .. നിന്റെ മുല്ലപൂമൊട്ടുപോലെ കരിവളയിട്ട കൈകള്‍ കാണാന്‍ .., കരിവളയുടെ കിലുക്കം കേള്‍ക്കാന്‍ ...പക്ഷെ....കഴിഞ്ഞിലല്ലോ... സഖി. ഇന്ന് ഇവിടെ..... എന്റെ ചിന്തപോലെ ചിതലരിച്ച ജനല്‍ പാളികള്‍ മാത്രം. എപ്പോഴെങ്കിലും ഞാന്‍ കടന്നു വരുമെന്ന പ്രതീക്ഷയില്‍ നീ പാതിചാരാതെ പോയ ജനല്‍ പാളികള്‍ മാത്രം . നീ ഏവിടെയായാലും നിന്റെ ശ്വസം ഇവിടെ ഉണ്ടന്നെനിക്കറിയാം അതിനാല്‍ നീ പാതി ചാരാതെ പോയ ഈ ജനല്‍ പാളികളില്‍ കൂടി എന്റെ ആത്മാവിനെ കടത്തിവിടുന്നു. റസിയാ..... നീ അനുഭവിച്ച വ്യഥ, നീ അനുഭവിച്ച ഒറ്റപെടല്‍ , എല്ലാ പരിഭവങ്ങളും. അതിനോട് കലഹിച്ചു തീര്‍ക്കുക. ഇനി നിന്നെ കാണലെന്നുണ്ടാവില്ലെന്നു എനിക്കറിയാം എന്നാലും... എല്ലാ പ്രയാസങ്ങളും ഉള്ളിലൊതുക്കി എന്റെ ശരിരം തിരിച്ചു പോകുന്നു ആത്മാവിനെ ഇവിടെ വിട്ടെച്ച്.....!!!