ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Saturday, December 25, 2010

"പള്ളികുടം"


ഇതെന്റെ പള്ളികുടം ..! ഞാന്‍ വളര്‍ന്നതിവിടെ...... ആദ്യമായി മരിയാസജിതക്ക് പ്രണയ ലേഖനം കൊടുത്തതിവിടെ......... അതും വാങ്ങി ഒന്നും അറിയാത്തവളെപ്പോലെ വരാന്തയിലൂടെ അരയന്ന ചന്തത്തില് നടന്നുപ്പോയതും ഇവിടെ......... ഹിന്ദികപ്പട സാറിനെ കളിയാക്കിയത്തിനു ബഞ്ചിന് മുകളില് കയറ്റി നിര്‍ത്തിയതും ഇവിടെ.............സാമുഹ്യപാടം ടിച്ചറെ ഗുണ്ടു മണിയെന്നു വിളിച്ചത്തിന് ഒരു ദിവസം കളാസ്സില് നിന്നും പുറത്താക്കിയതും............ അസംബ്ലിക്ക് വെരാഗ്യത്താല് ഇഗുലാബ് വിളിച്ചതും ഇവിടെ.............. ര്ക്ഷക്രതാവിനെ വിളിച്ചോണ്ടു വന്നിട്ട് ക്ലാസില് ഇരുന്നാല് മതിയെന്ന് H M ലുകുമന് സാര് അക്രോഷിച്ചതും............ തട്ടുകടരമേശെണ്ണനെ മുക്ക്മ്മിനാകി വാപ്പയാണെന്നു അഭിനയിപ്പിച്ചത്തും ഇവിടെ.........രാഷ്രിയത്തില് പിച്ചവെച്ചതും...... കരിബോര്ഡില് നിന്നും മീശ കറുപ്പിച്ചത്തും......... D O വരുന്നതിനുമുന്നോടിയായി കുട്ടികളെ സഘടിപ്പിച്ചതും.......... പടിപ്പുമുടക്കാന് വിദ്യാര്ഥികളെ വട്ടം കുട്ടിയതും ഇവിടെ. എന്നെ ആദ്യമായി തല്ലിയ രാധമണി ടിച്ചറും, എന്നെ മകനെപ്പോലെ സ്നേഹിച്ച ശാരദ ടിച്ചറും പഠിപ്പിച്ചതും ഇവിടെ, സ്കുള് ജിവിതത്തിന്റെ അവസാനത്തില് കറുത്ത പേനകൊണ്ട് ഓട്ടോഗ്രഫില് മറയുവാന് പോകുന്ന മാരിവില്ലിനോട് മാനമെന്തോ മന്ത്രിക്കുന്നതുപ്പോലെ പിരിയുവാന് പോക്കുന്ന നിന്നോട് എന്താണ് ചൊല്ലേണ്ടത് എന്ന് മരിയസജിത എഴുതിയതും ഈ സ്കുളില്. .... എന്റെ ഗുരുക്കന്മാര് എന്റെ പ്രണയിനി എല്ലാരും ഇപ്പോള് ജിവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ... ഈ നിമിഷം മുതല്‍ കുറച്ചുനാള് അവരെ ഓര്‍ക്കും ഞാന്‍ . പിന്നെ വിസ്മ്രിതിയില് മറയും. മറയണം അതാണാല്ലോ മനുഷ്യ മനസ്സ്

Friday, December 24, 2010

"ദൈവനിച്ചയം"


അന്ന് എനിക്ക് അതുവഴി നടക്കേ ണ്ട അവിശ്യമില്ലായിരുന്നു .

"ദൈവനിച്ചയം" ഞാന്‍ അതുവഴി കടന്നു പോകാന്‍ . അല്ലെങ്കില്‍ ഞാന്‍ അവളെ കാണുമോ ...! ചെങ്കല്‍ അടുക്കിവെച്ചതുപോള്‍ ആ ഇരുന്നില വീട്ടിന്റെ ഈ ജനലാക്കുളില്‍ നിന്നും മുല്ലപൂമൊട്ടുപോലെ കരിവളയിട്ട കൈകള്‍ പുറത്തേക്ക് ഇട്ടു എവിടനിന്നോ ഒഴികിവരുന്ന സൂഫി സംഗീതത്തിന് താളം പിടിച്ചത് ഞാന്‍ ശ്രദ്ധിച്ചതും . , അവള്‍ അതുകണ്ടു ഓടി മറഞ്ഞതും., പോകാൻ സമയമായിട്ടും എന്റെ മനസ്സനുവദിക്കാതെ വീണ്ടും ഞാന്‍ ആ ചീനാര്‍ മരച്ചുവട്ടില്‍ കാത്തുനിന്നതും.., പിന്നിട് എപ്പോഴോ നാണിച്ചു അവള്‍ ജനലരിക്കില്‍ വന്നതും , ഒരുത്തിരി നേരം കൂടി എനിക്കവിടെ നിൽക്കാൻ മനസ്സ് പല കാരണങ്ങൾ തേടിയതും. , പലദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സൗഹ്രദത്തിലായതും ., പിന്നീട് എപ്പോഴോ ......... സൗഹ്രദം പ്രണയത്തിനു വഴിമാറിയതും., ഒരു യാത്ര പോലും ചൊല്ലാതെ എനിക്ക് നാട് വിടേണ്ടിവന്നതും... എല്ലാം ഇന്നലെ കഴിഞ്ഞപോലെ .....

ജീവിതത്തിന്റെ ഒരു വശം കാണുമ്പോൾ അതിനു മറ്റൊരു വശം ഉണ്ടെന്ന വാസ്തവം മറക്കാതിരിക്കാൻ ഞാന്‍ ശ്രമിക്കാം...കടലിനു കുറുകേ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതേ പിന്തുടരുന്നതുപോലെ.....ഞാനും വെറുതെ പിന്തുടര്‍ന്നു. എന്നാലും എനിക്കറിയാം ...ഞാനും നീയുമെന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്....ഓർമ്മകളുടെ വീണയിൽ നിൻ കൈവിരൽ തൊടുമ്പോൾ ഉണരുന്നത് നഷ്ടത്തിന്റെ നാദം.. .നീ മീട്ടിയ സ്വരങ്ങളിൽ ഞാൻ എന്തോ തേടുന്നു....നിലാവുള്ള രാത്രികളിൽ മാനം നോക്കി കിടന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്...ഈ ചന്ദ്രനും നക്ഷത്രങ്ങൾക്കും ഒക്കെ കഥ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ...എത്രയെത്ര കഥകൾ അവ പറഞ്ഞേനെ...മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും, നേട്ടങ്ങളുടെയും, നഷ്ടസ്വപ്നങ്ങളുടെയും..അങ്ങനെ എത്ര എത്ര കഥകൾ..

കട്ട പിടിച്ച ഇരുട്ടിലാഴ്ന്ന എന്റെ ജീവിതത്തിലേക്ക് വന്ന സ്നേഹത്തിന്റെ പ്രകാശരശ്മി...സപ്തസ്വരങ്ങൾ മറന്ന എന്റെ മനസ്സിലേക്കൊഴുകി വന്ന ഗാനവീചി...നിറങ്ങളില്ലാത്ത എന്റെ ലോകത്ത് വിരിഞ്ഞ മഴവില്ല്....കാലിടറി വീണ എന്നെ വീണ്ടും നടക്കാൻ പഠിപ്പിച്ച എന്റെ കൂട്ടുകാരി...നീ കൂടെയുണ്ടെന്ന വിശ്വാസത്തിൽ ഞാൻ മുമ്പോട്ട് നടന്നു...എവിടെയോ ചെന്നു തിരിഞ്ഞു നോക്കിയപ്പോൾ കുറേ ദൂരം മുമ്പ് നിന്ന് പോയ നിന്റെ കാല്പാടുകൾ മാത്രം ഞാൻ കണ്ടു...എന്നെ വീണ്ടും തനിച്ചാക്കി നീ എങ്ങോട്ടേക്കൊ മറഞ്ഞു... പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം നിന്നെ തേടി ഇവിടെ എത്തിരിക്കുന്നു .. നിന്റെ മുല്ലപൂമൊട്ടുപോലെ കരിവളയിട്ട കൈകള്‍ കാണാന്‍ .., കരിവളയുടെ കിലുക്കം കേള്‍ക്കാന്‍ ...പക്ഷെ....കഴിഞ്ഞിലല്ലോ... സഖി. ഇന്ന് ഇവിടെ..... എന്റെ ചിന്തപോലെ ചിതലരിച്ച ജനല്‍ പാളികള്‍ മാത്രം. എപ്പോഴെങ്കിലും ഞാന്‍ കടന്നു വരുമെന്ന പ്രതീക്ഷയില്‍ നീ പാതിചാരാതെ പോയ ജനല്‍ പാളികള്‍ മാത്രം . നീ ഏവിടെയായാലും നിന്റെ ശ്വസം ഇവിടെ ഉണ്ടന്നെനിക്കറിയാം അതിനാല്‍ നീ പാതി ചാരാതെ പോയ ഈ ജനല്‍ പാളികളില്‍ കൂടി എന്റെ ആത്മാവിനെ കടത്തിവിടുന്നു. റസിയാ..... നീ അനുഭവിച്ച വ്യഥ, നീ അനുഭവിച്ച ഒറ്റപെടല്‍ , എല്ലാ പരിഭവങ്ങളും. അതിനോട് കലഹിച്ചു തീര്‍ക്കുക. ഇനി നിന്നെ കാണലെന്നുണ്ടാവില്ലെന്നു എനിക്കറിയാം എന്നാലും... എല്ലാ പ്രയാസങ്ങളും ഉള്ളിലൊതുക്കി എന്റെ ശരിരം തിരിച്ചു പോകുന്നു ആത്മാവിനെ ഇവിടെ വിട്ടെച്ച്.....!!!

Wednesday, December 22, 2010

"കടല്‍പാലം"


പണ്ടു മുന്നാം ക്ലാസില്‍ പഠിക്കുന്ന സമയം . സ്കുള്‍ വിട്ടു സഹോദരിമാരും ഞാനും നടന്നു വരുന്ന വഴിയിലാണ് വലിയതുറ കടല്‍ പാലം . ഒരു ദിവസം ക്ലാസ് കഴിഞ്ഞു തിരിച്ചു വരുന്ന വഴി ഞാന്‍ കാല്‍ വഴുതി പാലത്തില്‍ നിന്നും ആഴമേറിയ കടലില്‍ വിണു.

എന്ത് ചെയ്യണമെന്നു അറിയാതെ സഹോദരിമാര്‍ ഉറക്കെ നിലവിളിച്ചു. ഞാന്‍ കടലിന്റെ ആഗാധ നീലിമയിലെക്ക് ആണ്ടുപോയി ഞാന്‍ മരണ വെപ്രാളത്തില്‍ കൈകാലുകള്‍ ഇട്ടു അടിക്കുന്നുണ്ടെങ്കിലും ......എന്റെ മനസ്സ് അപ്പോള്‍ മരണത്തിനു ശേഷം ചിന്തിക്കുകയായിരുന്നു ഞാന്‍ നഷ്ടപ്പെടുപോയെന്നുള്ള മാതാപിതാക്കളുടെ അണപൊട്ടി ഒഴുക്കുന്ന വിലാപങ്ങള്‍ , സഹോദരികളുടെ കൂടെപിറപ്പ് വിട്ടു പിരിഞ്ഞത്തിന്റെ നിലക്കാത്ത കണ്ണുനീരുകള്‍ ....ഞാന്‍ ഏറ്റവും സ്നേഹിച്ച തൊടിയിലെ പേരമരം ഇല പൊഴിച്ച് അവന്റെ ദുഖമറിയിക്കുന്നത്. പറമ്പില്‍ കെട്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ട ആട് കയറു പൊട്ടിച്ചു എന്നെ ഒരു നോക്ക് കാണാന്‍ ശ്രമിക്കുന്നത് ...........എന്റെ ചങ്ങാതി സജി അവന്റെ അമ്മയുടെ സാരി തുമ്പിനാല്‍ മുഖം പൊത്തി കരയുന്നത് ............സ്കുള്‍ യാത്രകളില്‍ എനിക്ക് എപ്പോഴും ഒരു കപ്പലണ്ടി മുട്ടായി തരുന്ന വഴിയിലെ പെട്ടികട നടത്തുന്ന ലക്ഷ്മണന്‍ ചേട്ടന്‍ .കട അടച്ചു കരിങ്കൊടി നാട്ടി പ്രതിഷേധിക്കുന്നത് .....സ്കൂളിനു അവധി നല്‍ക്കി ആദ്ധ്യപകരും , സഹപാഠികളും മന ജാഥയായി എന്റെ മയ്യത്ത് കാണാന്‍ വരുന്നത് . എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ എന്നില്‍ മിന്നി മറഞ്ഞു .

ഉമ്മയുടെ ആറു പെണ്‍മക്കള്‍ക്കിടയില്‍ ഒരു ആണ്‍തരിക്കുവേണ്ടി വര്‍ഷങ്ങളോളം സന്ധ്യയില്‍ കടം വാങ്ങിയ ചന്ദനതിരി കത്തിച്ചു അല്ലാഹുവിനോട് ഉളുരിക്കി പ്രാര്‍ഥിച്ച പ്രാര്‍ത്ഥനകളാകാം വിണ്ടും എന്നെ ആ കടലിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്ന് ജീവനോടെ കടലമ്മ കരക്ക് തിരിച്ചെത്തിച്ചത് ..! ഇന്നും ആ ..... കടല്‍ പാലവും , കടലും , ഞാനും സുഖമായി ഇരിക്കുന്നു .എനിക്ക് വേണ്ടി അന്ന് സര്‍വശ്ക്തനില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ച മാതാപിതാകളും , സ്നേഹിച്ചവരും എന്നെ തനിച്ചാക്കി വിടപറഞ്ഞു പോയിരിക്കുന്നു .എന്നാലും അവരുടെ പ്രാര്‍ത്ഥനകള്‍ എന്റെ കാതുകളില്‍ നിന്ന് മാഞ്ഞില്ലെതെവരെ .....!!!!

Friday, November 26, 2010

എന്റെ സഹോദരി റാജിത

എന്റെ സഹോദരി റാജിത. സസ്യത്തിന് ഹരിതകം അനീവാര്യമായ ഘടകംപോലെ .....എന്റെ മാനസികവും , വളര്‍ച്ചക്കും , ഇത്തയില്ലാതെ കഴിയുകയില്ല . എന്നിലെ കുട്ടിത്തം ഉണരുന്ന അപൂര്‍വ്വ നിമിഷങ്ങളുണ്ടു ....അറിയാതെയാണെങ്കിലും അപ്പോള്‍ ഞാന്‍ ഇത്തായുടെ മടിത്തട്ടില്‍ കുസ്രതിച്ചിരിയുമായ് ഇരിക്കുന്ന കുഞ്ഞായി മാറാറണ്ടു ....അപ്പോള്‍ ഇത്തായുടെ സ്നേഹ നിര്‍ഭരമായ ശാസന എന്റെ ശരിരത്തെക്കാളുപരി മനസിനെയാണ് തലോടുന്നത് .......ഉമ്മയുടെ മുന്നില്‍ അറിഞ്ഞുകൊണ്ടു തെറ്റുച്ചെയുകയും........അതിനു ന്യായികരണം കണ്ടെത്തുകയും ചെയ്യാറുള്ള എന്റെ ചാപല്യത്തെ റായിത്ത വിവേകപൂര്‍വ്വം കൈകാര്യം ചെയ്യും . ഉമ്മയില്‍നിന്നു എനിക്ക് നേരെ വരുന്ന തല്ലും , ശകാരവും ഈ പാവം പണ്ടു എത്ര വാങ്ങി കൂട്ടിരിക്കുന്നു . പലരും പറയും രാത്രി കാലങ്ങളില്‍ കിളികള്‍ക്ക് അതിന്റെ കൂട്ടില്‍ വെളിച്ചം നല്‍ക്കുന്നത് മിന്നാമിനുങ്ങാണെന്ന് .....എന്റെ ജീവിതത്തിലെ ഇരുട്ടുനിറഞ്ഞ വഴികളില്‍ എനിക്ക് വെളിച്ചമായി തീര്‍ന്നത് ഈ ഇത്തതന്നെയാണ് ........പൂവില്‍ പൂമ്പൊടിയെന്നപോലെ .....എന്റെ മനസ്സില്‍ ഇത്ത ചേര്‍ന്ന് നില്‍ക്കുന്നു . ഇത്തായുടെ സ്നേഹമാകുന്ന സാഗരത്തില്‍ ഒരു മണല്‍തരിപോലെ......ഒഴുകി നടക്കുകയെന്നത്‌ എന്റെ ഏറ്റവും വലിയ സന്തോഷം . എനിക്ക് ഈ സഹോദരിയോടുള്ള സ്നേഹം "വാക്കുകള്‍ക്കതീതം" എന്ന പദപ്രയോഗത്തിലൂടെ മുഴുമിപ്പിക്കട്ടെ ..! സഹോദര്യ ബന്ധങ്ങള്‍ , രക്ത ബന്ധങ്ങള്‍ ....... ഏതു കാലഘട്ടത്തിലെ ഒഴിക്കിലും മാറ്റം സംഭവിക്കുകയില്ല . മറിച്ചാണെങ്കില്‍ .......അത് മനുഷന്‍ പ്രക്രതിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയുമാണ് ..!

സംമ്പാദ്യം


എന്റെ പെട്ടിയില്‍ അവസാന ആണിയടിച്ചു .....ഭദ്രമായി എംബാം ചെയ്യത്...... കൂടുതല്‍ ചാലിപ്പിക്കാതെ .....എന്നെയും , എന്റെ നഷ്ട സ്വപ്നങ്ങളെയും ഒരു നാള്‍ ആരെങ്കിലും നാട്ടില്‍ കയറ്റിവിടും . എന്നെ കണ്ടു ബന്ധുക്കള്‍ കരയും .....നല്ല ചങ്ങാതിമാരും കരഞ്ഞെക്കാം .....കുറച്ചുനാള്‍ വീട്ടില്‍ ഒരുപാട് പേര്‍ ഉണ്ടാക്കും പരസ്പരം സമധാനപ്പെടുത്താന്‍ ....ദുഃഖങ്ങള്‍ പങ്കുവെയ്ക്കാന്‍ ......എന്റെ നന്മകളെ വാഴ്ത്താന്‍ .....പക്ഷെ.....എന്റെ പ്രവാസ ജീവിതത്തില്‍ ഞാന്‍ ഉറങ്ങിയ കട്ടിലിനടി അന്നും , എന്നും ശൂന്യമായിരിക്കും ....എന്റെ മനസ്സുപോലെ ....എന്റെ സന്തോഷംപോലെ.....എന്റെ സംമ്പാദ്യംപോലെ ...!

Thursday, November 25, 2010

ജന്മം


പറഞ്ഞു തരാത്തവയ്ക്കിടയില്‍....... ചോര്‍ന്നു പോയ വാക്കുകള്‍ക്ക് .....എന്‍റെ കണ്ണിലെ പാതിവെന്ത മനങ്ങളില്‍ ..........പുനര്‍ജന്മം . "കാണാം " എന്ന് കൈവശിയകലുന്ന ......നിന്റെ ചിരിയില്‍ ചുവടില്ലാതെയുലയുന്ന............ഭാന്ത്രന്‍ സ്വപനങ്ങള്‍ക്ക് ശാപമോക്ഷം ............ജവിതത്തിന്റെ ഷോക്കെയ്സിലേക്ക് ചേക്കേറുന്ന ചിത്രങ്ങള്‍ക്ക് .........വേദനയുടെ നാളില്‍ ഹൃദയ രക്തം കൊണ്ടൊരു യാത്രാമൊഴി ............പടിയിറങ്ങുന്ന സ്നേഹത്തിന്റെ വഴിയിലും പിന്‍വിളിയരുത്....! വിരഹഭാഡം പേറുന്ന സന്ധ്യയില്‍ ജന്മം ബലിയായി തുടരട്ടെ ..!!!

ഭ്രാന്ത്‌

കുഞ്ഞുനാളിലേ അമ്മ മരിച്ചു . മാതൃവാത്സല്യത്തിന്റെ ചുടും , ചൂരും അറിയാത്തവന്‍ പവിത്രന്‍ . അവനന്നു എട്ടുമാസം പ്രായം . അന്നൊരു ഓണക്കാലമായിരുന്നു . കുട്ടികള്‍ കൂടയുമെടുത്ത് തൊടിയിലും ,പറമ്പിലും നടന്നു പൂക്കളിറിത്തു മുന്ന് വയസ്സുകാരനായ അവനു അവരോടൊപ്പം ചേരാനായില്ല കാലില്‍ മുള്ള് തറക്കും , കുന്നിന്മുകളില്‍ തെന്നി വീഴും തൊടിയില്‍ പാമ്പുകളുണ്ടെങ്കിലോ ...? അമ്മയുടെ ആശങ്കകള്‍ ....."കുട്ടന് എല്ലാം അമ്മ തരാം ; അങ്ങനെ ഇപ്പോഴും സാരിത്തുമ്പില്‍ തൂങ്ങി അമ്മയോടൊപ്പം .....അമ്മയുടെ ചൂടും , ചൂരും ....ആ ആശ്വാസത്തണലില്‍ ബാല്യം ...പക്ഷെ...അത്തപ്പിറ്റെന്നു അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി തൊടിയില്‍ പൂക്കളിറുക്കാന്‍ പോയത് . കൂട നിറയും മുന്‍പേ അമ്മ വാരിയെടുത്ത് ഓടിയത് . പാമ്പ് , അതിന്റെ ദംഷ്ട്രകള്‍ അമ്മയുടെ കാലില്‍ ....... വരാന്തയില്‍ വിരിച്ച ഒറ്റപ്പായില്‍ അമ്മയുടെ തലക്കല്‍ നിലവിളക്ക് കത്തി . ചുറ്റും കുടി നിന്നവരുടെ കണ്ണുകള്‍ കലങ്ങി . വെള്ളത്തുണിയില്‍ പൊതിഞ്ഞ അമ്മ.... അമ്മയുടെ സാരിത്തുമ്പെവിടെ....? അമ്മയെന്തേ ഉണാരാത്തേ....? എല്ലാമറിഞ്ഞത് പിന്നീടു മുത്തശ്ശിയില്‍ നിന്ന് ....അമ്മയെ ചിതയിലെടുക്കുമ്പോള്‍ വാശിപിടിച്ചു കരഞ്ഞതും , ചിത കത്തിയപ്പോള്‍ നിലവിളിച്ചതും മുത്തശ്ശി പറഞ്ഞുതന്ന അറിവ് ...അമ്മ.... മനസ്സില്‍ നീറുന്ന നോവ്‌ . ഒരിക്കല്‍ അച്ഛനോടൊപ്പം വന്ന ആ സ്ത്രി ..." ഇതു നിന്റെ പുതിയ അമ്മ " അച്ഛന്‍ പറഞ്ഞു ചിറ്റേയെന്നു വിളിക്കണം ; അപ്പോഴവര്‍ പറഞ്ഞു "അമ്മേന്നു വിളിക്കണം ..." അന്ന് അറിഞ്ഞുകുടായിരുന്നു അവരുടെ സാരിത്തലപ്പ് എത്രയോ അകലെയാണെന്ന്....അവര്‍ക്ക് ഉണ്ണിപിറന്നപ്പോള്‍ അവന്‍ ഒറ്റപ്പെട്ടു . അമ്മ വാരിത്തന്നു വയറു നിറഞ്ഞതും ....കുളിപ്പിച്ച് ഉടുപ്പണിയിച്ചതും വാരിപ്പുണര്‍ന്നതും എല്ലാം വിദുര ഓര്‍മകള്‍.... കണക്കു ക്ലാസ്സില്‍ അടി വാങ്ങാന്‍ ടീച്ചറുടെ മുന്നില്‍ കൈ നീട്ടിയത് ....പൊള്ളിയ ഉള്ളം കൈകണ്ട് ടീച്ചര്‍ പിന്‍വാങ്ങിയത് .....അന്ന് സ്കുള്‍ വിട്ട് സാറന്മാര്‍ വീട്ടില്‍ വന്നത് .... അതിന്റെ പേരില്‍ അച്ഛന്‍ തല്ലിയത്‌....പിന്നെ സ്കുളില്‍ പോയില്ല . നാലാം ക്ലാസില്‍ നിറിത്തി പഠനം . അമ്മാവന്‍ വന്നു കൂട്ടികൊണ്ടുപോയി . പിന്നെ വളര്‍ന്നത്‌ അവിടെ . തെക്കേടത്തെ ശാരദാ ചേച്ചിയുടെ സാരിത്തുമ്പില്‍ തുങ്ങി കളിക്കുട്ടുകാരന്‍ മുരളി . അതുകണ്ടപ്പോള്‍ മനസ്സ് വിങ്ങി . മനസ്സ് അമ്മയെ തേടി അലഞ്ഞു . അമ്മ ...അത് പവിത്രമായ സത്യമാണ് . വിളക്കണയുമ്പോഴേ വെളിച്ചത്തിന്റെ വിലയറിയൂ...അമ്മയുടെയും ...അമ്മയുണ്ടായിരുന്നെങ്കില്‍ ....കലങ്ങി മറിഞ്ഞ മനസ്സ് കടല്‍ പോലെ പ്രക്ഷുബ്ധമായി . പിന്നെ വാശിയായിരുന്നു . എല്ലാത്തിനോടും ...ശല്യക്കാരനായി , കൊള്ളരുതാത്തവനായി , ഒടുവില്‍ ഈ ഭ്രാന്താശുപത്രിയുടെ കനത്ത മതില്‍കെട്ടിനുളില്‍...എത്രയോ വര്‍ഷം ഇങ്ങനെ....ഇപ്പോള്‍ കടലാസ് പോലെ മനസ്സും ശുന്യമാണ് .അങ്ങകലെ മുകളില്‍ നരച്ച ആകാശം . താഴെ ഈ ആശുപത്രി .ലോകം എത്ര ചെറുതായി . ഇതുപോലെയുള്ള സംഭവങ്ങള്‍ അവരവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കും ഇപ്പോള്‍ അവനു ഭ്രാന്തില്ലെന്ന് എത്ര പേര്‍ക്ക് അറിയും . ഭ്രാന്തനെന്നു ഒരിക്കല്‍ മുദ്രയടിക്കപ്പെട്ടാല്‍ എന്നും അങ്ങനെ കഴിഞ്ഞു കൊള്ളണമെന്നാണ് എല്ലാരും ശാഠൃം പിടിക്കുന്നത്‌ . അവനും ഇവിടനിന്നു പുറത്തിറങ്ങണം ഈ വിശാലമായ ലോകം കാണണം അതിനു ബന്ധുക്കള്‍ എഴുതികൊടുക്കണം പക്ഷെ...ആരും അതിനു തയാറല്ല ...ഇതു അവന്റെ വിധിയോ ..!!!! ( സുഹ്രത്തുകളെ നമ്മള്‍ ഭ്രാന്തനെന്നു കളിയാക്കി ആട്ടിയോടിക്കുന്ന മനുഷ്യ ജന്മങ്ങള്‍ക്ക് നമ്മളെ ബോധിപ്പിക്കാന്‍ കഴിയാത്ത വലിയ ഒരു കഥയുണ്ടാകും .!! ലോകത്തില്‍ ഏത് അസുഖം നമ്മെ ബാധിച്ചാലും ഭ്രാന്തു നമ്മെ ബാധിക്കാതിരിക്കട്ടെ ..!!

Sunday, November 21, 2010

Ente Shavappetti A.Ayyappan.mp4

ദുഃഖം


വേദനകളാണ് എഴുത്തുകാരനാക്കുന്നത് . സന്തോഷം എഴുത്തിന്റെ വഴിയല്ല . എഴുത്തുമാത്രമല്ല .............എല്ലാ കലകളുടെയും അടിസ്ഥാന വികാരം ദുഃഖമാണ് ..! ഞാന്‍ ഇപ്പോള്‍ ദുഃഖത്തിലാണ് .!

Sunday, November 14, 2010

"ബാബര്‍ മസ്ജിദ് വിധി"

ബാബര്‍ മസ്ജിദ് വിധി . എനിക്ക് ബഹുമാനപ്പെട്ട "കോടതിയോട് " ഒരു അപേക്ഷയുണ്ടു നിങ്ങള്‍ അവിടെ ഒരു "അമ്പലം" പണിതാല്‍ ഹിന്ദുക്കള്‍ മാത്രമേ തൊഴാന്‍ എത്തുകയുള്ളൂ , അവിടെ ഒരു "മസ്ജിദ്" പണിതാല്‍ മുസ്സല്‍മാന്‍ മാത്രമേ നമസ്കരിക്കാന്‍ വരികയുള്ളു , ഒരു "ചര്‍ച്ച്" ആണങ്കിലോ ക്രസ്ത്യന്‍ മാത്രമേ പ്രാര്‍ത്ഥനക്ക് ചെല്ല്കയുള്ളൂ . ആയതിനാല്‍ വലിയ ഒരു "കക്കുസ്സു" പണിയുക അപ്പോള്‍ എല്ലാ മതസ്ഥര്‍ക്കും ഒരുപ്പോലെ ഉപകാര പ്രദമാകുകയും വര്‍ഗിയ വിദ്വഷം വളരാതിരിക്കുകയും ചെയും . ആസനത്തില്‍ തിപിടിച്ചു കക്കുസ് തേടി വരുന്നവന് എന്ത് വര്‍ഗിയത , എന്ത് മതം , എന്ത് ജാതി , എന്ത് കുലം...!! ഇഷോരോ.....രക്ഷിത് ..!

"വാപ്പ"

ചുട്ടുപൊള്ളുന്ന വേനല്‍ സന്ധ്യയില്‍ ഒരു മഴനീര്‍ തുള്ളി ....... ..! എന്റെ വാപ്പയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ നിറുകയില്‍ വീഴുന്ന ഈ കാരുണ്യത്തികവിന്റെ ശീതളിമ എനിക്ക് അനുഭവപ്പെടുന്നു . പഠന ദിനങ്ങളില്‍ പിരിമുറുക്കം നിറഞ്ഞ ഉറക്കം വരാത്ത ഉഷ്ണകാല രാവുകളില്‍ വരാന്‍പോകുന്ന കടുത്ത പരിക്ഷയെ കുറിച്ചുള്ള നെഞ്ചിടിപ്പോടെയിരിക്കുന്ന എന്റെ നെറ്റിയില്‍ കുളിര്‍ ചന്ദന തിലകം പോലെ വാപ്പ ഇറങ്ങി വരുമായിരുന്നു ഒരു കൈകൊണ്ടു പുറംതലോടി എല്ലാം ശരിയാകും മോനെ ...ഇപ്പോള്‍ നീ ഉറങ്ങു ...എന്ന് പതുക്കെ സാന്ത്യനം നല്‍കി , സ്നേഹപുര്‍വ്വം ആശ്ലേഷിച്ചു കൊണ്ടു അരികത്തു ഉറങ്ങാതെ കാവലിരിക്കുമായിരുന്നു . ഈ മമ്മത , ഈ കാരുണ്യം .....എല്ലാം എനിക്ക് നഷ്ടപ്പെട്ടു . എന്നിലുണ്ടാവുന്ന എല്ലാ പ്രതിസന്ധികളിലെ ശാന്തതയാണ് എന്റെ വാപ്പ .പ്രശ്നങ്ങളിലെ തീച്ചുളയില്‍ ഉരുകികൊണ്ടിരിക്കുമ്പോള്‍ പീഡാനുഭവങ്ങള്‍ സഹിക്കുമ്പോഴും മക്കള്‍ക്ക് വേണ്ടി വാപ്പ കരുതുന്നത് മധുരം നിറഞ്ഞ മന്ദസ്മിതമാണ് . ഞാനാണെങ്കില്‍ പൊട്ടിത്തെറിച്ചു പോകുമായിരുന്ന പല സന്ദര്‍ഭങ്ങളും വാപ്പ തീഷ്ണമായ അനുഭവങ്ങള്‍ സമ്മാനിച്ചു പ്രശാന്തമായ പുഞ്ചിരിയിരിലേക്ക് പരിവര്‍ത്തനം ചെയുന്നു . വളരെയേറെ ദുഃഖം സഹിച്ചുകൊണ്ടാണ് വാപ്പ പുഞ്ചിരി തുകുന്നതെന്ന് എനിക്ക് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല . ഞാന്‍ വിദേശ ജീവിതം ആരംഭിച്ചപ്പോള്‍ വിറയാര്‍ന്ന കൈകള്‍കൊണ്ടു വാപ്പ എഴുതിയ കത്തില്‍ മോനെ നിന്റെ ആദ്യ ശബളത്തില്‍ നിന്നും എനിക്കൊരു പുതപ്പ് വാങ്ങി അയക്കണമെന്ന് നാലുവരിയായിരുന്നു ജിവിതത്തില്‍ ഇന്നുവരെ ഒന്നും വാങ്ങി കൊടുകാത്തിരുന്ന ഞാന്‍ വലിയ സന്തോഷത്തോടു ഒരു പുതപ്പ് വാങ്ങുകയായിരുന്നു . നല്ലവണം പൊതിഞ്ഞു പേരും എഴുതി പിറ്റേന്ന് നാട്ടില്‍ പോകുന്ന സുഹുര്‍ത്തുവശം കൊടുത്തുവിടാന്‍ മേശപ്പുറത്തു ഭദ്രമായി വെച്ച് വാപ്പയുടെ സന്തോഷം സ്വപ്നം കണ്ടു കിടന്നു . പുലര്‍ച്ചെയുള്ള ഫോണ്‍ എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു എന്റെ വാപ്പ എന്നെ വിട്ടുപിരിഞ്ഞിരിക്കുന്നു. .......സത്യത്തെ മനസ്സില്‍ ആംഗികരിക്കുമ്പോഴും.. വാപ്പാക്ക് വാങ്ങിവെച്ച , പേരെഴുതിയ ആ പുതപ്പ് മേശപുറത്തു...!! അതിനെ ഒരിക്കല്‍ കൂടി നോക്കാന്‍ ...!! കണ്ണുകള്‍ നിറഞ്ഞു പോയി ....ഇപ്പോഴും ഞാന്‍ അതിനെ വാപ്പയുടെ ഓര്‍മ്മക്കായി സുക്ഷിക്കുന്നു . പരലോക സ്വര്‍ഗ്ഗത്തിലും ഒരു കടാക്ഷത്തിന്റെ നൈസര്‍ഗിതയായി ,ശാന്തതയായി ശീതളിമയായി എന്റെ വാപ്പ എന്നെ വലയം ചെയ്യണമേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നു ...!

"മുബൈല്‍"

ഉഷ്ണം സഹിക്കാനാവാതെ ഞാന്‍ ആ പെട്ടിക്കകത്ത് വീര്‍പ്പുമുട്ടുകയായിരുന്നു . ഈ വീര്‍പ്പുമുട്ടല്‍ എനിക്ക് മാത്രമല്ലല്ലോ എന്നെപ്പോലെ മറ്റു പലര്‍ക്കും ഈ ഉഷ്ണവും , വിയര്‍പ്പുമായി ഇതുപോലെ ഒരു പെട്ടിക്കകത്ത് തന്നെയല്ലേ എന്ന് ഞാന്‍ സമാധാനിച്ചു . ഒടുവില്‍ ഒരു മുരള്‍ച്ചയോടെ പാതിവഴിക്ക് മടിച്ചു നിന്ന എന്നെ സ്വര്‍ണ്ണ വളകള്‍ അണിഞ്ഞ വെളുത്തു തുടുത്ത മ്രദുലമായ കൈകളാല്‍ വലിച്ചു പുറത്തെടുത്തു . തോളിലെ ബാഗിന്റെ സിബു തുറന്നു അതിലേക്കു മാറ്റി . ചുറ്റും പ്രസരിക്കുന്ന ഉന്മാദ ഗന്ധവും ആ ഉടലിന്റെ കൊഴുപ്പും മിനുമിനുപ്പും എന്നില്‍ ആസക്തിയുടെ ഉണര്‍വ് പടര്‍ത്തി . ബാഗിനകത്ത് എല്ലാം കണ്ടും , കേട്ടും ഞാന്‍ ചുരുണ്ടു കിടന്നു . ഞാന്‍ ഒരു കാറിലാണിപ്പോള്‍....കാറും , ബാഗും , ഞാനും എല്ലാം കുളിരണിഞ്ഞിരിക്കുന്നു . എന്റെ വയറില്‍നിന്നും സിബു പോക്കറ്റും കടന്നു മാപിളപാട്ടിന്റെ ഈണം മുഴങ്ങിയപ്പോള്‍ എന്റെ കവിളില്‍ നുള്ളി ആ തുടുത്തുച്ചുവന്ന ചുണ്ടുകളില്‍ ചേര്‍ത്തുവെച്ചു അവള്‍ അവനോടു എന്തക്കയോ സൊള്ളി. പെട്ടന്നായിരുന്നു കണ്ണ് തുറന്നത് ഹോ ...സ്വപ്നമായിരുന്നോ ....? കണ്ണിനു നിറം നല്‍കിയ സ്വപ്നം . ഈശ്വരാ....അടുത്ത ജന്മത്തിലെങ്കിലും ഒരു മുബൈല്‍ ഫോണായി എന്നെ സ്രഷ്ടിക്കണേ....എന്നാല്‍ എനിക്കും തേന്‍ കിനിയുന്ന ചുണ്ടുകളില്‍ ഇടക്കിടെ ഉമ്മവെക്കാമായിരുന്നു ......കുടമുല്ല ചിരിയും , കുയിലിന്റെ സ്വരവും എനിക്കും ഓരോ നിമിഷവും കേള്‍ക്കാമായിരുന്നു ....ആ പൊട്ടിച്ചിരിയുടെ പളുങ്ക് മണികള്‍ ചിതറുന്ന വെണ്മയില്‍ എനിക്കും നീന്തി തുടിക്കാമായിരുന്നു....കലാഭവനില്‍ പോയി പഠിക്കാതെ പട്ടിയുടെയും , പൂച്ചയുടെയും ശബ്ദം എനിക്കും കൂകി വിളിക്കാമായിരുന്നു .

"സമ്പത്ത്"

അറിവാണോ ,സമ്പത്താണോ നല്ലത് ...? ഞാന്‍ പറയും അറിവാണ് . കാരണം . അറിവിനാണ് മഹത്ത്വം ..അതുള്ളവന് ധാരാളം സുഹ്ര്‍ത്തുകള്‍ ഉണ്ടാവും .സമ്പന്നനു ശത്രുക്കളാണ് ഉണ്ടാവുക . അറിവാണ് ഉത്തമം .......അത് അതിന്റെ ഉടമയെ സംരക്ഷിക്കും .എന്നാല്‍ സമ്പത്തിനെ അതിന്റെ ഉടമതന്നെ സംരക്ഷിക്കണം , അറിവാണ് പ്രധാനം...... അത് കൊടുത്താല്‍ കുറയില്ല സമ്പത്ത് കൊടുത്താല്‍ കുറയും . അറിവാണ് നല്ലത് ..... അതിന്റെ ഉടമ ഉദാരനായിരിക്കും .സമ്പത്തിന്റെ ഉടമ പിശുക്കനും . അറിവാണ് ശക്തി ...... ആര്‍ക്കും അതപഹരിക്കാനാവില്ല .എന്നാല്‍ സമ്പത്ത് അപഹരിക്കപെടും . അറിവാണ് അനശ്വരത ...... കാലം അതിന്റെ മുല്യമൊട്ടും കുറയ്ക്കില്ല .എന്നാല്‍ സമ്പത്തിന്റെ മുല്യം കാലപ്രവാഹത്തില്‍ കുറഞ്ഞുകൊണ്ടിരിക്കും . അറിവ് അമുല്യമാണ് ....... അതിനു പരിധിയില്ല ; പരിമിതിയില്ല .അത് അളക്കാനോ , തുക്കാനോ ആവില്ല എന്നാല്‍ സമ്പത്തിനു അതിരും പരിമിതിയുമുണ്ട് അത് എണ്ണിയും ,അളന്നും തിട്ടപ്പെടുത്താം . അറിവാണ് കഴിവ് ....... അത് ധെര്യമേകുന്നു . സമ്പത്ത് ഭയമാണുണ്ടാക്കുക . ഒന്ന് വെളിച്ചമേക്കുന്നു മറ്റേതു ഇരുളും . അറിവാണ് ശ്രേഷ്ടത ...... അത് അതിന്റെ ഉടമയെ വിനിതനാകുന്നു .സമ്പത്ത് അത് നേടുന്നവരെ അഹങ്കാരികളാക്കുന്നു. (എന്താ...ഞാന്‍ പറഞ്ഞത്തില്‍ വല്ല തെറ്റും ഉണ്ടോ ...?

"പ്രാര്‍ത്ഥനയോടെ"

സ്നേഹത്തിന്റെ പുഞ്ചിരി തൂകി പ്രാര്‍ത്ഥനയോടെ ഭാര്യ പടിയിറങ്ങി .......നെറ്റിയില്‍ ചുമ്പനം നല്‍ക്കി മക്കളും , മരുമക്കളും വാതിലടച്ചു .......വീണ്ടും കാണാമെന്നു കൈവീശി സുഹ്രത്തുകളും അകന്നു . എന്നിട്ടും ....എന്നിട്ടും ...നിമാത്രം ഉറങ്ങാതെ കാവലിരിക്കുന്നു .....തല കീഴായി കിടന്നു എനിക്കുവേണ്ടി തുള്ളി, തുള്ളിയായി കണ്ണിരു വാര്‍ക്കുന്നു. നിന്റെ ജലാംശം നഷ്ടപ്പെടുന്നതുവരെ ....എന്നില്‍നിന്നു ഒന്നും മോഹിക്കാതെ..... ഒരു പരിഭാവുമില്ലാതെ....സുഖ വിവരം അന്വഷിക്കുന്നു . നാം തമ്മില്‍ ഒരു പരിചയവുമില്ല എന്നിട്ടും ...!
!

"പ്രേമം "

പ്രേമം പവിത്രമായ വികാരമാണ് സ്വര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു ആ വികാരത്തിന്റെ പവിത്രത കളയുകയാണ് പലരും ചെയ്യുന്നത് . കേണ്ടിട്ടിട്ടില്ലേ ...നീണ്ട...നെടുവിര്‍പ്പില്‍ നീരാടിയെത്തുന്ന നീല പുകയാണ് പ്രേമം ....! തെല്ലൊന്നു അസഖ്യപ്പെടുത്തിയാല്‍ ........പിന്നൊരു കണ്ണീര്‍ കടലാണ് പ്രേമം ...! മാറ്റമില്ലാത്ത മധുരിമയെങ്കിലോ......നീറ്റും മുറിവാണ് പ്രേമം ..! ഭ്രാന്താണ് .....പ്രേമം ..! സ്വബോധം കേടുത്താറുള്ള ഭ്രാന്താണ് സ്നേഹിതാ .....പ്രേമം
.

Thursday, November 4, 2010

"സൗരഭ്യം"

അല്ലയോ ...."റസിയാ"...! നീ അന്ന് ഒരു കുട്ട പൂവുമായി എന്റെ മുന്നില്‍ കൂടി നടന്നകന്നപ്പോള്‍ .....ആകാശത്തിനു എന്ത് നിറമായിരുന്നെന്നോ...? വസന്തത്തെ ഞാനൊരു കാലവും ഇത്ര മനോഹരിയായി കണ്ടിട്ടേയില്ല ......എന്ത് സൗരഭ്യം ..! അന്ന് എത്ര മനോഹരമായിരുന്നു സുര്യോദയം ...! താഴ്വരകളില്‍ തങ്കവര്‍ണം ചിതറുന്നതുപോലെ.......പൊയ്കകള്‍ കുളിരണിഞ്ഞു നില്‍ക്കുന്നതുപോലെ .......ചെറുപക്ഷികളെതോ പ്രേമഗാനം ആലപിക്കുന്നതുപോലെ .......നിശാശലഭങ്ങള്‍ ...അകത്തുവന്നു തെട്ടില്‍ കുഞ്ഞുങ്ങളോട് കിന്നാരം പറയുന്നതുപോലെ ........നിശ്ചയം പ്രക്രതി അന്ന് ചിലങ്കയണിഞ്ഞിരുന്നു..! ആപ്പിള്‍ മരങ്ങള്‍ അന്ന് പാട്ടുപാടിയത് ഞാന്‍ കേട്ടുനിന്നു . എത്ര തുടുത്ത ചെമന്ന കായ്കള്‍ , മുന്തിരി തോട്ടങ്ങളില്‍ മുന്തിയ വിളവെടുപ്പാണ് അന്ന് ഞാന്‍ കണ്ടത് ...! കാതോടു കാതോരം പ്രണയം പറയുന്ന മിഥുനങ്ങള്‍ അപൂര്‍വമെങ്കിലും.....ദാല്‍ തടാകത്തിനരികില്‍ വെച്ച് നിന്റെ ആത്മാവ് ഈ തലതെറിച്ച സഫീറിനോട് പ്രണയം പറഞ്ഞു ...!!! വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുക്കാതെ പോയല്ലോ ... നമ്മുടെ പ്രണയം .! എനിക്കറിയാം ഞാന്‍ നിനക്ക് നല്‍കിയത് കണീര്‍ മാത്രം . അറിയാം.... കാശ്മീരിലെ മഞ്ഞുകണങ്ങളും നിന്റെ കണ്ണുനീരും എന്നെ സ്വന്തമാകാതെ ഒരിക്കലും തോരില്ല തോഴി .....!! ഞാന്‍ നടക്കുന്നു......ഞാന്‍ അലയുന്നു ..ഈ ദുനിയാവില്‍ നിനക്കുവേണ്ടി ..എന്നെങ്കിലും ഒരു നാള്‍ നമ്മള്‍ കണ്ടുമുട്ടിയാല്‍ നീ നാണത്താല്‍ മുഖം പോത്തുക . ഞാന്‍ നിന്റെ ശരിരത്തില്‍ മുല്ല പുക്കള്‍ വാരിവിതറി നെറ്റിയില്‍ ചുടു ചുമ്പനം നല്‍കാം .. ...കണ്ടു മുട്ടുമെന്ന പ്രതിക്ഷയില്‍ നിയും ഞാനും ഏതോ കോണുകളില്‍ ...! കാലം അവസരം നല്‍കട്ടെ ..!! എന്റെ ഒടുക്കത്തിനു മുന്‍പ് ..!!

Saturday, July 31, 2010

"എന്റെ ഉമ്മ "

ഒരു പിടി അധികം കൊടുക്കന്നമെന്നാണ് ഉമ്മ പഠിപ്പിച്ചത് അരിയും , മുളക്കും കൊടുക്കുമ്പോള്‍; സ്നേഹവും അങ്ങനെതന്നെ. പക്ഷേ...ഇന്നു... എത്ര...കൊരിട്ടും കിട്ടുന്നില്ല ഒരു വാക്കിനു ..കൊടുക്കാന്‍ ..ഇത്തിരി...അതികാര്‍ത്ഥം. നീണ്ടാ.....പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഫോണ്‍ വിളിക്കള്‍ക്കും , കാത്തിരിപ്പിനും ശേഷം വിധവയായ ഉമ്മയെ കാണാന്‍ പോക്കുമ്പോള്‍ ഞാന്‍ കരുതിയത്‌ ഒരു വെള്ള സാരിയാണ് . എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ അറിഞ്ഞത് അതീവ ഗുരുതര അവസ്ഥയില്‍ തിരുവനംന്തപുരം മെഡിക്കല്‍ കോളേജില്‍ ഉമ്മ കഴിയുന്നുവെന്നാണ്.
ചെന്ന് കാണുമ്പോള്‍............ ഒരു ഒടിഞ്ഞ ബെഡില്‍ ആശുപത്രിയുടെ ഓരത്ത് ഓര്‍മ്മയില്ലാതെ കിടക്കുന്ന ഒരു അസ്ഥികൂടം . ഉമ്മെന്നു വിളികേള്‍ക്കാനോ..........ഒരുപാട് ആഗ്രഹിച്ച ഒരേ ഒരു മകനെ കാണാനോ .. കഴിയാതെ ....രണ്ടു തുള്ളി കണിരുകോണ്ടെന്നെ. ..........!!!!! ഉള്ളില്‍ എവിടയോ വേദനയുടെ പുറം തലോടലാണ്‌ ഈ കണ്ണുന്നിര്‍ എന്ന് എനിക്ക് തോന്നി. ഉമ്മയുടെ നെറ്റിയില്‍ മുത്തം വെക്കുമ്പോഴും ഞാന്‍ അറിഞ്ഞില്ല എന്റെ ഉമ്മ എന്നെ വിട്ടു പിരിഞ്ഞിട്ടു നിമിഷങ്ങളെ ആയിട്ടുള്ളുവെന്നു.........! കുടുബക്കാര്‍ എല്ലാരും ഉണ്ടായിട്ടും ആര്‍ക്കും കേറാന്‍ കഴിയാതെ ഒറ്റക്ക് ആബുലന്‍സ്സില്‍ ഞാന്‍ ഉമ്മയേയും കൊണ്ടു വീടുവരെയുള്ള യാത്ര അത് ജീവിതത്തില്‍ എനിക്ക് ദൈവം തന്ന ശിക്ഷയായിരുന്നു . കുളിപ്പിച്ച് ഞാന്‍ കൊടുത്ത വെള്ള സാരി പുതപ്പിച്ചു ഉമ്മയെ കബറടക്കുമ്പോള്‍..........ഞാന്‍ ഓര്‍ത്തു ജീവിതത്തില്‍ കോടികള്‍ സമ്പാധിച്ചിട്ട്‌ എന്ത് ഫലം ..? ഉറ്റവര്‍ക്കും ഉടയവര്‍ക്കും സ്നേഹം നല്‍ക്കാതെ ... സന്തോഷം വിളമ്പാതെ .. ലോകത്തിന്റെ കോണില്‍ എവിടേയോ...... എങ്ങനയോ ....... ജീവിച്ചുതീര്‍ത്തത്തിനു .... എന്ത് ... നേട്ടം.!! .നാട്ടില്‍ നമ്മുക്ക് വേണ്ടി ഉളുരികി പ്രാര്‍ത്ഥിച്ച , നമ്മളെ കാത്തിരുന്ന മാതാപിതാകള്‍ അവരുടെ വേദന നിങ്ങള്‍ ആരും കാണാതെ പോകരുത് ..!! ഉമ്മാ.....നിങ്ങള്‍ ഈ ലോകത്തിനു ദാനമായി നല്കിയാ ഈ ജന്മത്തിനു ഞാന്‍ എന്താണ് പകരം നല്‍ക്കുക ...!! ( ഈ അവസ്ഥ ആര്‍ക്കും ഒരിക്കലും വരുത്താതിരിക്കട്ടെ ...!!)


Thursday, June 10, 2010

"പത്മ തീര്ഥം"

ഹിരണ്യ ഗര്‍ഭ ; സമവര്‍ത്ത താഗ്രേ ഭുത്സ്യ ജാത; പരിതേക ആസിത് സദാധാര പ്രിഥിവിം ദ്യാമു തേമാം; കസ്മെ ദാവായ ഹവിഷാ വിധേമ. ( ആദിയില്‍ ഹിരണ്യ ഗര്‍ഭന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവനാണ് സകല ഭുവനങ്ങളുടെയും അധീശാധികാരി. അവന്‍ ഭുമിയെയും , സ്വര്‍ഗ്ഗത്തെയും അതാതു സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍ നിന്നാണ് സര്‍വ്വ ചരാചരങ്ങളും ഉണ്ടായത് . ലോകം മുഴുവന്‍ അവന്റെ കല്പനകള്‍ അനുസരിക്കുന്നു . അതിനാല്‍ അവന്നു മാത്രം ഹവിസ്സ്ര്പ്പിക്കുക ) (ഋഗേദം 10; 121;1) " അവന്‍ നിന്റെ പിതാവല്ലയോ..? നിന്നെ നിര്‍മ്മിച്ചവന്‍ നിന്നെ സൃഷ്ടിച്ചവന്‍ , നിന്റെ പരിപാലകന്‍ " കര്‍ത്താവിനെ സ്തുതിക്കുക...! ആകാശത്തില്‍നിന്നും കര്‍ത്താവിനെ സ്തുതിക്കുക..! . ഉന്നതങ്ങളില്‍ അവനെ സ്തുതിക്കുക..! . ( സങ്കീര്‍ത്തനങ്ങള്‍ 19;1) ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന്‌ സമന്‍മാരെ വെക്കുന്നു. അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കല്‍ നിര്‍ണിതമായ മറ്റൊരവധിയുമുണ്ട്‌. എന്നിട്ടും നിങ്ങള്‍ സംശയിച്ചു കൊണ്ടിരിക്കുന്നു. ( വിശുദ്ധ - ഖുറാന്‍ ) ജീവിതത്തിലെ കരുത്താണ് ‌ ദുഃഖാനുഭവങ്ങള്‍. പ്രതിസന്ധികളുടെ എത്ര വലിയപെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനല്‌കുന്നത്‌ മുമ്പ്‌ അനുഭവിച്ച ചെറുതോ , വലുതോ ആയ പ്രതിസന്ധികളാണ്‌. വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌ ? പുറകിലെ കാഴ്‌ചകള്‍ കാണാന്‍ ..!പുറകിലെ കാഴ്‌ചകള്‍ ഭംഗിയായികാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ. കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌; ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ളശക്തിസംഭരണമാണ്‌. സര്‍ക്കസ്‌ കാണിക്കുന്ന ചെറിയ കുട്ടികളെ നോക്കൂ. വലിച്ചുകെട്ടിയ നേരിയ കമ്പിയില്‍കൂടി അവര്‍ അനായാസം നടന്നു നീങ്ങുന്നു. അവരുടെ തോളില്‍ ഒരു നീണ്ട മുളംകമ്പ്‌വിലങ്ങനെ വഹിക്കുന്നുണ്ട്‌. അതവര്‍ക്കൊരു ഭാരമേ അല്ല. സഹായമാണ്‌. ബാലന്‍സ്‌നിലനിര്‍ത്താനാണത്‌. ജീവിതത്തിന്റെ ബാലന്‍സ്‌ നിലനിര്‍ത്താന്‍ നമുക്കും ചിലഭാരങ്ങള്‍ കരുണാവാരിധിയായ ഈശ്വരന്‍ ‍നല്‌കുന്നുവെന്നേയുള്ളൂ .! ജീവിതയാഥാര്‍ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നവര്‍ക്ക്‌ പരാജയങ്ങളേ പകരം കിട്ടൂ.യാഥാര്‍ഥ്യബോധത്തോടെ അവയെ നേരിടുകയാണ്‌ വിജയത്തിന്റെ വഴി. നേട്ടങ്ങളുടെ കണക്കെടുക്കുകയും അതില് ‍ സന്തോഷിക്കുകയും ചെയ്യുക. അമിതമായ ആഗ്രഹങ്ങള്‍ ഉണ്ടാവാതെ, മനസ്സിനെ നിയന്ത്രിക്കുകയും എന്നാല് ‍വലിയ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ട്‌ അധ്വാനിക്കുകയും ചെയ്യുക . പരാതികളില്ലാതെ ജീവിക്കുക .പറ്റുമെങ്കില്‍ പത്മ തീര്ഥത്തില്‍ മുങ്ങിവരൂ മനസ്സ് ഒന്ന് തണുക്കും..! ഞാനൊന്നു മുങ്ങിട്ടു വരാം

സഖി.

സഖി... നിന്നെ വര്‍ണ്ണിക്കാന്‍ ഞാനൊരു ചങ്ങമ്പുഴയല്ല. സഖി.... നിന്നെ വിവരിക്കാന്‍ ഞാനൊരു ബഷീറല്ല. സഖി..... നിന്നെ രചിക്കാന്‍ ഞാനൊരു എം ടിയുമല്ല. പക്ഷെ .... “ഇതെന്റെ ഹ്യദയ രക്തം, ഇതെന്റെ പ്രണയം, നിന്നോടുള്ള പ്രണയം! നിന്റെ തുളക്കുന്ന നോട്ടം എന്നെ അന്ധനാക്കി, നിന്റെ ജ്വലിക്കുന്ന ചിരി എന്നെ വേദനയില്ലാത്തവനാക്കി, നിന്റെ ചൂടില്‍ ആ തീയില്‍ ഞാന്‍ സ്വയം കരിഞ്ഞു വീഴാം, ചിറകറ്റു വീഴും മുന്‍പെ ഒരു വാക്ക് ഇഷ്ടമാണെന്നൊരു വാക്ക്. അറിയില്ല ഭാവനയൊന്നുമറിയില്ല ... പക്ഷെ...അഞ്ജാത സ്വപ്നങ്ങളില്‍ നിനക്ക് പൂക്കള്‍കൊണ്ടു അര്‍ച്ചന നടത്തിയതും , കര്‍പ്പൂര ദീപങ്ങള്‍കൊണ്ട് നിന്റെ മനസ്സില്‍ പ്രകാശം പരത്തിയതും, കാര്‍ത്തിക രാത്രിയലെ മഞ്ഞുതുള്ളിയപ്പോലെ ഒഴുകിവന്നതും എനിക്കറിയാം . അടക്കുവാന്‍ നോക്കി ഞാനെന്റെ പ്രണയത്തെ ഹ്രദയവിപഞ്ചികയില്‍ ‍പക്ഷെ....ഒരു മുല്ലപ്പുമോട്ടില്‍ ഒതുങ്ങാതെ അത് ഒടുങ്ങാത്ത വസന്തത്തിന്‍ മധുരഗന്ധംപരത്തി പുക്ഷ്പ്പിച്ചു നില്‍ക്കുന്നു. നീ പ്രണയത്തിന്റെ വഞ്ചി തുഴഞ്ഞു വരും. വരാത്തിരിക്കില്ല. ഒരു നല്ല പുലരിക്കു വേണ്ടി ഞാന്‍ കാത്തിരിക്കാം ..!!!


Friday, June 4, 2010

" വസന്തം"


എന്റെ ജീവിതത്തിലെ മറ്റൊരു നീണ്ട അദ്ധ്യായം കുടി അവസാനിക്കുന്നു . അതില്‍ സന്തോഷവും , അതിലേറെ ദു;ഖവും. ഞാന്‍ സ്നേഹിച്ചപെണും , മാത്രമല്ല വളരെയേറെ മോഹിച്ച പെണുമായ അവള്‍ എന്നെ ചതിക്കുകയിരുന്നു. ഞങ്ങളുടെ പ്രേമം അതിരുകളില്ലാത്ത ലോകത്തില്‍ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെയായിരുന്നു. ഏതോ ഒരു ഗ്രിഷ്മത്തിന്റെസന്ധ്യ മഞ്ഞുപ്പോലെ എന്റെ മനസ്സില്‍ പൊയ്തിറങ്ങിയ അവള്‍ക്ക് വാടാത്ത എന്റെ ചിരിപൂക്കളില്‍നിന്നും ഞാന്‍ ഒരു പുവിതല്‍ നല്‍ക്കുന്നു . ആദ്യ സംഗമം വസന്തം വിരിയിച്ച എന്റെ ഓര്‍മ്മക്ക് അവള്‍ക്ക് മാലകോര്‍ക്കാന്‍.... അല്ലയോ... സ്ത്രി വര്‍ഗ്ഗമേ... നിങ്ങള്‍ക്കറിയുമോ ചതി.!! പേരറിയാത്ത മരങ്ങല്‍കിടയിലൂടെ തോളോട് തോല്‍ചേര്‍ന്നു നടക്കുക ഞങ്ങള്‍ക്ക് ആ കാലത്ത് വലിയ രസമായിരുന്നു. പെട്ടന്നായിരുന്നു ആ ദുരന്തം എനിക്ക് വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയത് . ഒരു കാലി "പേഴ്സ്" . എന്റെ പോകറ്റില്‍ നിന്നും പത്തിന്റെ ഒരു കിറിയ ഡോളര്‍ അതില്‍വെച്ച് ഞാനും അവളും വിണ്ടും നടന്നു. അപ്പോള്‍ അവള്‍ പറയുകയാണ് മുന്ന് ദിവസത്തിന് മുന്‍പ് നഷ്ടപ്പെട്ട അവളുടെ പേഴ്സാണിതെന്നു .അത് മാത്രമോ.! അതിനകത്ത് ഞാന്‍ വെച്ച പത്തിന്റെ കിറിയ ഡോളറും അവളുടെതെന്ന് . ഇങ്ങനെയുമുണ്ടോ സ്ത്രികള്‍ ...? ഇവളെന്നും ഒരു കാലത്തും ഗുണംപിടിക്കില്ല. സത്യം . എന്നാലും ഇപ്പോഴും ഞാന്‍ ഓര്‍കാറു‍ണ്ടു എന്റെ പത്തിന്റെ കിറിയ ഡോളറിനെ.


Wednesday, June 2, 2010

"മോഹം "

പാതി മയക്കത്തിലെ സ്വപ്നമായാണ് നീ ആദ്യം എത്തിയത് . മഴ്കിടക്കുന്ന മനസ്സില്‍ തീര്‍ത്ത വര്‍ണ്ണരാജിയായ് ...... എന്റെ ചിത്രപേടകങ്ങളിലെ പ്രേമത്താളുകളായ് ....പിന്നെ നീയെത്തി നിര്‍നിമേശമായ എന്റെ രാവുകളിലെ വര്‍ണ്ണ ചിത്രങ്ങളായ്......അന്നാണല്ലോ...നീ എന്റെ നെഞ്ചോടു ചേര്‍ന്ന് കിടന്നു പറഞ്ഞത് നിന്നെ ഞാന്‍ സ്നേഹിച്ചു പോയ്ടാ . പിന്നെന്തേ ...! വിടരുവാന്‍ ദാഹിച്ച പുക്കള്‍ മണ്ണില്‍ വീണടിഞ്ഞതുപ്പോലെ കണ്ണില്‍നിന്നും മാഞ്ഞുപോയി....! എന്നിട്ടും ഞാന്‍ നിന്നെ മോഹിച്ചുപോയില്ലേ .. വിധിയുടെ കല്ലറയ്ക്കുള്ളില്‍ അകപ്പെട്ടുപോയ എന്റെ മോഹത്തിന്റെ തിരിനാളം....ആ വരുന്ന കാറ്റില്‍ ജ്വലിക്കുമോ .....അതോ കെടുത്തുമോ..!!!

Monday, May 31, 2010

ഹേ... പൂവേ....

ഹേ... പൂവേ...... നീ എനിക്കായ് ഒന്നും കരുതി വെച്ചില്ലല്ലോ....? ഒരു നുള്ള് തേന്‍ പോലും.......... ഒരു നുള്ള് പുമ്പൊടിപോലും... ഇരുട്ടിനെ കീഴടക്കി ഉദിച്ചുയുര്‍ന്ന സുര്യന്‍ മാനത്ത് ജ്വലിച്ചു നില്‍ക്കുമ്പോള്‍... പ്രതിക്ഷയോടെ പുന്തേന്‍ തേടി ഞാന്‍ പറന്നുവരാം .... പക്ഷേ.. പിണക്കത്തിന്റെ മുഖം മുടിയണിഞ്ഞ് നീ മായല്ലേ...! കുഞ്ഞിളം കാറ്റിന്റെ തലോടലേറ്റ് നീ മതിമറന്നു ന്രത്തം ചെയുമ്പോള്‍ ... ഞാനൊന്നു ആസ്വദിച്ചോട്ടെ..! പൂവേ.... നിയെന്തേ വിഷാദിച്ചിരിക്കുന്നത് ....? പൊട്ടിചിരിച്ചിരുന്ന നിനക്ക് ഇ മൗനം നല്‍കിയത് എന്റെ പ്രണയമാണോ...? എന്റെ ആത്മാവ് ദാഹിക്കുന്നു നിന്നിലലിഞ്ഞ് നിന്റെ തേന്‍ നുകരാന്‍.....! എന്നിട്ടും നീ എന്‍ കണ്മുന്നില്‍ നിന്നും ഒരു മഴവില്ലുപ്പോലെ മറയുകയാണോ....? ഒരു പക്ഷേ മായരുതെന്നു പറയാന്‍ വയികിപ്പോയിരിക്കുന്നു. നിന്റെ നിഷ്കളങ്കമായ മുഖം, മന്ദഹാസവും , സ്നേഹാര്‍ദ്രപര്ശം, സന്ത്വനവചസ്സുകള്‍ എല്ലാം ഇനി എനിക്ക് ഓര്‍മ്മകള്‍ മാത്രം. ( ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന പ്രണയത്തിനുമുന്നില്‍ പുക്കളായി... ഈ കുറിപ്പ് സമര്‍പ്പിച്ചോട്ടെ...!.)


Sunday, May 30, 2010

പ്രണയവും തേങ്ങയും


പ്രണയവും തേങ്ങയും തമ്മില്‍ അഭേദ്യമായ ബന്ധം എന്റെ കാര്യത്തില്‍ലുണ്ട്. ഞങ്ങള്‍ സുഹുര്‍ത്തുകള്‍ സെകന്റെ ഷോ സിനിമ കഴിഞ്ഞു വരുന്നവഴി എന്റെ ഒരു ചങ്ങാതിക്ക് വെള്ളദാഹം അതും പൂത്തുലഞ്ഞു നില്‍ക്കുന്ന തെങ്ങിന്‍ ചുവട്ടില്‍ എത്തിയപ്പോഴാണ് വെള്ളദാഹം മൂര്ച്ചിച്ചത് പിന്നെ ഒന്നും ചിന്തിചില്ല ഷുസ് അഴിച്ചു തെങ്ങിന് കാഴ്ചവെച്ചു ഞാന്‍ തെങ്ങില്‍ വലിഞ്ഞു കയറി. അപ്പോഴും ചിന്ത മുകളില്‍ പറ്റിപിടിച്ചിരുന്നു നല്ല രണ്ടു കരിക്ക് അകത്താക്കണം . അതൊരു "ട്രേയിഡ് സികര്‍ട്ട്" ആണ് . (നമ്മള്‍ എല്ലാം അടര്‍ത്തി താഴെ ഇട്ടാല്‍ തിരിച്ചു ഇറങ്ങി വരുമ്പോള്‍ ചകിരി പോലും കിട്ടില്ല. ) എന്തായാലും തടസങ്ങളില്ലാതെ മുകളിലെത്തി അപ്പോഴണ് വിട്ടിലെ ലൈറ്റുകള്‍ എല്ലാം ഒരുമിച്ചു പ്രകാശിച്ചത് . തഴേക്ക്‌ നോകിയപ്പോള്‍ കുട്ടുകാര്‍ ബൈക്ക് പായുപോലെ പായുന്നു.. നല്ല പ്രകശം ഉണ്ടായിട്ടും എന്റെ കണ്ണില്‍ ഇരുട്ടുകയറി . ഇന്ത്യയുടെ റോകറ്റു പോലെ ഞാന്‍ താഴെ വന്നു. വയറ്റില്‍ ആവിശ്യത്തിന് ഇന്ധനം ഉള്ളതിനാല്‍ ഞാനും കുട്ടുകാരുടെ രീതി കടമെടുത്തു. പിറ്റേ ദിവസം എന്റെ പ്രണയിനി അത്യാവിശമായി കാണാമെന്നു പറഞ്ഞു ഹംസത്തെ അയച്ചു . പറഞ്ഞ സ്ഥലത്ത് ചെന്നപ്പോള്‍ ഒരു പൊതിയുമായി അവൾ‍നില്‍ക്കുന്നു. ഇനി മേലാല്‍ കാണരുതെന്നും ശല്യപ്പെടുതരുതെന്നും പറഞ്ഞു പൊതി എന്നെ ഏല്പിച്ചു അവള്‍ മടങ്ങി. വേദനയോടെ പൊതി തുറന്നു നോകിയപ്പോള്‍ എന്റെ ഒരു "ഷു" അതിനകത്ത്‌ ഒരു കടലാസ്സില്‍ ഇങ്ങനെ എഴുത്തിരിക്കുന്നു . ഒരു കള്ളനെ പ്രേമിക്കാന്‍ കഴിയില്ല ബാക്കി ഒരു ഷു വാപ്പ വെളിയഴ്ചാ പള്ളിയില്‍ കൊണ്ടു വരുമ്പോള്‍ വാങ്ങുക....! പെട്ടന്നുള്ള ആവേശത്തില്‍ പ്രണയിനിയുടെ വീടെന്നറിയാതെ തെങ്ങില്‍ കയറിയത് തെറ്റായെന്നു പിന്നീടു തോന്നി. അപ്പോള്‍ പറഞ്ഞു വന്നത് തേങ്ങക്കും പ്രണയത്തിനും ബന്ധമില്ലേ...സുഹ്രത്തുകളെ.

..?

Friday, May 28, 2010

രോഗി..

ഈ കഥയാണോ.....? അല്ല........! മനസ്സുകൊണ്ടു വായിക്കുക .! അതൊരു ചെറിയ ആശുപത്രിയായിരുന്നു രാജവീഥിയുടെ ഓരത്തുള്ള ഒരു ആശുപത്രി. ആ രാജവീഥിക്കപ്പുറത്ത് വലിയൊരു ഉദ്യാനമായിരുന്നു. പച്ചപ്പരവതാനിപ്പോലെ പരന്നു കിടക്കുന്ന ആ പാര്‍ക്കിലെ പുല്‍ത്തകിടിയില്‍ നിരനിരയായി പൂമരങ്ങള്‍ വളര്‍ന്നുനിന്നിരുന്നു. അതിനമപ്പുറത്ത് ആളുകള്‍ വന്നിരിക്കുന്ന നീണ്ട അരമതില്‍. അരമതിലിനപ്പുറം പരന്നു കിടക്കുന്ന കായല്‍ . ചെറിയ ഓളങ്ങളുടെ ഇളക്കത്തില്‍ അലസ്യപ്പെട്ടുകിടക്കുന്ന കായല്‍. അതിനുമപ്പുറം അഴിമുഖമാണ് . പുലര്‍കാല മഞ്ഞിന്റെ കുളിര്‍മയുമയി വരുന്ന ഇളം കാറ്റ് തുറന്നു വിടുന്ന അഴിമുഖം. ആ ആശുപത്രിയിലെ ഒരു ചെറിയ മുറിയിലാണ് ആ രണ്ടു രോഗികളും കിടന്നിരുന്നത് . ആ മുറിക്ക് ആകെയുള്ള ജനാലക്കരികിലെ കട്ടിലില്‍ ഒരാള്‍. ശ്വസകോശത്തിനു ഗുരുതര രോഗം ബാധിച്ച അയാള്‍ക്ക് വല്ലപ്പോഴുമൊക്കെ കട്ടിലില്‍ നിവര്‍ത്തുവച്ച തലയണയില്‍ മേലമര്‍ത്തി ഏണിറ്റിരിക്കാന്‍ കഴിയുമായിരുന്നു. മറ്റേ കട്ടിലിലെ രോഗി സര്‍വാഗം തളര്‍ന്നു കിടക്കുകയായിരുന്നു. ചലനമറ്റ ശരിരം. അനങ്ങാനോ തിരിയാനോ നേഴ്സിന്റെ സഹായം ആവിശ്യമുണ്ടായിരുന്ന രോഗി തുറന്ന കണ്ണുകള്‍ കൊണ്ടു ചുമരുകള്‍ നോക്കികിടകാനെ നിസ്സഹായനായ അയാള്‍ക്ക് കഴിയുമായിരുന്നുള്ളു. തനിക്കും ഒന്ന് എണിറ്റിരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മാത്രമായിരുന്നു ആ രോഗിയുടെ പ്രാര്‍ത്ഥന. എങ്കില്‍ ജാലകത്തിലൂടെ പുറത്തേക്കു നോക്കിയാല്‍ താന്‍ സ്നേഹിക്കുന്ന ലോകം ഒരു നോക്കു കണാനെ‍ങ്കിലും കഴിയുമല്ലോ എന്നയാള്‍ എപ്പോഴും ആശിച്ചു. ആ നഗരത്തിലെ പാര്‍ക്കിനെയും , കായലിനെയും , മനുഷ്വരെയുമെല്ലാം അത്ര ഇഷ്ടപ്പെട്ടിരുന്ന ഒരു മനുഷ്വന്‍. സായാനങ്ങളില്‍ ജനാലക്കരികിലെ രോഗി ബുദ്ധിമുട്ടിയെണിറ്റ് കുറേനേരം കട്ടിലില്‍ ചാഞ്ഞരിക്കുമായിരുന്നു അയാള്‍ ജാലകതിലുടെ പുറത്തേക്കു നോക്കുമ്പോള്‍ മറ്റേ രോഗി ആകാംഷയോടെ ചോദിച്ചു "പാര്‍ക്കില്‍ ആളുകള്‍ വരാന്‍ തുടങ്ങിയോ ...? "ആളുകളൊക്കെ വന്നുകഴിഞ്ഞു " മരങ്ങളെല്ലാം പുവണിഞ്ഞിട്ടുണ്ടോ...? "എല്ലമരത്തിലും ഭംഗിയുള്ള പുക്കള്‍ വിരിഞ്ഞുനില്‍ക്കുന്നുണ്ട് കാണാന്‍ നല്ല ഭംഗി" അയാള്‍ വിവരിക്കുമ്പോള്‍ മറ്റേ രോഗി കാതോര്‍ത്തു കേട്ടുകൊണ്ടു കിടകുമായിരുന്നു . പാര്‍ക്കിനുനടുവിലെ താമരപോയിക്കക്കരികില്‍ കുട്ടികള്‍ കുടിനില്‍കുന്നുണ്ടോ....? "അവിടെ കുടിനില്‍ക്കുന്ന കുട്ടികള്‍ ചിലര്‍ ആ പോയ്കയില്‍ നിന്തി നടക്കുന്ന തുവെള്ള നിറമുള്ള വത്തതാറാവുകളെ ഇടയ്ക്കിടെ കല്ലെറിയുന്നുമുണ്ട്. കല്ലെറുകൊണ്ടു ചിറകുകള്‍ വിടര്‍ത്തി ആ താറാവുകള്‍ വെള്ളത്തിലടിക്കുപോള്‍ ആ കുട്ടികള്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുന്നു. "പിന്നെ"...? ഇതൊന്നും ശ്രദിക്കാതെ യുവ കാമുകര്‍ കൈകോര്‍ത്തു തോളോട് തോളുരുമി നടപാതയിലുടെ നടന്നു പോക്കുന്നതും കാണാം... ഇളം കാറ്റുപോലെ ഒഴികി നടകുന്ന മനുഷ്വര്‍." ഇതെല്ലാം കേള്‍ക്കുമ്പോള്‍ നിച്ചലനായി കട്ടിലില്‍ കിടക്കുന്ന ആ രോഗിയുടെ മനസ്സിനു എന്തോ ഒരു കുളിര്‍മ തോന്നുമായിരുന്നു. "അഴിമുഖത്തുകുടി കായലിലേക്ക് കപ്പലുകള്‍ കടന്നു വരുന്നത് കാണാമോ"...? ചില സായാനങ്ങളില്‍ ആ രോഗി ചോദിക്കും . അപ്പോള്‍ ജനാലയിലുടെ ദുരത്തെക്ക് ഉറ്റു നേക്കികൊണ്ട് മറ്റേ രോഗി പറയും " അഴിമുഖത്തുനിന്നും ഏതോ ഒരു കപ്പല്‍ ഉറ്റു നോക്കുന്നത് കാണാം. കായലില്‍ ഇപ്പോള്‍ കാറ്റുപായ് കെട്ടിയ വള്ളങ്ങള്‍ നിരയായി ഒഴുകി പോകുന്നത് കാണാന്‍ നല്ല ഭംഗിയാണ്. "ആകാശത്തില്‍ നിറയെ മേഘങ്ങളു‍ണ്ടോ"....? ആ ചോദ്യം കേട്ട് ജനലിലൂടെ വീണ്ടും ആ രോഗി ഉറ്റു നോക്കി " ആകാശത്തിലെ മേഘങ്ങള്‍ക്കിപ്പോള്‍ ചുവന്ന നിറമാണ്‌ ഉത്സവ പറമ്പിലെ കുങ്കുമ പാത്രങ്ങള്‍ ഏതോ കുസ്രതി ചെറുക്കന്‍ തട്ടിതെറുപ്പിചപ്പോലെ ചക്രവാളത്തിലോക്കെ ചായക്കുട്ടുകളാണ്. ആ ചായം കായലിന്റെ ഓളങ്ങളിലേക്കും കലരുന്നതുപ്പോലെ തോന്നുന്നു. അയാളുടെ ഹ്രദ്യമായ വിവരണങ്ങള്‍ നിശ്ചലനായി കിടക്കുന്ന രോഗിക്ക് ഉന്മേഷം പകര്‍ന്നു കൊടുക്കുന്നതായിരുന്നു. "എനിക്ക് ഈ കാഴ്ചകളൊക്കെ കാണാന്‍ സാധിക്കുമോ"..? പ്രത്യാശ യുടെ വെളിച്ചം തേടുന്നതായിരുന്നു അയാളുടെ ഈ ചോദ്യം... " തിര്‍ച്ചയായും. ആദ്യം കട്ടിലില്‍ നിന്നെണീക്കേണ്ടത് നിങ്ങളുടെ മനസ്സാണെന്നു മാത്രം എങ്കില്‍ ഇതെല്ലാം കാണാന്‍ കഴിയുമല്ലോ. പ്രത്യാശ പകരുന്നതായിരുന്നു ആ മറുപടി. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നിശ്ചലനായി കിടന്നിരുന്ന ആ രോഗിക്ക് തന്റെ കൈകള്‍ ബലമായി കിടക്കയില്‍ ഊന്നിയാല്‍ ശിരസ്സ് കഷ്ടിച്ചു ഉയര്‍ത്താമെന്ന നിലയിലായി ജനാലക്കരികില്‍ കിടക്കുന്ന രോഗിയുടെ വിവരണങ്ങളിലൂടെ കാണുന്ന കാഴ്ച എപ്പോഴും അയാള്‍ക്കെന്തോ ആവേശം നല്‍കിക്കൊണ്ടിരുന്നു. ഒരു രാത്രി ജനാലക്കരികിലെ കട്ടിലില്‍ നിന്ന് വലിയ ചുമ കേട്ടു. നിര്‍ത്താനാവാത്ത ആ ചുമയ്ക്ക് ഒരു ഭികര സ്വരമായിരുന്നു ചുമക്കിടയില്‍ വല്ലാത്ത കിതപ്പും കേട്ടു ഡോകടറും , നേഴ്സും ഓടിയെത്തിയപ്പോഴേക്കും പെട്ടന്ന് എല്ലാം നിലച്ചു . അതെടെ നിലച്ചു പോയത് ആ രോഗിയുടെ ശ്വസമാണ് . മ്രതദേഹം ആ കട്ടിലില്‍ നിന്നും നിക്കം ചെയ്തു. പിറ്റേദിവസം പുലര്‍ന്നപ്പോള്‍ തന്നെ ആ ജനാലക്കരികിലെ കട്ടിലിലേക്ക് മാറ്റികിടത്താമോയെന്നു നേഴ്സിനോട് മറ്റേ രോഗി ചോദിച്ചു. ജനാലക്കരികിലെ കട്ടിലില്‍ പുതിയ വെള്ള വിരിപ്പ് വരിച്ചശേഷം അയാളെ ആ കട്ടിലിലേക്ക് നേഴ്സ് മാറ്റികിടത്തി. അതില്‍ കടന്നുകൊണ്ട് വളരെ ബദ്ധപ്പെട്ട് തല കഷ്ടിച്ചുയര്‍ത്തി ജാലകത്തിലൂടെ അയാള്‍ പുറത്തേക്ക് നോക്കി. അപ്പോള്‍ ജനാലക്കപ്പുറത്ത് കൂറ്റന്‍ മതിലായിരുന്നു അപ്പുറത്തുള്ള ഉദ്യാനവുമെന്നും കാണാനാവാത്തവിധം എല്ലാം മറച്ചുകൊണ്ട് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മതില്‍. കാണാനാവാത്ത കാഴ്ചകള്‍ വിവരിച്ചു കേള്‍പ്പിച്ച് തന്നെ പ്രത്യാശാഭരിതനാക്കിയ മറ്റേ രോഗിയുടെ മുഖമപ്പോള്‍ അയാളുടെ മനസ്സില്‍ തെളിഞ്ഞു ...


Thursday, May 27, 2010

"പുനര്‍ജന്മം"

"ഞാന്‍ തിരിച്ചു വന്നിരിക്കുന്നു" ഇതെന്റെ പുനര്‍ജന്മം. ! എന്റെ മരണത്തെ ഞാന്‍ ബ്ലോക്ക് ലിസ്റ്റില്‍ കുഴിച്ചു മൂടികഴിഞ്ഞു ..! രണ്ടു ദിവസം എന്റെ പ്രൊഫെലിനു ടെസ്റ്റ് മോണിയല്‍ ബാധിച്ചു അത്യന്യായാസ നിലയില്‍ അക്കൌണ്ട് സെക്ഷനില്‍ കിടന്നപ്പോള്‍ എനിക്കുവേണ്ടി മൗസ്സ് ക്ലിക്ക് ചെയിതു ബ്ലോഗ്‌ പുണ്യയാളനോട് ഹാർടിസ്ക്ക് ഉരികി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഞാന്‍ ഈ അവസരത്തില്‍ ആത്മാര്‍ഥമായി ചാറ്റ് പറയുന്നു.... ചാറ്റ് പറയുന്നു. അല്ലാഹുവിന്റെ അഭിഷ്ടത്തില്‍ സംത്രപ്തനായി എനിക്ക് ആത്മ ത്യഗത്തിനുള്ള സന്ദർഭാമാണിത്. അനായാസേന മരണം അനാദെനെന്യ ജിവിതം ദേഹിമ ക്രപയാല്‍ ശംഭോ.... ദോയാഭക്തി മഞ്ജലാം........ അനായാസമായ മരണം ദീനമില്ലാത്ത ജിവിതം നിന്നില്‍ അജഞ്ചല്ല ഭക്തനായ എനിക്ക് തന്നാലും . ശംഭോ....ശങ്കര....ഗൗരിപതേ:...............

! നന്ദി. സഫീര്‍ മുഹമ്മദ്‌ .


"റസിയ"ഏതോ ഒരു ഗ്രീഷ്മത്തിന്റെ സന്ധ്യമഞ്ഞുപ്പോലെ... എന്റെ മനസ്സില്‍ പോയിതിറങ്ങിയ മന്ദ്രാക്ഷരങ്ങളുടെ.... മധുരം പകര്‍ന്നു ഒടുവില്‍ യാത്രപോലും ചൊല്ലാതെ എന്നില്‍നിന്നും അകന്ന കുട്ടുകാരി.. നിന്റെ വാടാത്ത ചിരിപൂ ക്കളില്‍നിന്നും എനിക്കൊരു പുവിതല്‍ നല്‍ക്കുക. ! ആദ്യ സംഗമം വസന്തം വിരിയിച്ച നിന്റെ ഓര്‍മ്മക്ക് മാലകോര്‍ക്കാന്‍... നിന്റെ കവിളുകളുടെ സന്ധ്യശോഭയില്‍നിന്നും എനിക്കൊരു ചായക്കുട്ടിനു നിറംതരുകാ..! എന്റെ മനസ്സിന്റെ ഉഷ്ണപുവില്‍ കന്നിമഴയുടെ കുളിരിനായി പോയിതിറങ്ങിയ നിന്റെ ഓര്‍മ്മക്ക് നിറം പകരാന്‍...! നിന്റെ മനസ്സിന്റെ ഹരിത സാന്ദ്രതയില്‍ നിന്ന് എനിക്കൊരു പുമരം തരിക..! എന്റെ കരയുന്ന സ്വപ്നങ്ങള്‍ക്ക് പ്രത്യാഷായുടെ ഹരിതം പകര്‍ന്ന നിന്റെ ഓര്‍മ്മക്ക് ചാമരം വിശുവാന്‍.... ദുസ്‌സ്വപ്നവിട നിദ്രയറ്റ എന്റെ രാവുകള്‍ക്ക്‌ ദേശാടനകിളിയപ്പോലെ ചേക്കേറിയ നിന്റെ ഓര്‍മ്മക്കായി ഞാന്‍ എന്റെ മുറ്റത്തൊരു നിശാഗന്തി നടുന്നു കാഞ്ഞിരംപ്പോലെ കയ്പേറിയ എന്റെ ജിവിതത്തിലേക്ക് കനിവിന്റെ മധുരം പകര്‍ന്ന നിന്റെ ഓര്‍മ്മക്കായി ഞാന്‍ എന്റെ മുറ്റത്തൊരു മധുര നാരകം നടുന്നു. പക്ഷേ ........... സ്വപ്നത്തിന്റെ ആഴങ്ങള്‍ നുള്ളി നിവര്‍ത്തുമ്പോള്‍ വിരിയുന്നത് ആ സ്ത്രി മുഖം മാത്രം അന്നും...... ഇന്നും ....... എന്നും ..! ( റസിയാ.. നീ ഈ ലോകത്ത് ജിവിച്ചിരുപ്പുണ്ടെങ്കില്‍.. നീ ഇതു വായിക്കുമെങ്കില്‍... എന്നെ ഓര്‍ക്കാതിരിക്കാന്‍ കഴിയുമോ...??)

"സ്വപ്നലോകം "


"ഞാന്‍ പറഞ്ഞു ; നമ്മുക്ക് വിണ്ടും കണ്ടുമുട്ടാം. കഴിഞ്ഞ വര്‍ഷം ചിനാര്‍ മരങ്ങളില്‍ വസന്തമെത്തിയ സമയത്തായിരുന്നല്ലോ നമ്മള്‍ ആ തടാകക്കരയില്‍ വെച്ചു കണ്ടുമുട്ടിയത്‌. അവിടെ വര്‍ണ്ണ കുപ്പായമിട്ടു ഉല്ലാസ നൗകയിലെറിയ നിന്റെ മോഹന രൂപം മിഴിയടച്ചാലും മായുന്നില്ല. "അവള്‍ പറഞ്ഞു ; എന്റെ പ്രഭാതങ്ങളും, സായാനഹങ്ങളുമെല്ലാം വിട്ടുകാരോടൊപ്പം ഈ ഫ്ലാറ്റില്‍ എരിഞ്ഞടങ്ങുന്നു. ചിലപ്പോള്‍ വ്രക്ഷച്ഛായങ്ങളില്‍ ഞാന്‍ സ്വപ്നം കണ്ടുറങ്ങുന്നു. മഞ്ഞണിഞ്ഞ ഹിമഗിരികളെ നോക്കി ഞാന്‍ കണ്ണീര്‍ പൊഴിക്കുന്നു. ജനലിലൂടെ അരിച്ചിറങ്ങുന്ന ക്ഷിണിത സൂര്യ രശ്മികളാണ് എന്റെ കുട്ടുകാര്‍. "ഞാന്‍ പറഞ്ഞു " ഒരു നാടന്‍ ജലാശയത്തില്‍ നൗക തുഴഞ്ഞാണെന്റെ ജിവിതം കഴിയുന്നത്‌ . നിന്നെ സ്വന്തമാകുന്ന അസുലഭ മുഹുര്‍ത്തം സ്വപ്നം കണ്ടു ഞാനുണരുന്നു. അങ്ങനെത്തനെ ഞാനുറങ്ങുന്നു. ശുഭ്രാകാശത്തിന്റെ വിരുന്നു വരുന്ന മുകില്‍ കുട്ടങ്ങളാണ് എന്റെ കുട്ടുകാര്‍. നീ എന്റെ ജിവിത സഖിയാകുന്ന നിമിഷത്തിനു വേണ്ടി ഇനിയത്ര വട്ടം പങ്കായം ഞാന്‍ നീട്ടിയെറിയണമാവോ....? "അവള്‍ പറഞ്ഞു;" രാത്രി ഞാനും വപ്പായും , ഉമ്മായും ഞങ്ങളുടെ തോട്ടത്തില്‍ ഉല്ലസിക്കാനെത്തും. രാവേറെ ചെല്ലുന്നതുവരെ വാപ്പായുടെ ഷെഹനായി സദസുകളില്‍ ഞങ്ങള്‍ മുഴുകുന്നു . അപ്പോഴെന്തുകൊണ്ടോ ഞാന്‍ അലിഞ്ഞു ഇല്ലാതാകുന്നതുപ്പോലെ... അതല്ലെങ്കില്‍... ഒരപ്പുപ്പന്‍ താടിയില്‍ ഞാന്‍ ചിനാര്‍ മരങ്ങൾതോറും പാറി പറക്കുന്നതുപ്പോലെ. സംഗിതത്തിന്റെ നേര്‍ത്ത ശബ്ദവീചിയായി മാറുവാന്‍ എന്റെ അന്തരംഗം കൊതിക്കുന്നു. പ്രിയനേ ഇതിന്റെ പേരന്താണ്....? "ഞാന്‍ പറഞ്ഞു;" ഇതിന്റെ പേരാണ് പെണേ പ്രണയം. എനിക്കുമുണ്ട് സ്വപ്നങ്ങള്‍ ഒരു പർണശാലയില്‍ പുനര്‍ജനിക്കാന്‍ മോഹം . അവിടെയൊരു മണ്‍ചെരാതിന്റെ നുറുങ്ങു വെട്ടത്തില്‍ ഞാന്‍ വയലിന്‍മീട്ടുമ്പോള്‍ നീ ഒരു സംഗീതമായി വിരുന്നുന്നെത്തുമോ....? പെട്ടന്നാരോ എന്നെ തട്ടി വിളിച്ചു അതെ.. അവള്‍ സ്ര്‍ബിയകാരി റിമാ ജുവിദി. ഞാന്‍ കുടിച്ചതിന്റെ ബില്ലുമായി വന്നു നില്‍ക്കുന്നു. കൈയിലെ പണം അവളുടെ ഗൗണിൽ തിരികീട്ടു ഞാന്‍ ബാറില്‍ നിന്നും പുറത്തിറങ്ങി. ഇന്നലെ റസിയാ.. നിന്നെ കുറിച്ച് ഫൈസ്ബുക്കില്‍ എഴുത്തിയത് കൊണ്ടാകാം ഇങ്ങനെ ഒരു സ്വപ്നം . എന്തായാലും റസിയ നീ സ്വപ്നത്തില്‍ പറഞ്ഞത്പ്പോലെ മഞ്ഞണിഞ്ഞ ഹിമഗിരികളെ നോക്കി ഞാന്‍ കണ്ണീര്‍ പൊഴിക്കുന്നു...ഇനി നമ്മള്‍ കണ്ടു മുട്ടുമോ...? കണ്ടു മുട്ടിയാല്‍............ നിനക്കും , എനിക്കും വിണ്ടും അത് വേദനകള്‍ സംമ്മാനിക്കാതിരിക്കട്ടെ ...!!!!

വേരറ്റുപോയൊരു രൂപം ..!


ഏതോ യുഗത്തിലെ സംക്രമ സന്ധ്യയില്‍ വേരറ്റുപോയൊരു രൂപം ..! വിണ്ടും മനസ്സിന്റെ മുറ്റത്തു വന്നിതാ നിന്നു ചിരിക്കുന്നു മൗനം. അപ്പുറത്തിപ്പുറത്തോരോരോ ചിന്തകള്‍ എത്തിനോക്കുന്നു ഹ്രദയം ..... നിര്‍ല്ലജ്ജ്മേതോ.... നിഴല്‍പ്പാടു നോക്കി ഞാന്‍ നിന്നെ തെരഞ്ഞു നടക്കേ.... കാടു പടലും പിടിച്ചോരെന്‍ മാനസ മൂലയില്‍നിന്നു ചിരിപ്പു; എന്മണി വീണയില്‍ നിന്നു വേര്‍പെട്ടൊരാ സുന്ദര സ്വപ്നസ്വരംപോല്‍...... കാറ്റില്‍ തലയാട്ടി നിന്നു ചിരിക്കുന്ന കാനനപൂവേ... വരിക..... ഇഷ്ടമാണിഷ്ട, എനിക്കെന്നുമിഷ്ടം , നിന്നെയെനിക്കിഷ്ടമാണ്...!!!

മദ്യമേ...!!!


അല്ലയോ....മദ്യമേ.... ഞാന്‍ എത്രയോ നാളായി ആഗ്രഹിക്കുന്നുണ്ടെന്നറിയുമോ... ഇതുപ്പോലെരു വലിയ കുപ്പിയില്‍ മദ്യം തുളുമ്പി നില്‍ക്കുന്ന സമയത്ത് അതില്‍ വിണ് കുടിച്ചു , കുടിച്ചു ശ്വസം കിട്ടാതെ മരിക്കാന്‍..!! എത്രയോ പാവങ്ങളെ കടലിലും , കായലിലും മുക്കി കൊല്ലുന്ന ദെവമേ.....! അത്രക്കും വലുതെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല . ഈ നിസാര കാര്യം സാധിച്ചു തരുമോ..! ശഭോ.. ശങ്കര .. ഗൗരി.. പതേ;...!!!!

"വ്രക്ഷങ്ങള്‍"


""ഛയ മനസ്യ കൂ ര്‍വന്തി തിഷ്ട്ന്തി; സ്വയമാ തപേ; ഫലാന്യപി; പരാര്‍ത്ഥായ വ്രക്ഷാ; സത്പുരുഷാ ഇവ" ( വ്രക്ഷങ്ങള്‍ ഉത്തമൻന്മാര്‍ക്ക് തുല്യം സ്വയം വെയിലത്ത് നിന്ന് അന്യര്‍ക്ക് തണലേക്കുന്നു അവയുടെ ഫലങ്ങളും അന്യര്‍ക്ക് വേണ്ടി തന്നെ..)

എന്റെ അമ്മ ..


ന്

എന്റെ അമ്മ പറഞ്ഞു. മകനേ....... നിനക്കായിക്കുറിപ്പൂ .. മനസ്സിന്റെ മടിയില്‍ക്കിടന്നോട്ടെ.. ഇടയില്‍ തലോലിക്കാം. മകനേ....... തുവല്‍ മുറ്റിപ്പടര്‍ന്നു പക്ഷങ്ങളെപ്പുണരാന്‍ നീലാകാശം തെളിഞ്ഞേകിടക്കുന്നു. മകനേ... ഉയര്‍ച്ചയില്‍ ചെറുതായി തോന്നാം നിനക്കുയിരായിരുന്നെരി ചെടിയും , തൊടികളും. മകനേ...... ഉഷ്ണക്കാറ്റില്‍പ്പറന്നേപോകാ , നിനക്കലിവായിരുന്നൊരീതണലും , താര്ല്യവും. മകനേ...... മോഹാവേശം ദൂരങ്ങള്ളക്കുമ്പോള്‍.... മുറിഞ്ഞേ പോകാം വേരുമോര്‍മ്മതന്‍ ചില്ലിക്കൊമ്പും. മകനേ..... മറ്റെന്തുണ്ടു സായുജ്യം ലതകള്‍ക്കു സുഗന്ധം പരത്തുന്ന പൂവിനേക്കാളും മണ്ണില്‍ . മകനേ............. വിജ്യംഭിത മമ്മത്ന്നഭിമാനം മലരായ്‌ മാറില്‍ ജയക്കൊടിയായ് പറക്കുന്നു. മകനേ..................നാനരസമൊക്കെയും ചേര്‍ന്നൊറ്റ രസമായിത്തീരും നാവിലുദിക്കും നവരസം. മകനേ..............സ്വരങ്ങളാ മംഗളങ്ങളിണങ്ങുമ്പോള്‍ മധുരം ഗാനമ്രത ധാരയായി കുടുംമ്പത്തില്‍.....!!! ( എന്നോട് യാത്ര പോലും ചെല്ലാതെ പിരിഞ്ഞുപ്പോയ അമ്മേ.................. നിങ്ങള്‍ ഭുമിക്ക് ദാനം നല്‍കിയ എന്റെ ഈ ജന്മത്തിന് ഞാന്‍ എന്ത് പകരം നല്‍ക്കണം..!! )