ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Thursday, June 10, 2010

സഖി.

സഖി... നിന്നെ വര്‍ണ്ണിക്കാന്‍ ഞാനൊരു ചങ്ങമ്പുഴയല്ല. സഖി.... നിന്നെ വിവരിക്കാന്‍ ഞാനൊരു ബഷീറല്ല. സഖി..... നിന്നെ രചിക്കാന്‍ ഞാനൊരു എം ടിയുമല്ല. പക്ഷെ .... “ഇതെന്റെ ഹ്യദയ രക്തം, ഇതെന്റെ പ്രണയം, നിന്നോടുള്ള പ്രണയം! നിന്റെ തുളക്കുന്ന നോട്ടം എന്നെ അന്ധനാക്കി, നിന്റെ ജ്വലിക്കുന്ന ചിരി എന്നെ വേദനയില്ലാത്തവനാക്കി, നിന്റെ ചൂടില്‍ ആ തീയില്‍ ഞാന്‍ സ്വയം കരിഞ്ഞു വീഴാം, ചിറകറ്റു വീഴും മുന്‍പെ ഒരു വാക്ക് ഇഷ്ടമാണെന്നൊരു വാക്ക്. അറിയില്ല ഭാവനയൊന്നുമറിയില്ല ... പക്ഷെ...അഞ്ജാത സ്വപ്നങ്ങളില്‍ നിനക്ക് പൂക്കള്‍കൊണ്ടു അര്‍ച്ചന നടത്തിയതും , കര്‍പ്പൂര ദീപങ്ങള്‍കൊണ്ട് നിന്റെ മനസ്സില്‍ പ്രകാശം പരത്തിയതും, കാര്‍ത്തിക രാത്രിയലെ മഞ്ഞുതുള്ളിയപ്പോലെ ഒഴുകിവന്നതും എനിക്കറിയാം . അടക്കുവാന്‍ നോക്കി ഞാനെന്റെ പ്രണയത്തെ ഹ്രദയവിപഞ്ചികയില്‍ ‍പക്ഷെ....ഒരു മുല്ലപ്പുമോട്ടില്‍ ഒതുങ്ങാതെ അത് ഒടുങ്ങാത്ത വസന്തത്തിന്‍ മധുരഗന്ധംപരത്തി പുക്ഷ്പ്പിച്ചു നില്‍ക്കുന്നു. നീ പ്രണയത്തിന്റെ വഞ്ചി തുഴഞ്ഞു വരും. വരാത്തിരിക്കില്ല. ഒരു നല്ല പുലരിക്കു വേണ്ടി ഞാന്‍ കാത്തിരിക്കാം ..!!!


No comments:

Post a Comment