ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Friday, November 26, 2010

എന്റെ സഹോദരി റാജിത

എന്റെ സഹോദരി റാജിത. സസ്യത്തിന് ഹരിതകം അനീവാര്യമായ ഘടകംപോലെ .....എന്റെ മാനസികവും , വളര്‍ച്ചക്കും , ഇത്തയില്ലാതെ കഴിയുകയില്ല . എന്നിലെ കുട്ടിത്തം ഉണരുന്ന അപൂര്‍വ്വ നിമിഷങ്ങളുണ്ടു ....അറിയാതെയാണെങ്കിലും അപ്പോള്‍ ഞാന്‍ ഇത്തായുടെ മടിത്തട്ടില്‍ കുസ്രതിച്ചിരിയുമായ് ഇരിക്കുന്ന കുഞ്ഞായി മാറാറണ്ടു ....അപ്പോള്‍ ഇത്തായുടെ സ്നേഹ നിര്‍ഭരമായ ശാസന എന്റെ ശരിരത്തെക്കാളുപരി മനസിനെയാണ് തലോടുന്നത് .......ഉമ്മയുടെ മുന്നില്‍ അറിഞ്ഞുകൊണ്ടു തെറ്റുച്ചെയുകയും........അതിനു ന്യായികരണം കണ്ടെത്തുകയും ചെയ്യാറുള്ള എന്റെ ചാപല്യത്തെ റായിത്ത വിവേകപൂര്‍വ്വം കൈകാര്യം ചെയ്യും . ഉമ്മയില്‍നിന്നു എനിക്ക് നേരെ വരുന്ന തല്ലും , ശകാരവും ഈ പാവം പണ്ടു എത്ര വാങ്ങി കൂട്ടിരിക്കുന്നു . പലരും പറയും രാത്രി കാലങ്ങളില്‍ കിളികള്‍ക്ക് അതിന്റെ കൂട്ടില്‍ വെളിച്ചം നല്‍ക്കുന്നത് മിന്നാമിനുങ്ങാണെന്ന് .....എന്റെ ജീവിതത്തിലെ ഇരുട്ടുനിറഞ്ഞ വഴികളില്‍ എനിക്ക് വെളിച്ചമായി തീര്‍ന്നത് ഈ ഇത്തതന്നെയാണ് ........പൂവില്‍ പൂമ്പൊടിയെന്നപോലെ .....എന്റെ മനസ്സില്‍ ഇത്ത ചേര്‍ന്ന് നില്‍ക്കുന്നു . ഇത്തായുടെ സ്നേഹമാകുന്ന സാഗരത്തില്‍ ഒരു മണല്‍തരിപോലെ......ഒഴുകി നടക്കുകയെന്നത്‌ എന്റെ ഏറ്റവും വലിയ സന്തോഷം . എനിക്ക് ഈ സഹോദരിയോടുള്ള സ്നേഹം "വാക്കുകള്‍ക്കതീതം" എന്ന പദപ്രയോഗത്തിലൂടെ മുഴുമിപ്പിക്കട്ടെ ..! സഹോദര്യ ബന്ധങ്ങള്‍ , രക്ത ബന്ധങ്ങള്‍ ....... ഏതു കാലഘട്ടത്തിലെ ഒഴിക്കിലും മാറ്റം സംഭവിക്കുകയില്ല . മറിച്ചാണെങ്കില്‍ .......അത് മനുഷന്‍ പ്രക്രതിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയുമാണ് ..!

സംമ്പാദ്യം


എന്റെ പെട്ടിയില്‍ അവസാന ആണിയടിച്ചു .....ഭദ്രമായി എംബാം ചെയ്യത്...... കൂടുതല്‍ ചാലിപ്പിക്കാതെ .....എന്നെയും , എന്റെ നഷ്ട സ്വപ്നങ്ങളെയും ഒരു നാള്‍ ആരെങ്കിലും നാട്ടില്‍ കയറ്റിവിടും . എന്നെ കണ്ടു ബന്ധുക്കള്‍ കരയും .....നല്ല ചങ്ങാതിമാരും കരഞ്ഞെക്കാം .....കുറച്ചുനാള്‍ വീട്ടില്‍ ഒരുപാട് പേര്‍ ഉണ്ടാക്കും പരസ്പരം സമധാനപ്പെടുത്താന്‍ ....ദുഃഖങ്ങള്‍ പങ്കുവെയ്ക്കാന്‍ ......എന്റെ നന്മകളെ വാഴ്ത്താന്‍ .....പക്ഷെ.....എന്റെ പ്രവാസ ജീവിതത്തില്‍ ഞാന്‍ ഉറങ്ങിയ കട്ടിലിനടി അന്നും , എന്നും ശൂന്യമായിരിക്കും ....എന്റെ മനസ്സുപോലെ ....എന്റെ സന്തോഷംപോലെ.....എന്റെ സംമ്പാദ്യംപോലെ ...!

Thursday, November 25, 2010

ജന്മം


പറഞ്ഞു തരാത്തവയ്ക്കിടയില്‍....... ചോര്‍ന്നു പോയ വാക്കുകള്‍ക്ക് .....എന്‍റെ കണ്ണിലെ പാതിവെന്ത മനങ്ങളില്‍ ..........പുനര്‍ജന്മം . "കാണാം " എന്ന് കൈവശിയകലുന്ന ......നിന്റെ ചിരിയില്‍ ചുവടില്ലാതെയുലയുന്ന............ഭാന്ത്രന്‍ സ്വപനങ്ങള്‍ക്ക് ശാപമോക്ഷം ............ജവിതത്തിന്റെ ഷോക്കെയ്സിലേക്ക് ചേക്കേറുന്ന ചിത്രങ്ങള്‍ക്ക് .........വേദനയുടെ നാളില്‍ ഹൃദയ രക്തം കൊണ്ടൊരു യാത്രാമൊഴി ............പടിയിറങ്ങുന്ന സ്നേഹത്തിന്റെ വഴിയിലും പിന്‍വിളിയരുത്....! വിരഹഭാഡം പേറുന്ന സന്ധ്യയില്‍ ജന്മം ബലിയായി തുടരട്ടെ ..!!!

ഭ്രാന്ത്‌

കുഞ്ഞുനാളിലേ അമ്മ മരിച്ചു . മാതൃവാത്സല്യത്തിന്റെ ചുടും , ചൂരും അറിയാത്തവന്‍ പവിത്രന്‍ . അവനന്നു എട്ടുമാസം പ്രായം . അന്നൊരു ഓണക്കാലമായിരുന്നു . കുട്ടികള്‍ കൂടയുമെടുത്ത് തൊടിയിലും ,പറമ്പിലും നടന്നു പൂക്കളിറിത്തു മുന്ന് വയസ്സുകാരനായ അവനു അവരോടൊപ്പം ചേരാനായില്ല കാലില്‍ മുള്ള് തറക്കും , കുന്നിന്മുകളില്‍ തെന്നി വീഴും തൊടിയില്‍ പാമ്പുകളുണ്ടെങ്കിലോ ...? അമ്മയുടെ ആശങ്കകള്‍ ....."കുട്ടന് എല്ലാം അമ്മ തരാം ; അങ്ങനെ ഇപ്പോഴും സാരിത്തുമ്പില്‍ തൂങ്ങി അമ്മയോടൊപ്പം .....അമ്മയുടെ ചൂടും , ചൂരും ....ആ ആശ്വാസത്തണലില്‍ ബാല്യം ...പക്ഷെ...അത്തപ്പിറ്റെന്നു അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി തൊടിയില്‍ പൂക്കളിറുക്കാന്‍ പോയത് . കൂട നിറയും മുന്‍പേ അമ്മ വാരിയെടുത്ത് ഓടിയത് . പാമ്പ് , അതിന്റെ ദംഷ്ട്രകള്‍ അമ്മയുടെ കാലില്‍ ....... വരാന്തയില്‍ വിരിച്ച ഒറ്റപ്പായില്‍ അമ്മയുടെ തലക്കല്‍ നിലവിളക്ക് കത്തി . ചുറ്റും കുടി നിന്നവരുടെ കണ്ണുകള്‍ കലങ്ങി . വെള്ളത്തുണിയില്‍ പൊതിഞ്ഞ അമ്മ.... അമ്മയുടെ സാരിത്തുമ്പെവിടെ....? അമ്മയെന്തേ ഉണാരാത്തേ....? എല്ലാമറിഞ്ഞത് പിന്നീടു മുത്തശ്ശിയില്‍ നിന്ന് ....അമ്മയെ ചിതയിലെടുക്കുമ്പോള്‍ വാശിപിടിച്ചു കരഞ്ഞതും , ചിത കത്തിയപ്പോള്‍ നിലവിളിച്ചതും മുത്തശ്ശി പറഞ്ഞുതന്ന അറിവ് ...അമ്മ.... മനസ്സില്‍ നീറുന്ന നോവ്‌ . ഒരിക്കല്‍ അച്ഛനോടൊപ്പം വന്ന ആ സ്ത്രി ..." ഇതു നിന്റെ പുതിയ അമ്മ " അച്ഛന്‍ പറഞ്ഞു ചിറ്റേയെന്നു വിളിക്കണം ; അപ്പോഴവര്‍ പറഞ്ഞു "അമ്മേന്നു വിളിക്കണം ..." അന്ന് അറിഞ്ഞുകുടായിരുന്നു അവരുടെ സാരിത്തലപ്പ് എത്രയോ അകലെയാണെന്ന്....അവര്‍ക്ക് ഉണ്ണിപിറന്നപ്പോള്‍ അവന്‍ ഒറ്റപ്പെട്ടു . അമ്മ വാരിത്തന്നു വയറു നിറഞ്ഞതും ....കുളിപ്പിച്ച് ഉടുപ്പണിയിച്ചതും വാരിപ്പുണര്‍ന്നതും എല്ലാം വിദുര ഓര്‍മകള്‍.... കണക്കു ക്ലാസ്സില്‍ അടി വാങ്ങാന്‍ ടീച്ചറുടെ മുന്നില്‍ കൈ നീട്ടിയത് ....പൊള്ളിയ ഉള്ളം കൈകണ്ട് ടീച്ചര്‍ പിന്‍വാങ്ങിയത് .....അന്ന് സ്കുള്‍ വിട്ട് സാറന്മാര്‍ വീട്ടില്‍ വന്നത് .... അതിന്റെ പേരില്‍ അച്ഛന്‍ തല്ലിയത്‌....പിന്നെ സ്കുളില്‍ പോയില്ല . നാലാം ക്ലാസില്‍ നിറിത്തി പഠനം . അമ്മാവന്‍ വന്നു കൂട്ടികൊണ്ടുപോയി . പിന്നെ വളര്‍ന്നത്‌ അവിടെ . തെക്കേടത്തെ ശാരദാ ചേച്ചിയുടെ സാരിത്തുമ്പില്‍ തുങ്ങി കളിക്കുട്ടുകാരന്‍ മുരളി . അതുകണ്ടപ്പോള്‍ മനസ്സ് വിങ്ങി . മനസ്സ് അമ്മയെ തേടി അലഞ്ഞു . അമ്മ ...അത് പവിത്രമായ സത്യമാണ് . വിളക്കണയുമ്പോഴേ വെളിച്ചത്തിന്റെ വിലയറിയൂ...അമ്മയുടെയും ...അമ്മയുണ്ടായിരുന്നെങ്കില്‍ ....കലങ്ങി മറിഞ്ഞ മനസ്സ് കടല്‍ പോലെ പ്രക്ഷുബ്ധമായി . പിന്നെ വാശിയായിരുന്നു . എല്ലാത്തിനോടും ...ശല്യക്കാരനായി , കൊള്ളരുതാത്തവനായി , ഒടുവില്‍ ഈ ഭ്രാന്താശുപത്രിയുടെ കനത്ത മതില്‍കെട്ടിനുളില്‍...എത്രയോ വര്‍ഷം ഇങ്ങനെ....ഇപ്പോള്‍ കടലാസ് പോലെ മനസ്സും ശുന്യമാണ് .അങ്ങകലെ മുകളില്‍ നരച്ച ആകാശം . താഴെ ഈ ആശുപത്രി .ലോകം എത്ര ചെറുതായി . ഇതുപോലെയുള്ള സംഭവങ്ങള്‍ അവരവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കും ഇപ്പോള്‍ അവനു ഭ്രാന്തില്ലെന്ന് എത്ര പേര്‍ക്ക് അറിയും . ഭ്രാന്തനെന്നു ഒരിക്കല്‍ മുദ്രയടിക്കപ്പെട്ടാല്‍ എന്നും അങ്ങനെ കഴിഞ്ഞു കൊള്ളണമെന്നാണ് എല്ലാരും ശാഠൃം പിടിക്കുന്നത്‌ . അവനും ഇവിടനിന്നു പുറത്തിറങ്ങണം ഈ വിശാലമായ ലോകം കാണണം അതിനു ബന്ധുക്കള്‍ എഴുതികൊടുക്കണം പക്ഷെ...ആരും അതിനു തയാറല്ല ...ഇതു അവന്റെ വിധിയോ ..!!!! ( സുഹ്രത്തുകളെ നമ്മള്‍ ഭ്രാന്തനെന്നു കളിയാക്കി ആട്ടിയോടിക്കുന്ന മനുഷ്യ ജന്മങ്ങള്‍ക്ക് നമ്മളെ ബോധിപ്പിക്കാന്‍ കഴിയാത്ത വലിയ ഒരു കഥയുണ്ടാകും .!! ലോകത്തില്‍ ഏത് അസുഖം നമ്മെ ബാധിച്ചാലും ഭ്രാന്തു നമ്മെ ബാധിക്കാതിരിക്കട്ടെ ..!!

Sunday, November 21, 2010

Ente Shavappetti A.Ayyappan.mp4

ദുഃഖം


വേദനകളാണ് എഴുത്തുകാരനാക്കുന്നത് . സന്തോഷം എഴുത്തിന്റെ വഴിയല്ല . എഴുത്തുമാത്രമല്ല .............എല്ലാ കലകളുടെയും അടിസ്ഥാന വികാരം ദുഃഖമാണ് ..! ഞാന്‍ ഇപ്പോള്‍ ദുഃഖത്തിലാണ് .!

Sunday, November 14, 2010

"ബാബര്‍ മസ്ജിദ് വിധി"

ബാബര്‍ മസ്ജിദ് വിധി . എനിക്ക് ബഹുമാനപ്പെട്ട "കോടതിയോട് " ഒരു അപേക്ഷയുണ്ടു നിങ്ങള്‍ അവിടെ ഒരു "അമ്പലം" പണിതാല്‍ ഹിന്ദുക്കള്‍ മാത്രമേ തൊഴാന്‍ എത്തുകയുള്ളൂ , അവിടെ ഒരു "മസ്ജിദ്" പണിതാല്‍ മുസ്സല്‍മാന്‍ മാത്രമേ നമസ്കരിക്കാന്‍ വരികയുള്ളു , ഒരു "ചര്‍ച്ച്" ആണങ്കിലോ ക്രസ്ത്യന്‍ മാത്രമേ പ്രാര്‍ത്ഥനക്ക് ചെല്ല്കയുള്ളൂ . ആയതിനാല്‍ വലിയ ഒരു "കക്കുസ്സു" പണിയുക അപ്പോള്‍ എല്ലാ മതസ്ഥര്‍ക്കും ഒരുപ്പോലെ ഉപകാര പ്രദമാകുകയും വര്‍ഗിയ വിദ്വഷം വളരാതിരിക്കുകയും ചെയും . ആസനത്തില്‍ തിപിടിച്ചു കക്കുസ് തേടി വരുന്നവന് എന്ത് വര്‍ഗിയത , എന്ത് മതം , എന്ത് ജാതി , എന്ത് കുലം...!! ഇഷോരോ.....രക്ഷിത് ..!

"വാപ്പ"

ചുട്ടുപൊള്ളുന്ന വേനല്‍ സന്ധ്യയില്‍ ഒരു മഴനീര്‍ തുള്ളി ....... ..! എന്റെ വാപ്പയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ നിറുകയില്‍ വീഴുന്ന ഈ കാരുണ്യത്തികവിന്റെ ശീതളിമ എനിക്ക് അനുഭവപ്പെടുന്നു . പഠന ദിനങ്ങളില്‍ പിരിമുറുക്കം നിറഞ്ഞ ഉറക്കം വരാത്ത ഉഷ്ണകാല രാവുകളില്‍ വരാന്‍പോകുന്ന കടുത്ത പരിക്ഷയെ കുറിച്ചുള്ള നെഞ്ചിടിപ്പോടെയിരിക്കുന്ന എന്റെ നെറ്റിയില്‍ കുളിര്‍ ചന്ദന തിലകം പോലെ വാപ്പ ഇറങ്ങി വരുമായിരുന്നു ഒരു കൈകൊണ്ടു പുറംതലോടി എല്ലാം ശരിയാകും മോനെ ...ഇപ്പോള്‍ നീ ഉറങ്ങു ...എന്ന് പതുക്കെ സാന്ത്യനം നല്‍കി , സ്നേഹപുര്‍വ്വം ആശ്ലേഷിച്ചു കൊണ്ടു അരികത്തു ഉറങ്ങാതെ കാവലിരിക്കുമായിരുന്നു . ഈ മമ്മത , ഈ കാരുണ്യം .....എല്ലാം എനിക്ക് നഷ്ടപ്പെട്ടു . എന്നിലുണ്ടാവുന്ന എല്ലാ പ്രതിസന്ധികളിലെ ശാന്തതയാണ് എന്റെ വാപ്പ .പ്രശ്നങ്ങളിലെ തീച്ചുളയില്‍ ഉരുകികൊണ്ടിരിക്കുമ്പോള്‍ പീഡാനുഭവങ്ങള്‍ സഹിക്കുമ്പോഴും മക്കള്‍ക്ക് വേണ്ടി വാപ്പ കരുതുന്നത് മധുരം നിറഞ്ഞ മന്ദസ്മിതമാണ് . ഞാനാണെങ്കില്‍ പൊട്ടിത്തെറിച്ചു പോകുമായിരുന്ന പല സന്ദര്‍ഭങ്ങളും വാപ്പ തീഷ്ണമായ അനുഭവങ്ങള്‍ സമ്മാനിച്ചു പ്രശാന്തമായ പുഞ്ചിരിയിരിലേക്ക് പരിവര്‍ത്തനം ചെയുന്നു . വളരെയേറെ ദുഃഖം സഹിച്ചുകൊണ്ടാണ് വാപ്പ പുഞ്ചിരി തുകുന്നതെന്ന് എനിക്ക് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല . ഞാന്‍ വിദേശ ജീവിതം ആരംഭിച്ചപ്പോള്‍ വിറയാര്‍ന്ന കൈകള്‍കൊണ്ടു വാപ്പ എഴുതിയ കത്തില്‍ മോനെ നിന്റെ ആദ്യ ശബളത്തില്‍ നിന്നും എനിക്കൊരു പുതപ്പ് വാങ്ങി അയക്കണമെന്ന് നാലുവരിയായിരുന്നു ജിവിതത്തില്‍ ഇന്നുവരെ ഒന്നും വാങ്ങി കൊടുകാത്തിരുന്ന ഞാന്‍ വലിയ സന്തോഷത്തോടു ഒരു പുതപ്പ് വാങ്ങുകയായിരുന്നു . നല്ലവണം പൊതിഞ്ഞു പേരും എഴുതി പിറ്റേന്ന് നാട്ടില്‍ പോകുന്ന സുഹുര്‍ത്തുവശം കൊടുത്തുവിടാന്‍ മേശപ്പുറത്തു ഭദ്രമായി വെച്ച് വാപ്പയുടെ സന്തോഷം സ്വപ്നം കണ്ടു കിടന്നു . പുലര്‍ച്ചെയുള്ള ഫോണ്‍ എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു എന്റെ വാപ്പ എന്നെ വിട്ടുപിരിഞ്ഞിരിക്കുന്നു. .......സത്യത്തെ മനസ്സില്‍ ആംഗികരിക്കുമ്പോഴും.. വാപ്പാക്ക് വാങ്ങിവെച്ച , പേരെഴുതിയ ആ പുതപ്പ് മേശപുറത്തു...!! അതിനെ ഒരിക്കല്‍ കൂടി നോക്കാന്‍ ...!! കണ്ണുകള്‍ നിറഞ്ഞു പോയി ....ഇപ്പോഴും ഞാന്‍ അതിനെ വാപ്പയുടെ ഓര്‍മ്മക്കായി സുക്ഷിക്കുന്നു . പരലോക സ്വര്‍ഗ്ഗത്തിലും ഒരു കടാക്ഷത്തിന്റെ നൈസര്‍ഗിതയായി ,ശാന്തതയായി ശീതളിമയായി എന്റെ വാപ്പ എന്നെ വലയം ചെയ്യണമേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നു ...!

"മുബൈല്‍"

ഉഷ്ണം സഹിക്കാനാവാതെ ഞാന്‍ ആ പെട്ടിക്കകത്ത് വീര്‍പ്പുമുട്ടുകയായിരുന്നു . ഈ വീര്‍പ്പുമുട്ടല്‍ എനിക്ക് മാത്രമല്ലല്ലോ എന്നെപ്പോലെ മറ്റു പലര്‍ക്കും ഈ ഉഷ്ണവും , വിയര്‍പ്പുമായി ഇതുപോലെ ഒരു പെട്ടിക്കകത്ത് തന്നെയല്ലേ എന്ന് ഞാന്‍ സമാധാനിച്ചു . ഒടുവില്‍ ഒരു മുരള്‍ച്ചയോടെ പാതിവഴിക്ക് മടിച്ചു നിന്ന എന്നെ സ്വര്‍ണ്ണ വളകള്‍ അണിഞ്ഞ വെളുത്തു തുടുത്ത മ്രദുലമായ കൈകളാല്‍ വലിച്ചു പുറത്തെടുത്തു . തോളിലെ ബാഗിന്റെ സിബു തുറന്നു അതിലേക്കു മാറ്റി . ചുറ്റും പ്രസരിക്കുന്ന ഉന്മാദ ഗന്ധവും ആ ഉടലിന്റെ കൊഴുപ്പും മിനുമിനുപ്പും എന്നില്‍ ആസക്തിയുടെ ഉണര്‍വ് പടര്‍ത്തി . ബാഗിനകത്ത് എല്ലാം കണ്ടും , കേട്ടും ഞാന്‍ ചുരുണ്ടു കിടന്നു . ഞാന്‍ ഒരു കാറിലാണിപ്പോള്‍....കാറും , ബാഗും , ഞാനും എല്ലാം കുളിരണിഞ്ഞിരിക്കുന്നു . എന്റെ വയറില്‍നിന്നും സിബു പോക്കറ്റും കടന്നു മാപിളപാട്ടിന്റെ ഈണം മുഴങ്ങിയപ്പോള്‍ എന്റെ കവിളില്‍ നുള്ളി ആ തുടുത്തുച്ചുവന്ന ചുണ്ടുകളില്‍ ചേര്‍ത്തുവെച്ചു അവള്‍ അവനോടു എന്തക്കയോ സൊള്ളി. പെട്ടന്നായിരുന്നു കണ്ണ് തുറന്നത് ഹോ ...സ്വപ്നമായിരുന്നോ ....? കണ്ണിനു നിറം നല്‍കിയ സ്വപ്നം . ഈശ്വരാ....അടുത്ത ജന്മത്തിലെങ്കിലും ഒരു മുബൈല്‍ ഫോണായി എന്നെ സ്രഷ്ടിക്കണേ....എന്നാല്‍ എനിക്കും തേന്‍ കിനിയുന്ന ചുണ്ടുകളില്‍ ഇടക്കിടെ ഉമ്മവെക്കാമായിരുന്നു ......കുടമുല്ല ചിരിയും , കുയിലിന്റെ സ്വരവും എനിക്കും ഓരോ നിമിഷവും കേള്‍ക്കാമായിരുന്നു ....ആ പൊട്ടിച്ചിരിയുടെ പളുങ്ക് മണികള്‍ ചിതറുന്ന വെണ്മയില്‍ എനിക്കും നീന്തി തുടിക്കാമായിരുന്നു....കലാഭവനില്‍ പോയി പഠിക്കാതെ പട്ടിയുടെയും , പൂച്ചയുടെയും ശബ്ദം എനിക്കും കൂകി വിളിക്കാമായിരുന്നു .

"സമ്പത്ത്"

അറിവാണോ ,സമ്പത്താണോ നല്ലത് ...? ഞാന്‍ പറയും അറിവാണ് . കാരണം . അറിവിനാണ് മഹത്ത്വം ..അതുള്ളവന് ധാരാളം സുഹ്ര്‍ത്തുകള്‍ ഉണ്ടാവും .സമ്പന്നനു ശത്രുക്കളാണ് ഉണ്ടാവുക . അറിവാണ് ഉത്തമം .......അത് അതിന്റെ ഉടമയെ സംരക്ഷിക്കും .എന്നാല്‍ സമ്പത്തിനെ അതിന്റെ ഉടമതന്നെ സംരക്ഷിക്കണം , അറിവാണ് പ്രധാനം...... അത് കൊടുത്താല്‍ കുറയില്ല സമ്പത്ത് കൊടുത്താല്‍ കുറയും . അറിവാണ് നല്ലത് ..... അതിന്റെ ഉടമ ഉദാരനായിരിക്കും .സമ്പത്തിന്റെ ഉടമ പിശുക്കനും . അറിവാണ് ശക്തി ...... ആര്‍ക്കും അതപഹരിക്കാനാവില്ല .എന്നാല്‍ സമ്പത്ത് അപഹരിക്കപെടും . അറിവാണ് അനശ്വരത ...... കാലം അതിന്റെ മുല്യമൊട്ടും കുറയ്ക്കില്ല .എന്നാല്‍ സമ്പത്തിന്റെ മുല്യം കാലപ്രവാഹത്തില്‍ കുറഞ്ഞുകൊണ്ടിരിക്കും . അറിവ് അമുല്യമാണ് ....... അതിനു പരിധിയില്ല ; പരിമിതിയില്ല .അത് അളക്കാനോ , തുക്കാനോ ആവില്ല എന്നാല്‍ സമ്പത്തിനു അതിരും പരിമിതിയുമുണ്ട് അത് എണ്ണിയും ,അളന്നും തിട്ടപ്പെടുത്താം . അറിവാണ് കഴിവ് ....... അത് ധെര്യമേകുന്നു . സമ്പത്ത് ഭയമാണുണ്ടാക്കുക . ഒന്ന് വെളിച്ചമേക്കുന്നു മറ്റേതു ഇരുളും . അറിവാണ് ശ്രേഷ്ടത ...... അത് അതിന്റെ ഉടമയെ വിനിതനാകുന്നു .സമ്പത്ത് അത് നേടുന്നവരെ അഹങ്കാരികളാക്കുന്നു. (എന്താ...ഞാന്‍ പറഞ്ഞത്തില്‍ വല്ല തെറ്റും ഉണ്ടോ ...?

"പ്രാര്‍ത്ഥനയോടെ"

സ്നേഹത്തിന്റെ പുഞ്ചിരി തൂകി പ്രാര്‍ത്ഥനയോടെ ഭാര്യ പടിയിറങ്ങി .......നെറ്റിയില്‍ ചുമ്പനം നല്‍ക്കി മക്കളും , മരുമക്കളും വാതിലടച്ചു .......വീണ്ടും കാണാമെന്നു കൈവീശി സുഹ്രത്തുകളും അകന്നു . എന്നിട്ടും ....എന്നിട്ടും ...നിമാത്രം ഉറങ്ങാതെ കാവലിരിക്കുന്നു .....തല കീഴായി കിടന്നു എനിക്കുവേണ്ടി തുള്ളി, തുള്ളിയായി കണ്ണിരു വാര്‍ക്കുന്നു. നിന്റെ ജലാംശം നഷ്ടപ്പെടുന്നതുവരെ ....എന്നില്‍നിന്നു ഒന്നും മോഹിക്കാതെ..... ഒരു പരിഭാവുമില്ലാതെ....സുഖ വിവരം അന്വഷിക്കുന്നു . നാം തമ്മില്‍ ഒരു പരിചയവുമില്ല എന്നിട്ടും ...!
!

"പ്രേമം "

പ്രേമം പവിത്രമായ വികാരമാണ് സ്വര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു ആ വികാരത്തിന്റെ പവിത്രത കളയുകയാണ് പലരും ചെയ്യുന്നത് . കേണ്ടിട്ടിട്ടില്ലേ ...നീണ്ട...നെടുവിര്‍പ്പില്‍ നീരാടിയെത്തുന്ന നീല പുകയാണ് പ്രേമം ....! തെല്ലൊന്നു അസഖ്യപ്പെടുത്തിയാല്‍ ........പിന്നൊരു കണ്ണീര്‍ കടലാണ് പ്രേമം ...! മാറ്റമില്ലാത്ത മധുരിമയെങ്കിലോ......നീറ്റും മുറിവാണ് പ്രേമം ..! ഭ്രാന്താണ് .....പ്രേമം ..! സ്വബോധം കേടുത്താറുള്ള ഭ്രാന്താണ് സ്നേഹിതാ .....പ്രേമം
.

Thursday, November 4, 2010

"സൗരഭ്യം"

അല്ലയോ ...."റസിയാ"...! നീ അന്ന് ഒരു കുട്ട പൂവുമായി എന്റെ മുന്നില്‍ കൂടി നടന്നകന്നപ്പോള്‍ .....ആകാശത്തിനു എന്ത് നിറമായിരുന്നെന്നോ...? വസന്തത്തെ ഞാനൊരു കാലവും ഇത്ര മനോഹരിയായി കണ്ടിട്ടേയില്ല ......എന്ത് സൗരഭ്യം ..! അന്ന് എത്ര മനോഹരമായിരുന്നു സുര്യോദയം ...! താഴ്വരകളില്‍ തങ്കവര്‍ണം ചിതറുന്നതുപോലെ.......പൊയ്കകള്‍ കുളിരണിഞ്ഞു നില്‍ക്കുന്നതുപോലെ .......ചെറുപക്ഷികളെതോ പ്രേമഗാനം ആലപിക്കുന്നതുപോലെ .......നിശാശലഭങ്ങള്‍ ...അകത്തുവന്നു തെട്ടില്‍ കുഞ്ഞുങ്ങളോട് കിന്നാരം പറയുന്നതുപോലെ ........നിശ്ചയം പ്രക്രതി അന്ന് ചിലങ്കയണിഞ്ഞിരുന്നു..! ആപ്പിള്‍ മരങ്ങള്‍ അന്ന് പാട്ടുപാടിയത് ഞാന്‍ കേട്ടുനിന്നു . എത്ര തുടുത്ത ചെമന്ന കായ്കള്‍ , മുന്തിരി തോട്ടങ്ങളില്‍ മുന്തിയ വിളവെടുപ്പാണ് അന്ന് ഞാന്‍ കണ്ടത് ...! കാതോടു കാതോരം പ്രണയം പറയുന്ന മിഥുനങ്ങള്‍ അപൂര്‍വമെങ്കിലും.....ദാല്‍ തടാകത്തിനരികില്‍ വെച്ച് നിന്റെ ആത്മാവ് ഈ തലതെറിച്ച സഫീറിനോട് പ്രണയം പറഞ്ഞു ...!!! വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുക്കാതെ പോയല്ലോ ... നമ്മുടെ പ്രണയം .! എനിക്കറിയാം ഞാന്‍ നിനക്ക് നല്‍കിയത് കണീര്‍ മാത്രം . അറിയാം.... കാശ്മീരിലെ മഞ്ഞുകണങ്ങളും നിന്റെ കണ്ണുനീരും എന്നെ സ്വന്തമാകാതെ ഒരിക്കലും തോരില്ല തോഴി .....!! ഞാന്‍ നടക്കുന്നു......ഞാന്‍ അലയുന്നു ..ഈ ദുനിയാവില്‍ നിനക്കുവേണ്ടി ..എന്നെങ്കിലും ഒരു നാള്‍ നമ്മള്‍ കണ്ടുമുട്ടിയാല്‍ നീ നാണത്താല്‍ മുഖം പോത്തുക . ഞാന്‍ നിന്റെ ശരിരത്തില്‍ മുല്ല പുക്കള്‍ വാരിവിതറി നെറ്റിയില്‍ ചുടു ചുമ്പനം നല്‍കാം .. ...കണ്ടു മുട്ടുമെന്ന പ്രതിക്ഷയില്‍ നിയും ഞാനും ഏതോ കോണുകളില്‍ ...! കാലം അവസരം നല്‍കട്ടെ ..!! എന്റെ ഒടുക്കത്തിനു മുന്‍പ് ..!!