ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Tuesday, September 27, 2011

"എന്റെ രണ്ടാം സുന്നത്ത് കല്യാണം"വിടിനടുത്തുള്ള സജിയണന്റെ സുസിക്കി ബൈക്ക് അന്നെനിക്കൊരു ഹരമായിരുന്നു .ഒരു ലിറ്റര്‍ പെട്രുളും , ഒരു പാക്കറ്റ് വിത്സിന്റെ സിഗരറ്റും ദാനമായി നല്‍ക്കിയാല്‍ എന്നെപോലുള്ള ചെത്ത് ചെക്കന്മാര്‍ക്ക് അണ്ണന്‍ ബൈക്ക് വാടക്കയ്ക്ക് തരും.

പതിവുപോലെ സെന്റ്‌ആന്റണി ഹൈസ്കൂള്‍ വിട്ട സമയം പറഞ്ഞ വാടക മുന്‍കൂര്‍ നല്‍കി ചെത്താന്‍ ഇറങ്ങിയതായിരുന്നു ഞാന്‍ .സ്കൂളിന്റെ ഇടവഴിയെ എന്റെ പാച്ചില്‍ ഏതോ വയസിതള്ള ശപിച്ചെന്നു തോന്നുന്നു എതിരെ പാഞ്ഞു വന്ന ടെമ്പൊ അടുത്തെത്തിയതും എന്റെ നേരെ വെട്ടിത്തിരിച്ചു, റോഡിലെ കുഴി ഞാനപ്പോഴാ കണ്ടത്! രക്ഷപ്പെടാനായി ഇടത്തോട്ട് ചെരിഞ്ഞ ഞാന്‍ ഓടയിലെന്റെ പ്രതിബിംബം കണ്ട് പേടിച്ചു. വലത്തോട്ട് വെട്ടിച്ചതും ട്രാന്‍സ്പോര്‍ട്ട് ബസിന്റെ പള്ളക്കടിച്ച് ഉയര്‍ന്ന് പൊങ്ങി, പിന്നീടങ്ങോട്ടുള്ളത് കൈവിട്ട കളിയായിരുന്നു, എമറ്ജന്‍സിയായി നടുറോഡില്‍ തന്നെ ലാന്‍ഡ് ചെയ്ത എന്റെ തലയില്‍ തൊട്ടുരുമ്മിക്കൊണ്ട് വല്ലാത്തൊരു ശ്ബ്ദത്തോടെ പിറകില്‍ നിന്നും വന്ന ഓട്ടൊ! തലയില്‍ മുന്നിലെ ടയറ് ചെറുതായി മുട്ടി, ടാറും , ടയറും കൂടിച്ചേര്‍ന്ന കരിഞ്ഞ മണം മൂക്കു തുളച്ചു കയറി,
ആ വഴിയില്‍ ഇതുവരെ കാണാത്ത ഒരു മരത്തിന്റെ അരികുചേര്‍ന്ന് ഞാനും ബൈക്കും റോഡിനെ മുത്തം വെച്ച് നീങ്ങി .അരുതാത്തത് എന്തോ സംഭവിച്ചെന്ന മട്ടില്‍ വിണ് കിടന്ന ഓടയുടെ മുകളിലൂടെ തല ഉയര്‍ത്തി ആദ്യം തിരക്കിയത് സജിയണന്റെ ബൈക്കിനെയായിരുന്നു.

ആ സുസിക്കി ബൈക്ക് ട്രെയിന്‍ കയറിയ നാണയംപോലെ ലില്ലിയമ്മയുടെ വീട്ടിന്റെ മതിലില്‍ "കോമ" പോലെ ഒട്ടിനില്‍ക്കുന്നില്‍ക്കുന്നു .

രക്തത്തില്‍ കുളിച്ചു കിടന്ന എന്നെ കണ്ടപാടെ സ്കൂള്‍ കുട്ടികളെല്ലാം നാലുപാടും ഓടി. പറക്കുന്ന പോലൊരു ഫീല്‍ തോന്നിയപ്പോഴാണ് ഞാന്‍ മൂന്നാലുപേരുടെ കൈയ്യിലാണെന്ന് മനസ്സിലായത്, അവരെന്നെ ചുമന്നു റോഡ് സൈഡിലെ മതിലില്‍ ചാരി നിര്‍ത്തി. കൂട്ടത്തിലാരൊ ചോദിച്ചു."ഇവന് കുടിക്കാന്‍ വല്ലതും വാങ്ങി കൊടുക്കടെ" നാരങ്ങാവെള്ളം, സോഡാ, എന്നൊക്കെയുള്ള നല്ല പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അപ്പോഴേക്കും ആരൊ വെള്ളവുമായി വന്നു.

ആ നില്‍പ്പില്‍ രണ്ട് കപ്പ് വെള്ളം കുടിച്ചു .ഇനി തല്ലു ഉറപ്പാണെന്ന് മനസ്സില്‍ ചിന്തിക്കുമ്പോഴേക്കും ദൈവ ദൂതനെപോലെ അതുവഴിവന്ന അസീസ്സ്മാമ്മ എന്നെ അതുവഴി കടന്നുപോയ പെട്ടി ഓട്ടോറിക്ഷയില്‍ വെച്ച് കെട്ടി നേരെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു വേദനയോടെ കിടക്കയില്‍ കിടന്നിട്ടും വീഡിയോ മങ്ങലായ എനിക്ക് ആഡിയോ നല്ല ക്ലിയറായിരുന്നതിനാല്‍ ഡോക്ടര്‍ അസീസ്സ് മാമ്മയോടു പറയുന്നത് ഞാന്‍ വെക്തമായി കേട്ടു.

"സാഹിബെ ഇവന്റെ കൈകാലുകളുടെ മുറിവുകള്‍ സാരമുള്ളതല്ല . പക്ഷെ....."പ്രൊഡക്ഷന്‍ കണ്ട്രുള്‍ " അല്പം തകരാറിലാണ് .അഞ്ചു സ്റ്റിച്ച് ഇടേണ്ടി വരും"

ആ വാക്കുകള്‍ ശ്രവിച്ച ഞാന്‍ ജീവിതത്തില്‍ ഇനിയൊരു ടെസ്റ്റ്ട്യുബ് ശിശുവിനെ ദൈവം എനിക്ക് വിധിച്ചിട്ടുള്ളൂയെന്നോര്‍ത്ത് ഉള്ള ആഡിയോയും ഔട്ടായി ബോധരഹിധവാസം പ്രാഹിച്ചു .
പിന്നെ ഞാന്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ വീട്ടിലെ തടികട്ടിലില്‍ മലര്‍ത്തി കിടത്തിരിക്കുന്നു ചുറ്റും സഹോദരിമാര്‍ നിരന്നു കാഴ്ച്ചകാരായി മുന്നില്‍ . മുകളിലത്തെ സീലിംഗ്ഫാന്റെ കൊളുത്തില്‍ ഒരു കയറില്‍ കെട്ടി തൂങ്ങി വാപ്പയുടെ വെള്ള പോളിസ്റ്റര്‍ മുണ്ട് തുങ്ങി ചത്ത്‌ എന്റെ അരക്കെട്ടിനു മുകളില്‍ വന്നു നില്‍ക്കുന്നു .

"അതെ "അതുതന്നെ എന്നെ വീണ്ടും സുന്നത്ത് കല്യാണം നടത്തിരിക്കുന്നു" .

ഞാന്‍ നാട്ടിലെ അറിയപെടുന്ന "മൊട " ആയത്തിനാല്‍ നാട്ടുകാരുമൊത്തം ഈ അവസ്ഥയില്‍ ടിക്കറ്റ് ഇല്ലാതെ കാണാന്‍ ക്യു നിന്നു . ആ കിടന്നകിടപ്പില്‍ തടികട്ടിലുമായി ഭുമി പിളര്‍ന്നു താഴോട്ടു പോയാല്‍ മതിയെന്ന് തോന്നിപോയ നിമിഷങ്ങള്‍ ! കഷ്ടം !!

Friday, June 24, 2011

"പ്ലീസ് വന്മോര്‍ ചാന്‍സ്സ് "


റസിയ പറഞ്ഞത് പോലെ നിലാവുള്ള ഒരു രാത്രിയില്‍ കയറുമായി ആ മലന്‍ഞ്ചെരുവില്‍ ചെന്നു .
രണ്ടുപേരും രണ്ടു മരത്തിലായി കയര്‍ കെട്ടി .
ഞങ്ങള്‍ വിട ചോദിക്കുന്ന കണ്ണുമായി പരസ്പരം നോക്കി .
ഇനി സ്വര്‍ഗ്ഗത്തില്‍ വെച്ചു കാണാമെന്ന ആശംസയോടെ കൈവിശീ.
ഈ ലോകത്തെ പുച്ചിചുകൊണ്ടു ഞങ്ങള്‍ കഴുത്തില്‍ കയറു മുറിക്കി .
മരണ വെപ്രാളത്തില്‍ പല്ല് നാക്കിനെ കടിച്ചു മുറിച്ചു കണ്ണ് തള്ളി ഞാന്‍ നോക്കുമ്പോള്‍.. അവള്‍ ഇരുന്ന് ചന്ദ്രനെ നോക്കി മൂളിപാട്ട് പാടി ഊഞാലാടുന്നു....
എടി ...വഞ്ചകി ...കീ.
ദൈവമേ ....നീ കാണുന്നില്ലേ .. ഈ മരണത്തില്‍ നിന്ന് ഒരു നിമിഷം എന്നെ ഒഴിവാക്കിത്താ ..എനിക്ക് നിന്നോട് നന്മ ചെയ്യണം .ഒരു കൊലപാതകം ചെയ്യണം .പ്ലീസ് വന്മോര്‍ ചാന്‍സ്സ് ..!

Wednesday, June 15, 2011

"എന്റെ മരണത്തിനു ശേഷം "


ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ മോഹിച്ച ഒരു റോസാപൂ വാങ്ങിത്തരാത്തവര്‍ മരണശേഷം എന്നെ ആണിയില്‍ അടിച്ചു തൂക്കി ചിത്രത്തില്‍ റോസാപ്പുകള്‍ കൊണ്ടു മാലാ ചാര്‍ത്തുന്നു . ആര്‍ക്കുവേണ്ടി ..! . ഗള്‍ഫിലായിരുന്ന അളിയനോട് ആവശ്യപ്പെട്ട അത്തറും ,വെള്ളമുണ്ടും എന്റെ മരണത്തിനുശേഷം മുണ്ടുപുതപ്പിച്ചു അത്തര്‍ തളിക്കുന്നു .എന്തിനു വേണ്ടി ..!കൗമാരനാളില്‍ കുറുക്ക് കഴിക്കിത്തരാന്‍ പറഞ്ഞത്തിന്റെ പേരില്‍ ഓടിച്ചിട്ട്‌ തല്ലിയ മാമ്മ എന്റെ മയ്യത്ത് വേദനയില്ലാതെ കുളിപ്പിക്കുന്നു. ആര് കാണാന്‍ ...! ജീവിച്ചിരുന്നപ്പോള്‍ എന്നെ മണിക്കുറോള്ളം വിശ്രമില്ലാതെ തല്ലിയ പോലീസ് സംഘം എന്റെ മൃതദേഹത്തെ ആദരിക്കാന്‍ ആചാര വെടികള്‍ വെയ്ക്കുന്നു ..ഇതെന്തു ന്യായം ..! ഒരു യാത്രയറിയിപ്പിനുപോലും കാണാത്തവര്‍ ഉച്ചത്തില്‍ തക്ബീര്‍ വിളികളോടെ എന്നെ പരലോകത്തേയ്ക്ക് യാത്രയാക്കുന്നു .. വിചിത്രമീ ലോകം...............കഷ്ടം !!

Wednesday, June 8, 2011

"അതിമോഹം "


എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു ഡോക്ടര്‍യായി തീരുകയെന്നത് നല്ലവരായ രോഗികള്‍ സ്വന്തം ആയൂസ്സിന് വേണ്ടി നെഞ്ചിലിടിച്ച്‌ പ്രാര്‍ഥിച്ചതിനലാകാം....എനിക്ക് അത് ദൈവം നിഷേധിച്ച് , ഈ മരുഭുമിയില്‍ എത്തിച്ചത് .

"ഒരു മടക്കയാത്ര "


ഉമ്മയുടെ കബറടക്കം കഴിഞ്ഞ് മുന്നാം ദിവസം സന്ധ്യയ്ക്ക് വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒരു പക്ഷെ...ഉമ്മ അങ്ങേ ആകാശത്തിലിരുന്നു നോക്കിയിരുന്നിരിക്കാം തിരിച്ചു വിളിക്കാന്‍ , ഒരു ഉരുള ചോറുവാരി തരാന്‍ ,എന്റെ മോനെയെന്നുവിളിച്ചു ചേര്‍ത്തുപിടിക്കാന്‍ ....
പ്രാരാബദ്ധത്തിന്റെ മുള്‍കീരിടവും ചൂടി , അങ്ങകലെ കാണുന്ന ഭാവിയെന്ന മരീചികയും തേടി ഞാന്‍ വീട്ടില്‍ നിന്ന് അകലുമ്പോള്‍ തീര്‍ച്ചയായും ഉമ്മ കരഞ്ഞിരിക്കണം . ഞാന്‍ കാണാത്ത ലോകത്തിരുന്നു നെഞ്ചു ഉരികീരിക്കണം . ആറ് സഹോദരിമാരുടെ അടക്കിപിടിച്ച തേങ്ങലുകള്‍ ഞാന്‍ മാഞ്ഞുകഴിഞ്ഞപ്പോള്‍ മുറവിളികളായിപൊട്ടി വീട്ടിന്റെ നാല് ചുവരിനുള്ളില്‍ തങ്ങി നിന്നിരിക്കാം .വര്‍ഷം പത്തു കഴിഞ്ഞു ഇനി എന്നാണോ എനിക്ക് നാട്ടിലേക്ക് ഒരു മടക്കയാത്ര...!!

Tuesday, May 31, 2011

"നീര്‍മാതളത്തിന്റെ രാജകുമാരി "


തൊട്ടാല്‍ അലിഞ്ഞില്ലാതാകുന്ന ,കൈയില്‍ ഒതിക്കിപിടിക്കാന്‍ കിട്ടാത്ത തുഷാരബിന്ദുക്കളെപ്പോലെയാണ് സ്നേഹം . ഒരു വിഷയത്തില്‍ നിന്ന് മറ്റൊന്നോലെക്ക് പക്ഷിയെ പോലെ പറന്നിറങ്ങുന്ന സ്നേഹം. ചിരിക്കാനും ,ചിന്തിപ്പിക്കാനും , കുശുമ്പു പറയാനും ,വിട്ടു പിരിയുമ്പോള്‍ വീണ്ടും കാണാന്‍ ആഗ്രഹം തോന്നുന്ന സ്നേഹം .സ്നേഹത്തെ അന്വഷിക്കുന്ന ഒരു എഴുത്തുകാരി അതാണ്‌ നീര്‍മാതളത്തിന്റെ രാജകുമാരി .
സ്നേഹം തേടിയുള്ള തീര്‍ത്ഥയാത്ര സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളും , നിരാശകളും , ആത്മനുമ്പരങ്ങളും ഞാന്‍ ആ ഭഗവദ്പാദങ്ങളില്‍ അര്‍പ്പിക്കുന്നു ഒരു പിടി പുക്കളായി.....സ്വീകരിച്ചാലും .!

Wednesday, May 4, 2011

"അഹങ്കാരി "

ഹേ..... ഗര്‍ഭപാത്രമേ....നിന്നെ കീറി മുറിച്ചാണ് ഞാന്‍ ലോകം കണ്ടതെങ്കിലും ആ ഉദരത്തിലഞ്ചെട്ടു മാസം നിയെന്നെ ചുമന്നതല്ലേ ....
നിന്നെ എന്റെ പിഞ്ചുകാലുകള്‍ ചവിട്ടിയപ്പോള്‍ എന്റെ ഉമ്മയുടെ കണ്ണില്‍നിന്നും വേദനയുടെ കണ്ണ്നീര്‍ ഇറ്റു ഭുമിയില്‍ വിണത് എന്തെ ഞാന്‍ കാണാതെപോയി
അന്നേ ഞാന്‍ ഒരു അഹങ്കാരിയായിരുന്നോ ...? എന്റെ കാല്‍പാദം ഭുമിയില്‍ ഉറച്ചു നിന്നിട്ടും ഉമ്മയുടെ നോവിന്റെ നിലക്കാത്ത കണ്ണ്നീര്‍ ഞാന്‍ അഹങ്കാരിയെന്നതിനു തെളിവ് നല്‍ക്കുന്നു . അതെ..! ഞാന്‍ ഉമ്മാക്ക് പ്രയാസം മാത്രം നല്‍ക്കിയ ഒരു പച്ചയായ അഹങ്കാരി .

"ഒരു ആത്മഹത്യ കുറിപ്പ് "

ചോറും ,മത്തി കറിയും , ബീന്‍സ് തോരന്‍ ഉച്ചയുണിനു ഉമ്മ എന്റെ മുന്നില്‍ വിളമ്പിയപ്പോള്‍ അതിന്റെ കൂടെ ഒരു വറുത്ത മീനില്ലാത്ത ഒറ്റ കാരണത്താല്‍ ആത്മഹത്യ ചെയ്യാനായി നേരെ ചെന്നത് കൊച്ചുവേളി റെയില്‍വേ ട്രാക്കിലാണ്
പാളത്തില്‍ കൂടി നടന്നു വന്ന ഗാര്‍ഡു എന്നെ കണ്ട പാടെ
"എണിറ്റു പോടാ .എല്ലാ ട്രൈയിനും അഞ്ചു മണിക്കൂര്‍ ലേറ്റാ"
മമതാ ബാനര്‍ജിയെ മനസ്സില്‍ ഒരായിരം തെറിയും വിളിച്ചു അവിടന്ന് പൊടിയും തട്ടി നടന്ന് പാണ്ടി ലോറിക്ക് അടവെയ്ക്കാനായി ഹൈവേയുടെ ഓരത്തു വന്ന് കിടന്നു .

അപ്പോഴാണ്‌ അറിയുന്നത് പാണ്ടികളെല്ലാം ലോറി സമരത്തിലെന്ന് .
അവസാനം അത് ഉറപ്പിച്ചു .!

നേരെ വള്ളക്കടവ് പാലത്തില്‍നിന്നും താഴെ ആറ്റിലേക്ക് ഒറ്റ ചാട്ടം . "കഷ്ടം" ഒരാല്‍പോക്കമില്ലാത്ത വെള്ളത്തിനു ഈ അഞ്ചടി എഴിഞ്ചുകാരാനെ താങ്ങാന്‍ ശേഷിയില്ലാതെപോയി . അവസാനം ആ ട്രൈനെജ് വെള്ളത്തില്‍ മുഖവും കഴുകി വിശന്ന വയറുമായി വീട്ടിലോട്ട് നടക്കുമ്പോള്‍ മനസ്സില്‍ ഉമ്മ വെച്ച് നീട്ടിയ ചോറും ,മത്തി കറിയും , ബീന്‍സിന്റെ തോരനുമായിരുന്നു . ഏല്ലാവരും ഉറങ്ങിയത്തിനാല്‍ അടുക്കള വാതില്‍ പതിയെ തുറന്നു പൈപ്പില്‍ നിന്ന് കൈയും കഴുകി മേശ പുറത്തിരിക്കുന്ന എന്റെ ചോറ്റുപാത്രം പൊക്കി നോക്കിയപ്പോള്‍ ....

ഒരു പിടി ചോറും , അതിന്റെ അരികില്‍ രണ്ടു പച്ച മുളക്കും ഭംഗിക്ക് കുത്തി വെച്ചിരിക്കുന്നു . കഷ്ടംപിടിക്കാന്‍ ഉള്ളത് തിന്നുകൊണ്ടു പുതപ്പും മൂടി മരണത്തെ ശപിച്ചു കൊണ്ടു കിടന്നുറങ്ങി .

കഷ്ടം പിടിച്ച ജന്മം ..!

Thursday, April 14, 2011

Tuesday, April 12, 2011

Thursday, February 24, 2011

"Heart"

"Friendship"

" You r the world"

"Minds"

"Hope"

" Truth of life"

"Friendship"

"Relationship"

"With You"

" Alone"

" Friendship"

" Heart"

" Goodluck"

" memories "

"never"

"me"

Monday, January 24, 2011

" എന്റെ ഓര്‍മ്മ "

എന്റെ ജിവിതം മാറ്റിമറിച്ച വിദേശ യാത്രയെ ഓര്‍ക്കുന്നു .....യാത്ര ചോദിച്ചപ്പോള്‍ കെട്ടിപിടിച്ചു കരഞ്ഞ ഉമ്മയെ ഓര്‍ക്കുന്നു .......നെറ്റിയില്‍ ഒരുതുള്ളി കണ്ണീര്‍ വിഴ്ത്തി ഉമ്മവെച്ച വാപ്പയെ ഓര്‍ക്കുന്നു ......തലയില്‍ തടവി അനുഗ്രഹിച്ച സഹോദരിമാരെ ഓര്‍ക്കുന്നു ......കൈവീശി യാത്രാമഗളം ചൊന്ന ചങ്ങാതിമാരെ ഓര്‍ക്കുന്നു ...... ഇലപൊഴിച്ചു ധര്‍മ്മ സങ്കടം അറിയിച്ച മുറ്റത്തെ മുല്ല മരത്തെ ഓര്‍ക്കുന്നു ......പുലര്‍ക്കാലത്തെ എന്നെ അറിയിച്ച ആ പൂവന്‍ കോഴിയെ ഓര്‍ക്കുന്നു ........ഒന്നും ചൊല്ലാതെ എല്ലാം അടക്കി പിടിച്ചു വീട്ടിന്റെ അകത്തളങ്ങളില്‍ കെട്ടിയടക്കപ്പെട്ട എന്റെ പ്രണയിനിയെ ഓര്‍ക്കുന്നു .... കാലം എന്നില്‍നിന്നും എല്ലാം മാച്ചു കളഞ്ഞു . ഇന്നു ഈ പലരും യാത്രപോലും പറയാതെ സര്‍വ്വ ശക്തന്റെ അടുക്കലേക്കു മടങ്ങിപോയെങ്കിലും.......!!!!!! . ഞാന്‍ എന്റെ ഓര്‍മ്മകളെ ഇപ്പോഴും ഓര്‍ക്കുന്നു .....!!

Friday, January 21, 2011

"ഒരു ആത്മാവിന്റെ കൂലി "ഒരു ദിവസം സെകന്റ് ഷോ കഴിഞ്ഞു ഒറ്റക്ക് വരുന്നവഴി ഞാന്‍ പെട്ടന്നാണ് ആ ആല്‍ത്തറയുടെ അരികില്‍ കിടക്കുന്ന ഒരു സ്ത്രിയെ ശ്രദ്ധിച്ചത് . ഏതാണ്ട് പിഞ്ഞിക്കീറിത്തുടങ്ങിയ വേഷം. അലസമായി നീണ്ടു വളര്‍‌ന്നു നില്‍‌ക്കുന്ന തലമുടി. ഇടയ്ക്കിടെ അവര്‍ ചെറുതായി ചിരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍‌ ഒരു ഭ്രാന്തി . പക്ഷേ, അവരുടെ കണ്ണുകള്‍‌ക്കെന്തോ പ്രത്യേകത പോലെ …. ഞാന്‍‌ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്നു…എന്നെ കണ്ടതുകൊണ്ടാകാം കൈകാട്ടി വിളിച്ചു ഞാന്‍ അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ദേഹമാകെ രക്തമാണ് .ഞാനൊന്ന് ഞെട്ടി ..! അനക്കാന്‍ വയ്യാത്ത ചുണ്ടുമായി അവര്‍ എന്നോട് പറഞ്ഞു ആശുപത്രിയില്‍ കൊണ്ടുപോകുമോ എന്നെ ഏതോ കാര്‍ ഇടിച്ചു ഇട്ടതാണ് മണിക്കൂറായി ഇവിടെ കിടക്കുന്നു വല്ലാത്ത വേദന പലരും വന്നു നോക്കിയത്തല്ലാതെ ആരും സഹായിച്ചില്ല എന്നെ ആശുപത്രിയില്‍ കൊണ്ടു പോകുമോ മോനെ ...!

ഉള്ള ധൈര്യം ചോര്‍ന്നുപോയെങ്കിലും ഞാന്‍ അവരെ വാരിക്കുട്ടി എടുത്തു തോളിലിട്ടു നടന്നു അടുത്തുള്ള മേരി ആശുപത്രിയില്‍ എത്തിച്ചു . ഡോക്ടറുടെ പരിശോധനക്ക് ശേഷം നേഴ്സ് വന്നു പറഞ്ഞു അബുലന്‍സ് വിട്ടുതരാം ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കണം അല്പം സിരിയസാണ് . വല്ലാത്ത ഭയം ഉള്ളില്‍ തോന്നിയെങ്കിലും എനിക്ക് മുങ്ങാന്‍ തോന്നിയില്ല . ആബുലന്‍സില്‍ നിന്നും സ്റ്റെച്ചറില്‍ കിടത്തി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകും വഴി അവര്‍ ഒരു "തുണി കിഴി" എന്നെ ഏല്പിച്ചു പറഞ്ഞു മോന്‍ ഇത് സുക്ഷിച്ചോ ഞാന്‍ തിരിച്ചു വന്നിട്ട് തന്നാല്‍ മതി . ഞാന്‍ അതുവാങ്ങി ഡ്രെസിംഗ് റൂമിന്റെ പുറത്തു കാത്തുന്നിന്നു കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പുറത്തിറങ്ങി എന്നോട് പറഞ്ഞു . "മരിച്ചു " കുറച്ചു നേരത്തെ കൊണ്ടുവരാമായിരുന്നു .!! . പോലിസിനെ അറിയിച്ചുട്ടുണ്ടു കാര്യങ്ങള്‍ വിശദമായി പറഞ്ഞിട്ട് താങ്കള്‍ക്ക് പോകാം . പലപ്പോഴുള്ള പോലീസിന്റെ ചോദ്യങ്ങളൊന്നും എന്നെ അലട്ടിയില്ല എന്തുകൊണ്ടു നേരത്തെ അവരെ ആശുപത്രയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലോന്നുള്ള വിഷമായിരുന്നു എനിക്ക് . അനാഥ പ്രേതങ്ങളുടെ കൂട്ടത്തില്‍ അവരെ മോര്‍ച്ചറിയില്‍ തള്ളുമ്പോള്‍ ..അവരുടെ മുഖത്തു രക്ത ബന്ധുക്കളോടുള്ള അമര്‍ഷമായിരുന്നുയെന്നു എനിക്ക് തോന്നി .

ഇതുപോലെ മാനസിക നിലതെറ്റിയ മനുഷ ജന്മങ്ങള്‍ എതോക്കയോനാള്‍ നല്ല നിലയില്‍ ജിവിച്ചിരുന്നവരായിരിക്കണം. ! തിരിച്ചു വിട്ടിലേയ്ക്ക് മടങ്ങാന്‍ കാശില്ലാതെ....എന്തുച്ചെയണമെന്നു അറിയാതെ .... ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് അവരെന്നെ ഏല്‍പിച്ച ആ തുണി കിഴി തുറന്നു നോക്കിയത് പ്ലാസ്റ്റിക്ക് കവറില്‍ ഭദ്രമായി സുക്ഷിച്ചിരിക്കുന്ന " ഒരു പുതിയ പത്തു രൂപാ നോട്ടു ." സത്യത്തില്‍ എന്റെ കണ്ണ് നിറഞ്ഞുപോയി ...!!ചെയ്ത ഉപകാരത്തിനു ആ ആത്മാവ് എനിക്ക് നല്‍ക്കിയ ഉപകാരം ..!!! .എന്തുകൊണ്ടോ എനിക്ക് ആ കാശ് ഉപയോഗിക്കാന്‍ മനസ്സ് അനുവദിച്ചില്ല ബസ്സിനു കാത്തു നില്‍ക്കാതെ വിട്ടിലേക്ക്‌ നടക്കുമ്പോള്‍ ..ചെറിയ മഴയായി വന്നു അവരെ എന്നെ സമാധാന പെടുത്തുകയിരുന്നു ...ഇന്നും ആ പത്തുരുപാ നോട്ട് എന്റെ അമുല്യ ശേഖരത്തില്‍ ചിതലരിക്കാതെ സുക്ഷിക്കുന്നു .. ഇനി ഒരു ജന്മത്തില്‍ അവരെ കണ്ടുമുട്ടിയാല്‍ തിരിച്ചു നല്‍ക്കാന്‍ .....!!!