
ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ മോഹിച്ച ഒരു റോസാപൂ വാങ്ങിത്തരാത്തവര്‍ മരണശേഷം എന്നെ ആണിയില്‍ അടിച്ചു തൂക്കി ചിത്രത്തില്‍ റോസാപ്പുകള്‍ കൊണ്ടു മാലാ ചാര്‍ത്തുന്നു . ആര്‍ക്കുവേണ്ടി ..! . ഗള്‍ഫിലായിരുന്ന അളിയനോട് ആവശ്യപ്പെട്ട അത്തറും ,വെള്ളമുണ്ടും എന്റെ മരണത്തിനുശേഷം മുണ്ടുപുതപ്പിച്ചു അത്തര്‍ തളിക്കുന്നു .എന്തിനു വേണ്ടി ..!കൗമാരനാളില്‍ കുറുക്ക് കഴിക്കിത്തരാന്‍ പറഞ്ഞത്തിന്റെ പേരില്‍ ഓടിച്ചിട്ട് തല്ലിയ മാമ്മ എന്റെ മയ്യത്ത് വേദനയില്ലാതെ കുളിപ്പിക്കുന്നു. ആര് കാണാന്‍ ...! ജീവിച്ചിരുന്നപ്പോള്‍ എന്നെ മണിക്കുറോള്ളം വിശ്രമില്ലാതെ തല്ലിയ പോലീസ് സംഘം എന്റെ മൃതദേഹത്തെ ആദരിക്കാന്‍ ആചാര വെടികള്‍ വെയ്ക്കുന്നു ..ഇതെന്തു ന്യായം ..! ഒരു യാത്രയറിയിപ്പിനുപോലും കാണാത്തവര്‍ ഉച്ചത്തില്‍ തക്ബീര്‍ വിളികളോടെ എന്നെ പരലോകത്തേയ്ക്ക് യാത്രയാക്കുന്നു .. വിചിത്രമീ ലോകം...............കഷ്ടം !!