ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Tuesday, May 31, 2011

"നീര്‍മാതളത്തിന്റെ രാജകുമാരി "


തൊട്ടാല്‍ അലിഞ്ഞില്ലാതാകുന്ന ,കൈയില്‍ ഒതിക്കിപിടിക്കാന്‍ കിട്ടാത്ത തുഷാരബിന്ദുക്കളെപ്പോലെയാണ് സ്നേഹം . ഒരു വിഷയത്തില്‍ നിന്ന് മറ്റൊന്നോലെക്ക് പക്ഷിയെ പോലെ പറന്നിറങ്ങുന്ന സ്നേഹം. ചിരിക്കാനും ,ചിന്തിപ്പിക്കാനും , കുശുമ്പു പറയാനും ,വിട്ടു പിരിയുമ്പോള്‍ വീണ്ടും കാണാന്‍ ആഗ്രഹം തോന്നുന്ന സ്നേഹം .സ്നേഹത്തെ അന്വഷിക്കുന്ന ഒരു എഴുത്തുകാരി അതാണ്‌ നീര്‍മാതളത്തിന്റെ രാജകുമാരി .
സ്നേഹം തേടിയുള്ള തീര്‍ത്ഥയാത്ര സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളും , നിരാശകളും , ആത്മനുമ്പരങ്ങളും ഞാന്‍ ആ ഭഗവദ്പാദങ്ങളില്‍ അര്‍പ്പിക്കുന്നു ഒരു പിടി പുക്കളായി.....സ്വീകരിച്ചാലും .!

Wednesday, May 4, 2011

"അഹങ്കാരി "

ഹേ..... ഗര്‍ഭപാത്രമേ....നിന്നെ കീറി മുറിച്ചാണ് ഞാന്‍ ലോകം കണ്ടതെങ്കിലും ആ ഉദരത്തിലഞ്ചെട്ടു മാസം നിയെന്നെ ചുമന്നതല്ലേ ....
നിന്നെ എന്റെ പിഞ്ചുകാലുകള്‍ ചവിട്ടിയപ്പോള്‍ എന്റെ ഉമ്മയുടെ കണ്ണില്‍നിന്നും വേദനയുടെ കണ്ണ്നീര്‍ ഇറ്റു ഭുമിയില്‍ വിണത് എന്തെ ഞാന്‍ കാണാതെപോയി
അന്നേ ഞാന്‍ ഒരു അഹങ്കാരിയായിരുന്നോ ...? എന്റെ കാല്‍പാദം ഭുമിയില്‍ ഉറച്ചു നിന്നിട്ടും ഉമ്മയുടെ നോവിന്റെ നിലക്കാത്ത കണ്ണ്നീര്‍ ഞാന്‍ അഹങ്കാരിയെന്നതിനു തെളിവ് നല്‍ക്കുന്നു . അതെ..! ഞാന്‍ ഉമ്മാക്ക് പ്രയാസം മാത്രം നല്‍ക്കിയ ഒരു പച്ചയായ അഹങ്കാരി .

"ഒരു ആത്മഹത്യ കുറിപ്പ് "

ചോറും ,മത്തി കറിയും , ബീന്‍സ് തോരന്‍ ഉച്ചയുണിനു ഉമ്മ എന്റെ മുന്നില്‍ വിളമ്പിയപ്പോള്‍ അതിന്റെ കൂടെ ഒരു വറുത്ത മീനില്ലാത്ത ഒറ്റ കാരണത്താല്‍ ആത്മഹത്യ ചെയ്യാനായി നേരെ ചെന്നത് കൊച്ചുവേളി റെയില്‍വേ ട്രാക്കിലാണ്
പാളത്തില്‍ കൂടി നടന്നു വന്ന ഗാര്‍ഡു എന്നെ കണ്ട പാടെ
"എണിറ്റു പോടാ .എല്ലാ ട്രൈയിനും അഞ്ചു മണിക്കൂര്‍ ലേറ്റാ"
മമതാ ബാനര്‍ജിയെ മനസ്സില്‍ ഒരായിരം തെറിയും വിളിച്ചു അവിടന്ന് പൊടിയും തട്ടി നടന്ന് പാണ്ടി ലോറിക്ക് അടവെയ്ക്കാനായി ഹൈവേയുടെ ഓരത്തു വന്ന് കിടന്നു .

അപ്പോഴാണ്‌ അറിയുന്നത് പാണ്ടികളെല്ലാം ലോറി സമരത്തിലെന്ന് .
അവസാനം അത് ഉറപ്പിച്ചു .!

നേരെ വള്ളക്കടവ് പാലത്തില്‍നിന്നും താഴെ ആറ്റിലേക്ക് ഒറ്റ ചാട്ടം . "കഷ്ടം" ഒരാല്‍പോക്കമില്ലാത്ത വെള്ളത്തിനു ഈ അഞ്ചടി എഴിഞ്ചുകാരാനെ താങ്ങാന്‍ ശേഷിയില്ലാതെപോയി . അവസാനം ആ ട്രൈനെജ് വെള്ളത്തില്‍ മുഖവും കഴുകി വിശന്ന വയറുമായി വീട്ടിലോട്ട് നടക്കുമ്പോള്‍ മനസ്സില്‍ ഉമ്മ വെച്ച് നീട്ടിയ ചോറും ,മത്തി കറിയും , ബീന്‍സിന്റെ തോരനുമായിരുന്നു . ഏല്ലാവരും ഉറങ്ങിയത്തിനാല്‍ അടുക്കള വാതില്‍ പതിയെ തുറന്നു പൈപ്പില്‍ നിന്ന് കൈയും കഴുകി മേശ പുറത്തിരിക്കുന്ന എന്റെ ചോറ്റുപാത്രം പൊക്കി നോക്കിയപ്പോള്‍ ....

ഒരു പിടി ചോറും , അതിന്റെ അരികില്‍ രണ്ടു പച്ച മുളക്കും ഭംഗിക്ക് കുത്തി വെച്ചിരിക്കുന്നു . കഷ്ടംപിടിക്കാന്‍ ഉള്ളത് തിന്നുകൊണ്ടു പുതപ്പും മൂടി മരണത്തെ ശപിച്ചു കൊണ്ടു കിടന്നുറങ്ങി .

കഷ്ടം പിടിച്ച ജന്മം ..!