ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Saturday, December 25, 2010

"പള്ളികുടം"


ഇതെന്റെ പള്ളികുടം ..! ഞാന്‍ വളര്‍ന്നതിവിടെ...... ആദ്യമായി മരിയാസജിതക്ക് പ്രണയ ലേഖനം കൊടുത്തതിവിടെ......... അതും വാങ്ങി ഒന്നും അറിയാത്തവളെപ്പോലെ വരാന്തയിലൂടെ അരയന്ന ചന്തത്തില് നടന്നുപ്പോയതും ഇവിടെ......... ഹിന്ദികപ്പട സാറിനെ കളിയാക്കിയത്തിനു ബഞ്ചിന് മുകളില് കയറ്റി നിര്‍ത്തിയതും ഇവിടെ.............സാമുഹ്യപാടം ടിച്ചറെ ഗുണ്ടു മണിയെന്നു വിളിച്ചത്തിന് ഒരു ദിവസം കളാസ്സില് നിന്നും പുറത്താക്കിയതും............ അസംബ്ലിക്ക് വെരാഗ്യത്താല് ഇഗുലാബ് വിളിച്ചതും ഇവിടെ.............. ര്ക്ഷക്രതാവിനെ വിളിച്ചോണ്ടു വന്നിട്ട് ക്ലാസില് ഇരുന്നാല് മതിയെന്ന് H M ലുകുമന് സാര് അക്രോഷിച്ചതും............ തട്ടുകടരമേശെണ്ണനെ മുക്ക്മ്മിനാകി വാപ്പയാണെന്നു അഭിനയിപ്പിച്ചത്തും ഇവിടെ.........രാഷ്രിയത്തില് പിച്ചവെച്ചതും...... കരിബോര്ഡില് നിന്നും മീശ കറുപ്പിച്ചത്തും......... D O വരുന്നതിനുമുന്നോടിയായി കുട്ടികളെ സഘടിപ്പിച്ചതും.......... പടിപ്പുമുടക്കാന് വിദ്യാര്ഥികളെ വട്ടം കുട്ടിയതും ഇവിടെ. എന്നെ ആദ്യമായി തല്ലിയ രാധമണി ടിച്ചറും, എന്നെ മകനെപ്പോലെ സ്നേഹിച്ച ശാരദ ടിച്ചറും പഠിപ്പിച്ചതും ഇവിടെ, സ്കുള് ജിവിതത്തിന്റെ അവസാനത്തില് കറുത്ത പേനകൊണ്ട് ഓട്ടോഗ്രഫില് മറയുവാന് പോകുന്ന മാരിവില്ലിനോട് മാനമെന്തോ മന്ത്രിക്കുന്നതുപ്പോലെ പിരിയുവാന് പോക്കുന്ന നിന്നോട് എന്താണ് ചൊല്ലേണ്ടത് എന്ന് മരിയസജിത എഴുതിയതും ഈ സ്കുളില്. .... എന്റെ ഗുരുക്കന്മാര് എന്റെ പ്രണയിനി എല്ലാരും ഇപ്പോള് ജിവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ... ഈ നിമിഷം മുതല്‍ കുറച്ചുനാള് അവരെ ഓര്‍ക്കും ഞാന്‍ . പിന്നെ വിസ്മ്രിതിയില് മറയും. മറയണം അതാണാല്ലോ മനുഷ്യ മനസ്സ്

Friday, December 24, 2010

"ദൈവനിച്ചയം"


അന്ന് എനിക്ക് അതുവഴി നടക്കേ ണ്ട അവിശ്യമില്ലായിരുന്നു .

"ദൈവനിച്ചയം" ഞാന്‍ അതുവഴി കടന്നു പോകാന്‍ . അല്ലെങ്കില്‍ ഞാന്‍ അവളെ കാണുമോ ...! ചെങ്കല്‍ അടുക്കിവെച്ചതുപോള്‍ ആ ഇരുന്നില വീട്ടിന്റെ ഈ ജനലാക്കുളില്‍ നിന്നും മുല്ലപൂമൊട്ടുപോലെ കരിവളയിട്ട കൈകള്‍ പുറത്തേക്ക് ഇട്ടു എവിടനിന്നോ ഒഴികിവരുന്ന സൂഫി സംഗീതത്തിന് താളം പിടിച്ചത് ഞാന്‍ ശ്രദ്ധിച്ചതും . , അവള്‍ അതുകണ്ടു ഓടി മറഞ്ഞതും., പോകാൻ സമയമായിട്ടും എന്റെ മനസ്സനുവദിക്കാതെ വീണ്ടും ഞാന്‍ ആ ചീനാര്‍ മരച്ചുവട്ടില്‍ കാത്തുനിന്നതും.., പിന്നിട് എപ്പോഴോ നാണിച്ചു അവള്‍ ജനലരിക്കില്‍ വന്നതും , ഒരുത്തിരി നേരം കൂടി എനിക്കവിടെ നിൽക്കാൻ മനസ്സ് പല കാരണങ്ങൾ തേടിയതും. , പലദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സൗഹ്രദത്തിലായതും ., പിന്നീട് എപ്പോഴോ ......... സൗഹ്രദം പ്രണയത്തിനു വഴിമാറിയതും., ഒരു യാത്ര പോലും ചൊല്ലാതെ എനിക്ക് നാട് വിടേണ്ടിവന്നതും... എല്ലാം ഇന്നലെ കഴിഞ്ഞപോലെ .....

ജീവിതത്തിന്റെ ഒരു വശം കാണുമ്പോൾ അതിനു മറ്റൊരു വശം ഉണ്ടെന്ന വാസ്തവം മറക്കാതിരിക്കാൻ ഞാന്‍ ശ്രമിക്കാം...കടലിനു കുറുകേ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതേ പിന്തുടരുന്നതുപോലെ.....ഞാനും വെറുതെ പിന്തുടര്‍ന്നു. എന്നാലും എനിക്കറിയാം ...ഞാനും നീയുമെന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്....ഓർമ്മകളുടെ വീണയിൽ നിൻ കൈവിരൽ തൊടുമ്പോൾ ഉണരുന്നത് നഷ്ടത്തിന്റെ നാദം.. .നീ മീട്ടിയ സ്വരങ്ങളിൽ ഞാൻ എന്തോ തേടുന്നു....നിലാവുള്ള രാത്രികളിൽ മാനം നോക്കി കിടന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്...ഈ ചന്ദ്രനും നക്ഷത്രങ്ങൾക്കും ഒക്കെ കഥ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ...എത്രയെത്ര കഥകൾ അവ പറഞ്ഞേനെ...മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും, നേട്ടങ്ങളുടെയും, നഷ്ടസ്വപ്നങ്ങളുടെയും..അങ്ങനെ എത്ര എത്ര കഥകൾ..

കട്ട പിടിച്ച ഇരുട്ടിലാഴ്ന്ന എന്റെ ജീവിതത്തിലേക്ക് വന്ന സ്നേഹത്തിന്റെ പ്രകാശരശ്മി...സപ്തസ്വരങ്ങൾ മറന്ന എന്റെ മനസ്സിലേക്കൊഴുകി വന്ന ഗാനവീചി...നിറങ്ങളില്ലാത്ത എന്റെ ലോകത്ത് വിരിഞ്ഞ മഴവില്ല്....കാലിടറി വീണ എന്നെ വീണ്ടും നടക്കാൻ പഠിപ്പിച്ച എന്റെ കൂട്ടുകാരി...നീ കൂടെയുണ്ടെന്ന വിശ്വാസത്തിൽ ഞാൻ മുമ്പോട്ട് നടന്നു...എവിടെയോ ചെന്നു തിരിഞ്ഞു നോക്കിയപ്പോൾ കുറേ ദൂരം മുമ്പ് നിന്ന് പോയ നിന്റെ കാല്പാടുകൾ മാത്രം ഞാൻ കണ്ടു...എന്നെ വീണ്ടും തനിച്ചാക്കി നീ എങ്ങോട്ടേക്കൊ മറഞ്ഞു... പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം നിന്നെ തേടി ഇവിടെ എത്തിരിക്കുന്നു .. നിന്റെ മുല്ലപൂമൊട്ടുപോലെ കരിവളയിട്ട കൈകള്‍ കാണാന്‍ .., കരിവളയുടെ കിലുക്കം കേള്‍ക്കാന്‍ ...പക്ഷെ....കഴിഞ്ഞിലല്ലോ... സഖി. ഇന്ന് ഇവിടെ..... എന്റെ ചിന്തപോലെ ചിതലരിച്ച ജനല്‍ പാളികള്‍ മാത്രം. എപ്പോഴെങ്കിലും ഞാന്‍ കടന്നു വരുമെന്ന പ്രതീക്ഷയില്‍ നീ പാതിചാരാതെ പോയ ജനല്‍ പാളികള്‍ മാത്രം . നീ ഏവിടെയായാലും നിന്റെ ശ്വസം ഇവിടെ ഉണ്ടന്നെനിക്കറിയാം അതിനാല്‍ നീ പാതി ചാരാതെ പോയ ഈ ജനല്‍ പാളികളില്‍ കൂടി എന്റെ ആത്മാവിനെ കടത്തിവിടുന്നു. റസിയാ..... നീ അനുഭവിച്ച വ്യഥ, നീ അനുഭവിച്ച ഒറ്റപെടല്‍ , എല്ലാ പരിഭവങ്ങളും. അതിനോട് കലഹിച്ചു തീര്‍ക്കുക. ഇനി നിന്നെ കാണലെന്നുണ്ടാവില്ലെന്നു എനിക്കറിയാം എന്നാലും... എല്ലാ പ്രയാസങ്ങളും ഉള്ളിലൊതുക്കി എന്റെ ശരിരം തിരിച്ചു പോകുന്നു ആത്മാവിനെ ഇവിടെ വിട്ടെച്ച്.....!!!

Wednesday, December 22, 2010

"കടല്‍പാലം"


പണ്ടു മുന്നാം ക്ലാസില്‍ പഠിക്കുന്ന സമയം . സ്കുള്‍ വിട്ടു സഹോദരിമാരും ഞാനും നടന്നു വരുന്ന വഴിയിലാണ് വലിയതുറ കടല്‍ പാലം . ഒരു ദിവസം ക്ലാസ് കഴിഞ്ഞു തിരിച്ചു വരുന്ന വഴി ഞാന്‍ കാല്‍ വഴുതി പാലത്തില്‍ നിന്നും ആഴമേറിയ കടലില്‍ വിണു.

എന്ത് ചെയ്യണമെന്നു അറിയാതെ സഹോദരിമാര്‍ ഉറക്കെ നിലവിളിച്ചു. ഞാന്‍ കടലിന്റെ ആഗാധ നീലിമയിലെക്ക് ആണ്ടുപോയി ഞാന്‍ മരണ വെപ്രാളത്തില്‍ കൈകാലുകള്‍ ഇട്ടു അടിക്കുന്നുണ്ടെങ്കിലും ......എന്റെ മനസ്സ് അപ്പോള്‍ മരണത്തിനു ശേഷം ചിന്തിക്കുകയായിരുന്നു ഞാന്‍ നഷ്ടപ്പെടുപോയെന്നുള്ള മാതാപിതാക്കളുടെ അണപൊട്ടി ഒഴുക്കുന്ന വിലാപങ്ങള്‍ , സഹോദരികളുടെ കൂടെപിറപ്പ് വിട്ടു പിരിഞ്ഞത്തിന്റെ നിലക്കാത്ത കണ്ണുനീരുകള്‍ ....ഞാന്‍ ഏറ്റവും സ്നേഹിച്ച തൊടിയിലെ പേരമരം ഇല പൊഴിച്ച് അവന്റെ ദുഖമറിയിക്കുന്നത്. പറമ്പില്‍ കെട്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ട ആട് കയറു പൊട്ടിച്ചു എന്നെ ഒരു നോക്ക് കാണാന്‍ ശ്രമിക്കുന്നത് ...........എന്റെ ചങ്ങാതി സജി അവന്റെ അമ്മയുടെ സാരി തുമ്പിനാല്‍ മുഖം പൊത്തി കരയുന്നത് ............സ്കുള്‍ യാത്രകളില്‍ എനിക്ക് എപ്പോഴും ഒരു കപ്പലണ്ടി മുട്ടായി തരുന്ന വഴിയിലെ പെട്ടികട നടത്തുന്ന ലക്ഷ്മണന്‍ ചേട്ടന്‍ .കട അടച്ചു കരിങ്കൊടി നാട്ടി പ്രതിഷേധിക്കുന്നത് .....സ്കൂളിനു അവധി നല്‍ക്കി ആദ്ധ്യപകരും , സഹപാഠികളും മന ജാഥയായി എന്റെ മയ്യത്ത് കാണാന്‍ വരുന്നത് . എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ എന്നില്‍ മിന്നി മറഞ്ഞു .

ഉമ്മയുടെ ആറു പെണ്‍മക്കള്‍ക്കിടയില്‍ ഒരു ആണ്‍തരിക്കുവേണ്ടി വര്‍ഷങ്ങളോളം സന്ധ്യയില്‍ കടം വാങ്ങിയ ചന്ദനതിരി കത്തിച്ചു അല്ലാഹുവിനോട് ഉളുരിക്കി പ്രാര്‍ഥിച്ച പ്രാര്‍ത്ഥനകളാകാം വിണ്ടും എന്നെ ആ കടലിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്ന് ജീവനോടെ കടലമ്മ കരക്ക് തിരിച്ചെത്തിച്ചത് ..! ഇന്നും ആ ..... കടല്‍ പാലവും , കടലും , ഞാനും സുഖമായി ഇരിക്കുന്നു .എനിക്ക് വേണ്ടി അന്ന് സര്‍വശ്ക്തനില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ച മാതാപിതാകളും , സ്നേഹിച്ചവരും എന്നെ തനിച്ചാക്കി വിടപറഞ്ഞു പോയിരിക്കുന്നു .എന്നാലും അവരുടെ പ്രാര്‍ത്ഥനകള്‍ എന്റെ കാതുകളില്‍ നിന്ന് മാഞ്ഞില്ലെതെവരെ .....!!!!