ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Wednesday, December 22, 2010

"കടല്‍പാലം"


പണ്ടു മുന്നാം ക്ലാസില്‍ പഠിക്കുന്ന സമയം . സ്കുള്‍ വിട്ടു സഹോദരിമാരും ഞാനും നടന്നു വരുന്ന വഴിയിലാണ് വലിയതുറ കടല്‍ പാലം . ഒരു ദിവസം ക്ലാസ് കഴിഞ്ഞു തിരിച്ചു വരുന്ന വഴി ഞാന്‍ കാല്‍ വഴുതി പാലത്തില്‍ നിന്നും ആഴമേറിയ കടലില്‍ വിണു.

എന്ത് ചെയ്യണമെന്നു അറിയാതെ സഹോദരിമാര്‍ ഉറക്കെ നിലവിളിച്ചു. ഞാന്‍ കടലിന്റെ ആഗാധ നീലിമയിലെക്ക് ആണ്ടുപോയി ഞാന്‍ മരണ വെപ്രാളത്തില്‍ കൈകാലുകള്‍ ഇട്ടു അടിക്കുന്നുണ്ടെങ്കിലും ......എന്റെ മനസ്സ് അപ്പോള്‍ മരണത്തിനു ശേഷം ചിന്തിക്കുകയായിരുന്നു ഞാന്‍ നഷ്ടപ്പെടുപോയെന്നുള്ള മാതാപിതാക്കളുടെ അണപൊട്ടി ഒഴുക്കുന്ന വിലാപങ്ങള്‍ , സഹോദരികളുടെ കൂടെപിറപ്പ് വിട്ടു പിരിഞ്ഞത്തിന്റെ നിലക്കാത്ത കണ്ണുനീരുകള്‍ ....ഞാന്‍ ഏറ്റവും സ്നേഹിച്ച തൊടിയിലെ പേരമരം ഇല പൊഴിച്ച് അവന്റെ ദുഖമറിയിക്കുന്നത്. പറമ്പില്‍ കെട്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ട ആട് കയറു പൊട്ടിച്ചു എന്നെ ഒരു നോക്ക് കാണാന്‍ ശ്രമിക്കുന്നത് ...........എന്റെ ചങ്ങാതി സജി അവന്റെ അമ്മയുടെ സാരി തുമ്പിനാല്‍ മുഖം പൊത്തി കരയുന്നത് ............സ്കുള്‍ യാത്രകളില്‍ എനിക്ക് എപ്പോഴും ഒരു കപ്പലണ്ടി മുട്ടായി തരുന്ന വഴിയിലെ പെട്ടികട നടത്തുന്ന ലക്ഷ്മണന്‍ ചേട്ടന്‍ .കട അടച്ചു കരിങ്കൊടി നാട്ടി പ്രതിഷേധിക്കുന്നത് .....സ്കൂളിനു അവധി നല്‍ക്കി ആദ്ധ്യപകരും , സഹപാഠികളും മന ജാഥയായി എന്റെ മയ്യത്ത് കാണാന്‍ വരുന്നത് . എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ എന്നില്‍ മിന്നി മറഞ്ഞു .

ഉമ്മയുടെ ആറു പെണ്‍മക്കള്‍ക്കിടയില്‍ ഒരു ആണ്‍തരിക്കുവേണ്ടി വര്‍ഷങ്ങളോളം സന്ധ്യയില്‍ കടം വാങ്ങിയ ചന്ദനതിരി കത്തിച്ചു അല്ലാഹുവിനോട് ഉളുരിക്കി പ്രാര്‍ഥിച്ച പ്രാര്‍ത്ഥനകളാകാം വിണ്ടും എന്നെ ആ കടലിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്ന് ജീവനോടെ കടലമ്മ കരക്ക് തിരിച്ചെത്തിച്ചത് ..! ഇന്നും ആ ..... കടല്‍ പാലവും , കടലും , ഞാനും സുഖമായി ഇരിക്കുന്നു .എനിക്ക് വേണ്ടി അന്ന് സര്‍വശ്ക്തനില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ച മാതാപിതാകളും , സ്നേഹിച്ചവരും എന്നെ തനിച്ചാക്കി വിടപറഞ്ഞു പോയിരിക്കുന്നു .എന്നാലും അവരുടെ പ്രാര്‍ത്ഥനകള്‍ എന്റെ കാതുകളില്‍ നിന്ന് മാഞ്ഞില്ലെതെവരെ .....!!!!