
ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു!
Thursday, May 27, 2010
"റസിയ"

ഏതോ ഒരു ഗ്രീഷ്മത്തിന്റെ സന്ധ്യമഞ്ഞുപ്പോലെ... എന്റെ മനസ്സില്‍ പോയിതിറങ്ങിയ മന്ദ്രാക്ഷരങ്ങളുടെ.... മധുരം പകര്‍ന്നു ഒടുവില്‍ യാത്രപോലും ചൊല്ലാതെ എന്നില്‍നിന്നും അകന്ന കുട്ടുകാരി.. നിന്റെ വാടാത്ത ചിരിപൂ ക്കളില്‍നിന്നും എനിക്കൊരു പുവിതല്‍ നല്‍ക്കുക. ! ആദ്യ സംഗമം വസന്തം വിരിയിച്ച നിന്റെ ഓര്‍മ്മക്ക് മാലകോര്‍ക്കാന്‍... നിന്റെ കവിളുകളുടെ സന്ധ്യശോഭയില്‍നിന്നും എനിക്കൊരു ചായക്കുട്ടിനു നിറംതരുകാ..! എന്റെ മനസ്സിന്റെ ഉഷ്ണപുവില്‍ കന്നിമഴയുടെ കുളിരിനായി പോയിതിറങ്ങിയ നിന്റെ ഓര്‍മ്മക്ക് നിറം പകരാന്‍...! നിന്റെ മനസ്സിന്റെ ഹരിത സാന്ദ്രതയില്‍ നിന്ന് എനിക്കൊരു പുമരം തരിക..! എന്റെ കരയുന്ന സ്വപ്നങ്ങള്‍ക്ക് പ്രത്യാഷായുടെ ഹരിതം പകര്‍ന്ന നിന്റെ ഓര്‍മ്മക്ക് ചാമരം വിശുവാന്‍.... ദുസ്‌സ്വപ്നവിട നിദ്രയറ്റ എന്റെ രാവുകള്‍ക്ക് ദേശാടനകിളിയപ്പോലെ ചേക്കേറിയ നിന്റെ ഓര്‍മ്മക്കായി ഞാന്‍ എന്റെ മുറ്റത്തൊരു നിശാഗന്തി നടുന്നു കാഞ്ഞിരംപ്പോലെ കയ്പേറിയ എന്റെ ജിവിതത്തിലേക്ക് കനിവിന്റെ മധുരം പകര്‍ന്ന നിന്റെ ഓര്‍മ്മക്കായി ഞാന്‍ എന്റെ മുറ്റത്തൊരു മധുര നാരകം നടുന്നു. പക്ഷേ ........... സ്വപ്നത്തിന്റെ ആഴങ്ങള്‍ നുള്ളി നിവര്‍ത്തുമ്പോള്‍ വിരിയുന്നത് ആ സ്ത്രി മുഖം മാത്രം അന്നും...... ഇന്നും ....... എന്നും ..! ( റസിയാ.. നീ ഈ ലോകത്ത് ജിവിച്ചിരുപ്പുണ്ടെങ്കില്‍.. നീ ഇതു വായിക്കുമെങ്കില്‍... എന്നെ ഓര്‍ക്കാതിരിക്കാന്‍ കഴിയുമോ...??)
"സ്വപ്നലോകം "
.jpg)
"ഞാന്‍ പറഞ്ഞു ; നമ്മുക്ക് വിണ്ടും കണ്ടുമുട്ടാം. കഴിഞ്ഞ വര്‍ഷം ചിനാര്‍ മരങ്ങളില്‍ വസന്തമെത്തിയ സമയത്തായിരുന്നല്ലോ നമ്മള്‍ ആ തടാകക്കരയില്‍ വെച്ചു കണ്ടുമുട്ടിയത്. അവിടെ വര്‍ണ്ണ കുപ്പായമിട്ടു ഉല്ലാസ നൗകയിലെറിയ നിന്റെ മോഹന രൂപം മിഴിയടച്ചാലും മായുന്നില്ല. "അവള്‍ പറഞ്ഞു ; എന്റെ പ്രഭാതങ്ങളും, സായാനഹങ്ങളുമെല്ലാം വിട്ടുകാരോടൊപ്പം ഈ ഫ്ലാറ്റില്‍ എരിഞ്ഞടങ്ങുന്നു. ചിലപ്പോള്‍ വ്രക്ഷച്ഛായങ്ങളില്‍ ഞാന്‍ സ്വപ്നം കണ്ടുറങ്ങുന്നു. മഞ്ഞണിഞ്ഞ ഹിമഗിരികളെ നോക്കി ഞാന്‍ കണ്ണീര്‍ പൊഴിക്കുന്നു. ജനലിലൂടെ അരിച്ചിറങ്ങുന്ന ക്ഷിണിത സൂര്യ രശ്മികളാണ് എന്റെ കുട്ടുകാര്‍. "ഞാന്‍ പറഞ്ഞു " ഒരു നാടന്‍ ജലാശയത്തില്‍ നൗക തുഴഞ്ഞാണെന്റെ ജിവിതം കഴിയുന്നത് . നിന്നെ സ്വന്തമാകുന്ന അസുലഭ മുഹുര്‍ത്തം സ്വപ്നം കണ്ടു ഞാനുണരുന്നു. അങ്ങനെത്തനെ ഞാനുറങ്ങുന്നു. ശുഭ്രാകാശത്തിന്റെ വിരുന്നു വരുന്ന മുകില്‍ കുട്ടങ്ങളാണ് എന്റെ കുട്ടുകാര്‍. നീ എന്റെ ജിവിത സഖിയാകുന്ന നിമിഷത്തിനു വേണ്ടി ഇനിയത്ര വട്ടം പങ്കായം ഞാന്‍ നീട്ടിയെറിയണമാവോ....? "അവള്‍ പറഞ്ഞു;" രാത്രി ഞാനും വപ്പായും , ഉമ്മായും ഞങ്ങളുടെ തോട്ടത്തില്‍ ഉല്ലസിക്കാനെത്തും. രാവേറെ ചെല്ലുന്നതുവരെ വാപ്പായുടെ ഷെഹനായി സദസുകളില്‍ ഞങ്ങള്‍ മുഴുകുന്നു . അപ്പോഴെന്തുകൊണ്ടോ ഞാന്‍ അലിഞ്ഞു ഇല്ലാതാകുന്നതുപ്പോലെ... അതല്ലെങ്കില്‍... ഒരപ്പുപ്പന്‍ താടിയില്‍ ഞാന്‍ ചിനാര്‍ മരങ്ങൾതോറും പാറി പറക്കുന്നതുപ്പോലെ. സംഗിതത്തിന്റെ നേര്‍ത്ത ശബ്ദവീചിയായി മാറുവാന്‍ എന്റെ അന്തരംഗം കൊതിക്കുന്നു. പ്രിയനേ ഇതിന്റെ പേരന്താണ്....? "ഞാന്‍ പറഞ്ഞു;" ഇതിന്റെ പേരാണ് പെണേ പ്രണയം. എനിക്കുമുണ്ട് സ്വപ്നങ്ങള്‍ ഒരു പർണശാലയില്‍ പുനര്‍ജനിക്കാന്‍ മോഹം . അവിടെയൊരു മണ്‍ചെരാതിന്റെ നുറുങ്ങു വെട്ടത്തില്‍ ഞാന്‍ വയലിന്‍മീട്ടുമ്പോള്‍ നീ ഒരു സംഗീതമായി വിരുന്നുന്നെത്തുമോ....? പെട്ടന്നാരോ എന്നെ തട്ടി വിളിച്ചു അതെ.. അവള്‍ സ്ര്‍ബിയകാരി റിമാ ജുവിദി. ഞാന്‍ കുടിച്ചതിന്റെ ബില്ലുമായി വന്നു നില്‍ക്കുന്നു. കൈയിലെ പണം അവളുടെ ഗൗണിൽ തിരികീട്ടു ഞാന്‍ ബാറില്‍ നിന്നും പുറത്തിറങ്ങി. ഇന്നലെ റസിയാ.. നിന്നെ കുറിച്ച് ഫൈസ്ബുക്കില്‍ എഴുത്തിയത് കൊണ്ടാകാം ഇങ്ങനെ ഒരു സ്വപ്നം . എന്തായാലും റസിയ നീ സ്വപ്നത്തില്‍ പറഞ്ഞത്പ്പോലെ മഞ്ഞണിഞ്ഞ ഹിമഗിരികളെ നോക്കി ഞാന്‍ കണ്ണീര്‍ പൊഴിക്കുന്നു...ഇനി നമ്മള്‍ കണ്ടു മുട്ടുമോ...? കണ്ടു മുട്ടിയാല്‍............ നിനക്കും , എനിക്കും വിണ്ടും അത് വേദനകള്‍ സംമ്മാനിക്കാതിരിക്കട്ടെ ...!!!!
വേരറ്റുപോയൊരു രൂപം ..!

ഏതോ യുഗത്തിലെ സംക്രമ സന്ധ്യയില്‍ വേരറ്റുപോയൊരു രൂപം ..! വിണ്ടും മനസ്സിന്റെ മുറ്റത്തു വന്നിതാ നിന്നു ചിരിക്കുന്നു മൗനം. അപ്പുറത്തിപ്പുറത്തോരോരോ ചിന്തകള്‍ എത്തിനോക്കുന്നു ഹ്രദയം ..... നിര്‍ല്ലജ്ജ്മേതോ.... നിഴല്‍പ്പാടു നോക്കി ഞാന്‍ നിന്നെ തെരഞ്ഞു നടക്കേ.... കാടു പടലും പിടിച്ചോരെന്‍ മാനസ മൂലയില്‍നിന്നു ചിരിപ്പു; എന്മണി വീണയില്‍ നിന്നു വേര്‍പെട്ടൊരാ സുന്ദര സ്വപ്നസ്വരംപോല്‍...... കാറ്റില്‍ തലയാട്ടി നിന്നു ചിരിക്കുന്ന കാനനപൂവേ... വരിക..... ഇഷ്ടമാണിഷ്ട, എനിക്കെന്നുമിഷ്ടം , നിന്നെയെനിക്കിഷ്ടമാണ്...!!!
മദ്യമേ...!!!

അല്ലയോ....മദ്യമേ.... ഞാന്‍ എത്രയോ നാളായി ആഗ്രഹിക്കുന്നുണ്ടെന്നറിയുമോ... ഇതുപ്പോലെരു വലിയ കുപ്പിയില്‍ മദ്യം തുളുമ്പി നില്‍ക്കുന്ന സമയത്ത് അതില്‍ വിണ് കുടിച്ചു , കുടിച്ചു ശ്വസം കിട്ടാതെ മരിക്കാന്‍..!! എത്രയോ പാവങ്ങളെ കടലിലും , കായലിലും മുക്കി കൊല്ലുന്ന ദെവമേ.....! അത്രക്കും വലുതെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല . ഈ നിസാര കാര്യം സാധിച്ചു തരുമോ..! ശഭോ.. ശങ്കര .. ഗൗരി.. പതേ;...!!!!
"വ്രക്ഷങ്ങള്‍"
.jpg)
""ഛയ മനസ്യ കൂ ര്‍വന്തി തിഷ്ട്ന്തി; സ്വയമാ തപേ; ഫലാന്യപി; പരാര്‍ത്ഥായ വ്രക്ഷാ; സത്പുരുഷാ ഇവ" ( വ്രക്ഷങ്ങള്‍ ഉത്തമൻന്മാര്‍ക്ക് തുല്യം സ്വയം വെയിലത്ത് നിന്ന് അന്യര്‍ക്ക് തണലേക്കുന്നു അവയുടെ ഫലങ്ങളും അന്യര്‍ക്ക് വേണ്ടി തന്നെ..)
എന്റെ അമ്മ ..
എന്റെ അമ്മ പറഞ്ഞു. മകനേ....... നിനക്കായിക്കുറിപ്പൂ .. മനസ്സിന്റെ മടിയില്‍ക്കിടന്നോട്ടെ.. ഇടയില്‍ തലോലിക്കാം. മകനേ....... തുവല്‍ മുറ്റിപ്പടര്‍ന്നു പക്ഷങ്ങളെപ്പുണരാന്‍ നീലാകാശം തെളിഞ്ഞേകിടക്കുന്നു. മകനേ... ഉയര്‍ച്ചയില്‍ ചെറുതായി തോന്നാം നിനക്കുയിരായിരുന്നെരി ചെടിയും , തൊടികളും. മകനേ...... ഉഷ്ണക്കാറ്റില്‍പ്പറന്നേപോകാ , നിനക്കലിവായിരുന്നൊരീതണലും , താര്ല്യവും. മകനേ...... മോഹാവേശം ദൂരങ്ങള്ളക്കുമ്പോള്‍.... മുറിഞ്ഞേ പോകാം വേരുമോര്‍മ്മതന്‍ ചില്ലിക്കൊമ്പും. മകനേ..... മറ്റെന്തുണ്ടു സായുജ്യം ലതകള്‍ക്കു സുഗന്ധം പരത്തുന്ന പൂവിനേക്കാളും മണ്ണില്‍ . മകനേ............. വിജ്യംഭിത മമ്മത്ന്നഭിമാനം മലരായ് മാറില്‍ ജയക്കൊടിയായ് പറക്കുന്നു. മകനേ..................നാനരസമൊക്കെയും ചേര്‍ന്നൊറ്റ രസമായിത്തീരും നാവിലുദിക്കും നവരസം. മകനേ..............സ്വരങ്ങളാ മംഗളങ്ങളിണങ്ങുമ്പോള്‍ മധുരം ഗാനമ്രത ധാരയായി കുടുംമ്പത്തില്‍.....!!! ( എന്നോട് യാത്ര പോലും ചെല്ലാതെ പിരിഞ്ഞുപ്പോയ അമ്മേ.................. നിങ്ങള്‍ ഭുമിക്ക് ദാനം നല്‍കിയ എന്റെ ഈ ജന്മത്തിന് ഞാന്‍ എന്ത് പകരം നല്‍ക്കണം..!! )
Subscribe to:
Posts (Atom)