
ഏതോ ഒരു ഗ്രീഷ്മത്തിന്റെ സന്ധ്യമഞ്ഞുപ്പോലെ... എന്റെ മനസ്സില്‍ പോയിതിറങ്ങിയ മന്ദ്രാക്ഷരങ്ങളുടെ.... മധുരം പകര്‍ന്നു ഒടുവില്‍ യാത്രപോലും ചൊല്ലാതെ എന്നില്‍നിന്നും അകന്ന കുട്ടുകാരി.. നിന്റെ വാടാത്ത ചിരിപൂ ക്കളില്‍നിന്നും എനിക്കൊരു പുവിതല്‍ നല്‍ക്കുക. ! ആദ്യ സംഗമം വസന്തം വിരിയിച്ച നിന്റെ ഓര്‍മ്മക്ക് മാലകോര്‍ക്കാന്‍... നിന്റെ കവിളുകളുടെ സന്ധ്യശോഭയില്‍നിന്നും എനിക്കൊരു ചായക്കുട്ടിനു നിറംതരുകാ..! എന്റെ മനസ്സിന്റെ ഉഷ്ണപുവില്‍ കന്നിമഴയുടെ കുളിരിനായി പോയിതിറങ്ങിയ നിന്റെ ഓര്‍മ്മക്ക് നിറം പകരാന്‍...! നിന്റെ മനസ്സിന്റെ ഹരിത സാന്ദ്രതയില്‍ നിന്ന് എനിക്കൊരു പുമരം തരിക..! എന്റെ കരയുന്ന സ്വപ്നങ്ങള്‍ക്ക് പ്രത്യാഷായുടെ ഹരിതം പകര്‍ന്ന നിന്റെ ഓര്‍മ്മക്ക് ചാമരം വിശുവാന്‍.... ദുസ്‌സ്വപ്നവിട നിദ്രയറ്റ എന്റെ രാവുകള്‍ക്ക് ദേശാടനകിളിയപ്പോലെ ചേക്കേറിയ നിന്റെ ഓര്‍മ്മക്കായി ഞാന്‍ എന്റെ മുറ്റത്തൊരു നിശാഗന്തി നടുന്നു കാഞ്ഞിരംപ്പോലെ കയ്പേറിയ എന്റെ ജിവിതത്തിലേക്ക് കനിവിന്റെ മധുരം പകര്‍ന്ന നിന്റെ ഓര്‍മ്മക്കായി ഞാന്‍ എന്റെ മുറ്റത്തൊരു മധുര നാരകം നടുന്നു. പക്ഷേ ........... സ്വപ്നത്തിന്റെ ആഴങ്ങള്‍ നുള്ളി നിവര്‍ത്തുമ്പോള്‍ വിരിയുന്നത് ആ സ്ത്രി മുഖം മാത്രം അന്നും...... ഇന്നും ....... എന്നും ..! ( റസിയാ.. നീ ഈ ലോകത്ത് ജിവിച്ചിരുപ്പുണ്ടെങ്കില്‍.. നീ ഇതു വായിക്കുമെങ്കില്‍... എന്നെ ഓര്‍ക്കാതിരിക്കാന്‍ കഴിയുമോ...??)
No comments:
Post a Comment