.jpg)
"ഞാന്‍ പറഞ്ഞു ; നമ്മുക്ക് വിണ്ടും കണ്ടുമുട്ടാം. കഴിഞ്ഞ വര്‍ഷം ചിനാര്‍ മരങ്ങളില്‍ വസന്തമെത്തിയ സമയത്തായിരുന്നല്ലോ നമ്മള്‍ ആ തടാകക്കരയില്‍ വെച്ചു കണ്ടുമുട്ടിയത്. അവിടെ വര്‍ണ്ണ കുപ്പായമിട്ടു ഉല്ലാസ നൗകയിലെറിയ നിന്റെ മോഹന രൂപം മിഴിയടച്ചാലും മായുന്നില്ല. "അവള്‍ പറഞ്ഞു ; എന്റെ പ്രഭാതങ്ങളും, സായാനഹങ്ങളുമെല്ലാം വിട്ടുകാരോടൊപ്പം ഈ ഫ്ലാറ്റില്‍ എരിഞ്ഞടങ്ങുന്നു. ചിലപ്പോള്‍ വ്രക്ഷച്ഛായങ്ങളില്‍ ഞാന്‍ സ്വപ്നം കണ്ടുറങ്ങുന്നു. മഞ്ഞണിഞ്ഞ ഹിമഗിരികളെ നോക്കി ഞാന്‍ കണ്ണീര്‍ പൊഴിക്കുന്നു. ജനലിലൂടെ അരിച്ചിറങ്ങുന്ന ക്ഷിണിത സൂര്യ രശ്മികളാണ് എന്റെ കുട്ടുകാര്‍. "ഞാന്‍ പറഞ്ഞു " ഒരു നാടന്‍ ജലാശയത്തില്‍ നൗക തുഴഞ്ഞാണെന്റെ ജിവിതം കഴിയുന്നത് . നിന്നെ സ്വന്തമാകുന്ന അസുലഭ മുഹുര്‍ത്തം സ്വപ്നം കണ്ടു ഞാനുണരുന്നു. അങ്ങനെത്തനെ ഞാനുറങ്ങുന്നു. ശുഭ്രാകാശത്തിന്റെ വിരുന്നു വരുന്ന മുകില്‍ കുട്ടങ്ങളാണ് എന്റെ കുട്ടുകാര്‍. നീ എന്റെ ജിവിത സഖിയാകുന്ന നിമിഷത്തിനു വേണ്ടി ഇനിയത്ര വട്ടം പങ്കായം ഞാന്‍ നീട്ടിയെറിയണമാവോ....? "അവള്‍ പറഞ്ഞു;" രാത്രി ഞാനും വപ്പായും , ഉമ്മായും ഞങ്ങളുടെ തോട്ടത്തില്‍ ഉല്ലസിക്കാനെത്തും. രാവേറെ ചെല്ലുന്നതുവരെ വാപ്പായുടെ ഷെഹനായി സദസുകളില്‍ ഞങ്ങള്‍ മുഴുകുന്നു . അപ്പോഴെന്തുകൊണ്ടോ ഞാന്‍ അലിഞ്ഞു ഇല്ലാതാകുന്നതുപ്പോലെ... അതല്ലെങ്കില്‍... ഒരപ്പുപ്പന്‍ താടിയില്‍ ഞാന്‍ ചിനാര്‍ മരങ്ങൾതോറും പാറി പറക്കുന്നതുപ്പോലെ. സംഗിതത്തിന്റെ നേര്‍ത്ത ശബ്ദവീചിയായി മാറുവാന്‍ എന്റെ അന്തരംഗം കൊതിക്കുന്നു. പ്രിയനേ ഇതിന്റെ പേരന്താണ്....? "ഞാന്‍ പറഞ്ഞു;" ഇതിന്റെ പേരാണ് പെണേ പ്രണയം. എനിക്കുമുണ്ട് സ്വപ്നങ്ങള്‍ ഒരു പർണശാലയില്‍ പുനര്‍ജനിക്കാന്‍ മോഹം . അവിടെയൊരു മണ്‍ചെരാതിന്റെ നുറുങ്ങു വെട്ടത്തില്‍ ഞാന്‍ വയലിന്‍മീട്ടുമ്പോള്‍ നീ ഒരു സംഗീതമായി വിരുന്നുന്നെത്തുമോ....? പെട്ടന്നാരോ എന്നെ തട്ടി വിളിച്ചു അതെ.. അവള്‍ സ്ര്‍ബിയകാരി റിമാ ജുവിദി. ഞാന്‍ കുടിച്ചതിന്റെ ബില്ലുമായി വന്നു നില്‍ക്കുന്നു. കൈയിലെ പണം അവളുടെ ഗൗണിൽ തിരികീട്ടു ഞാന്‍ ബാറില്‍ നിന്നും പുറത്തിറങ്ങി. ഇന്നലെ റസിയാ.. നിന്നെ കുറിച്ച് ഫൈസ്ബുക്കില്‍ എഴുത്തിയത് കൊണ്ടാകാം ഇങ്ങനെ ഒരു സ്വപ്നം . എന്തായാലും റസിയ നീ സ്വപ്നത്തില്‍ പറഞ്ഞത്പ്പോലെ മഞ്ഞണിഞ്ഞ ഹിമഗിരികളെ നോക്കി ഞാന്‍ കണ്ണീര്‍ പൊഴിക്കുന്നു...ഇനി നമ്മള്‍ കണ്ടു മുട്ടുമോ...? കണ്ടു മുട്ടിയാല്‍............ നിനക്കും , എനിക്കും വിണ്ടും അത് വേദനകള്‍ സംമ്മാനിക്കാതിരിക്കട്ടെ ...!!!!
No comments:
Post a Comment