
ഏതോ യുഗത്തിലെ സംക്രമ സന്ധ്യയില്‍ വേരറ്റുപോയൊരു രൂപം ..! വിണ്ടും മനസ്സിന്റെ മുറ്റത്തു വന്നിതാ നിന്നു ചിരിക്കുന്നു മൗനം. അപ്പുറത്തിപ്പുറത്തോരോരോ ചിന്തകള്‍ എത്തിനോക്കുന്നു ഹ്രദയം ..... നിര്‍ല്ലജ്ജ്മേതോ.... നിഴല്‍പ്പാടു നോക്കി ഞാന്‍ നിന്നെ തെരഞ്ഞു നടക്കേ.... കാടു പടലും പിടിച്ചോരെന്‍ മാനസ മൂലയില്‍നിന്നു ചിരിപ്പു; എന്മണി വീണയില്‍ നിന്നു വേര്‍പെട്ടൊരാ സുന്ദര സ്വപ്നസ്വരംപോല്‍...... കാറ്റില്‍ തലയാട്ടി നിന്നു ചിരിക്കുന്ന കാനനപൂവേ... വരിക..... ഇഷ്ടമാണിഷ്ട, എനിക്കെന്നുമിഷ്ടം , നിന്നെയെനിക്കിഷ്ടമാണ്...!!!
No comments:
Post a Comment