
ഇതെന്റെ പള്ളികുടം ..! ഞാന്‍ വളര്‍ന്നതിവിടെ...... ആദ്യമായി മരിയാസജിതക്ക് പ്രണയ ലേഖനം കൊടുത്തതിവിടെ......... അതും വാങ്ങി ഒന്നും അറിയാത്തവളെപ്പോലെ വരാന്തയിലൂടെ അരയന്ന ചന്തത്തില് നടന്നുപ്പോയതും ഇവിടെ......... ഹിന്ദികപ്പട സാറിനെ കളിയാക്കിയത്തിനു ബഞ്ചിന് മുകളില് കയറ്റി നിര്‍ത്തിയതും ഇവിടെ.............സാമുഹ്യപാടം ടിച്ചറെ ഗുണ്ടു മണിയെന്നു വിളിച്ചത്തിന് ഒരു ദിവസം കളാസ്സില് നിന്നും പുറത്താക്കിയതും............ അസംബ്ലിക്ക് വെരാഗ്യത്താല് ഇഗുലാബ് വിളിച്ചതും ഇവിടെ.............. ര്ക്ഷക്രതാവിനെ വിളിച്ചോണ്ടു വന്നിട്ട് ക്ലാസില് ഇരുന്നാല് മതിയെന്ന് H M ലുകുമന് സാര് അക്രോഷിച്ചതും............ തട്ടുകടരമേശെണ്ണനെ മുക്ക്മ്മിനാകി വാപ്പയാണെന്നു അഭിനയിപ്പിച്ചത്തും ഇവിടെ.........രാഷ്രിയത്തില് പിച്ചവെച്ചതും...... കരിബോര്ഡില് നിന്നും മീശ കറുപ്പിച്ചത്തും......... D O വരുന്നതിനുമുന്നോടിയായി കുട്ടികളെ സഘടിപ്പിച്ചതും.......... പടിപ്പുമുടക്കാന് വിദ്യാര്ഥികളെ വട്ടം കുട്ടിയതും ഇവിടെ. എന്നെ ആദ്യമായി തല്ലിയ രാധമണി ടിച്ചറും, എന്നെ മകനെപ്പോലെ സ്നേഹിച്ച ശാരദ ടിച്ചറും പഠിപ്പിച്ചതും ഇവിടെ, സ്കുള് ജിവിതത്തിന്റെ അവസാനത്തില് കറുത്ത പേനകൊണ്ട് ഓട്ടോഗ്രഫില് മറയുവാന് പോകുന്ന മാരിവില്ലിനോട് മാനമെന്തോ മന്ത്രിക്കുന്നതുപ്പോലെ പിരിയുവാന് പോക്കുന്ന നിന്നോട് എന്താണ് ചൊല്ലേണ്ടത് എന്ന് മരിയസജിത എഴുതിയതും ഈ സ്കുളില്. .... എന്റെ ഗുരുക്കന്മാര് എന്റെ പ്രണയിനി എല്ലാരും ഇപ്പോള് ജിവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ... ഈ നിമിഷം മുതല്‍ കുറച്ചുനാള് അവരെ ഓര്‍ക്കും ഞാന്‍ . പിന്നെ വിസ്മ്രിതിയില് മറയും. മറയണം അതാണാല്ലോ മനുഷ്യ മനസ്സ്
No comments:
Post a Comment