ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Sunday, November 14, 2010

"വാപ്പ"

ചുട്ടുപൊള്ളുന്ന വേനല്‍ സന്ധ്യയില്‍ ഒരു മഴനീര്‍ തുള്ളി ....... ..! എന്റെ വാപ്പയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ നിറുകയില്‍ വീഴുന്ന ഈ കാരുണ്യത്തികവിന്റെ ശീതളിമ എനിക്ക് അനുഭവപ്പെടുന്നു . പഠന ദിനങ്ങളില്‍ പിരിമുറുക്കം നിറഞ്ഞ ഉറക്കം വരാത്ത ഉഷ്ണകാല രാവുകളില്‍ വരാന്‍പോകുന്ന കടുത്ത പരിക്ഷയെ കുറിച്ചുള്ള നെഞ്ചിടിപ്പോടെയിരിക്കുന്ന എന്റെ നെറ്റിയില്‍ കുളിര്‍ ചന്ദന തിലകം പോലെ വാപ്പ ഇറങ്ങി വരുമായിരുന്നു ഒരു കൈകൊണ്ടു പുറംതലോടി എല്ലാം ശരിയാകും മോനെ ...ഇപ്പോള്‍ നീ ഉറങ്ങു ...എന്ന് പതുക്കെ സാന്ത്യനം നല്‍കി , സ്നേഹപുര്‍വ്വം ആശ്ലേഷിച്ചു കൊണ്ടു അരികത്തു ഉറങ്ങാതെ കാവലിരിക്കുമായിരുന്നു . ഈ മമ്മത , ഈ കാരുണ്യം .....എല്ലാം എനിക്ക് നഷ്ടപ്പെട്ടു . എന്നിലുണ്ടാവുന്ന എല്ലാ പ്രതിസന്ധികളിലെ ശാന്തതയാണ് എന്റെ വാപ്പ .പ്രശ്നങ്ങളിലെ തീച്ചുളയില്‍ ഉരുകികൊണ്ടിരിക്കുമ്പോള്‍ പീഡാനുഭവങ്ങള്‍ സഹിക്കുമ്പോഴും മക്കള്‍ക്ക് വേണ്ടി വാപ്പ കരുതുന്നത് മധുരം നിറഞ്ഞ മന്ദസ്മിതമാണ് . ഞാനാണെങ്കില്‍ പൊട്ടിത്തെറിച്ചു പോകുമായിരുന്ന പല സന്ദര്‍ഭങ്ങളും വാപ്പ തീഷ്ണമായ അനുഭവങ്ങള്‍ സമ്മാനിച്ചു പ്രശാന്തമായ പുഞ്ചിരിയിരിലേക്ക് പരിവര്‍ത്തനം ചെയുന്നു . വളരെയേറെ ദുഃഖം സഹിച്ചുകൊണ്ടാണ് വാപ്പ പുഞ്ചിരി തുകുന്നതെന്ന് എനിക്ക് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല . ഞാന്‍ വിദേശ ജീവിതം ആരംഭിച്ചപ്പോള്‍ വിറയാര്‍ന്ന കൈകള്‍കൊണ്ടു വാപ്പ എഴുതിയ കത്തില്‍ മോനെ നിന്റെ ആദ്യ ശബളത്തില്‍ നിന്നും എനിക്കൊരു പുതപ്പ് വാങ്ങി അയക്കണമെന്ന് നാലുവരിയായിരുന്നു ജിവിതത്തില്‍ ഇന്നുവരെ ഒന്നും വാങ്ങി കൊടുകാത്തിരുന്ന ഞാന്‍ വലിയ സന്തോഷത്തോടു ഒരു പുതപ്പ് വാങ്ങുകയായിരുന്നു . നല്ലവണം പൊതിഞ്ഞു പേരും എഴുതി പിറ്റേന്ന് നാട്ടില്‍ പോകുന്ന സുഹുര്‍ത്തുവശം കൊടുത്തുവിടാന്‍ മേശപ്പുറത്തു ഭദ്രമായി വെച്ച് വാപ്പയുടെ സന്തോഷം സ്വപ്നം കണ്ടു കിടന്നു . പുലര്‍ച്ചെയുള്ള ഫോണ്‍ എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു എന്റെ വാപ്പ എന്നെ വിട്ടുപിരിഞ്ഞിരിക്കുന്നു. .......സത്യത്തെ മനസ്സില്‍ ആംഗികരിക്കുമ്പോഴും.. വാപ്പാക്ക് വാങ്ങിവെച്ച , പേരെഴുതിയ ആ പുതപ്പ് മേശപുറത്തു...!! അതിനെ ഒരിക്കല്‍ കൂടി നോക്കാന്‍ ...!! കണ്ണുകള്‍ നിറഞ്ഞു പോയി ....ഇപ്പോഴും ഞാന്‍ അതിനെ വാപ്പയുടെ ഓര്‍മ്മക്കായി സുക്ഷിക്കുന്നു . പരലോക സ്വര്‍ഗ്ഗത്തിലും ഒരു കടാക്ഷത്തിന്റെ നൈസര്‍ഗിതയായി ,ശാന്തതയായി ശീതളിമയായി എന്റെ വാപ്പ എന്നെ വലയം ചെയ്യണമേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നു ...!

No comments:

Post a Comment