ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Sunday, November 14, 2010

"മുബൈല്‍"

ഉഷ്ണം സഹിക്കാനാവാതെ ഞാന്‍ ആ പെട്ടിക്കകത്ത് വീര്‍പ്പുമുട്ടുകയായിരുന്നു . ഈ വീര്‍പ്പുമുട്ടല്‍ എനിക്ക് മാത്രമല്ലല്ലോ എന്നെപ്പോലെ മറ്റു പലര്‍ക്കും ഈ ഉഷ്ണവും , വിയര്‍പ്പുമായി ഇതുപോലെ ഒരു പെട്ടിക്കകത്ത് തന്നെയല്ലേ എന്ന് ഞാന്‍ സമാധാനിച്ചു . ഒടുവില്‍ ഒരു മുരള്‍ച്ചയോടെ പാതിവഴിക്ക് മടിച്ചു നിന്ന എന്നെ സ്വര്‍ണ്ണ വളകള്‍ അണിഞ്ഞ വെളുത്തു തുടുത്ത മ്രദുലമായ കൈകളാല്‍ വലിച്ചു പുറത്തെടുത്തു . തോളിലെ ബാഗിന്റെ സിബു തുറന്നു അതിലേക്കു മാറ്റി . ചുറ്റും പ്രസരിക്കുന്ന ഉന്മാദ ഗന്ധവും ആ ഉടലിന്റെ കൊഴുപ്പും മിനുമിനുപ്പും എന്നില്‍ ആസക്തിയുടെ ഉണര്‍വ് പടര്‍ത്തി . ബാഗിനകത്ത് എല്ലാം കണ്ടും , കേട്ടും ഞാന്‍ ചുരുണ്ടു കിടന്നു . ഞാന്‍ ഒരു കാറിലാണിപ്പോള്‍....കാറും , ബാഗും , ഞാനും എല്ലാം കുളിരണിഞ്ഞിരിക്കുന്നു . എന്റെ വയറില്‍നിന്നും സിബു പോക്കറ്റും കടന്നു മാപിളപാട്ടിന്റെ ഈണം മുഴങ്ങിയപ്പോള്‍ എന്റെ കവിളില്‍ നുള്ളി ആ തുടുത്തുച്ചുവന്ന ചുണ്ടുകളില്‍ ചേര്‍ത്തുവെച്ചു അവള്‍ അവനോടു എന്തക്കയോ സൊള്ളി. പെട്ടന്നായിരുന്നു കണ്ണ് തുറന്നത് ഹോ ...സ്വപ്നമായിരുന്നോ ....? കണ്ണിനു നിറം നല്‍കിയ സ്വപ്നം . ഈശ്വരാ....അടുത്ത ജന്മത്തിലെങ്കിലും ഒരു മുബൈല്‍ ഫോണായി എന്നെ സ്രഷ്ടിക്കണേ....എന്നാല്‍ എനിക്കും തേന്‍ കിനിയുന്ന ചുണ്ടുകളില്‍ ഇടക്കിടെ ഉമ്മവെക്കാമായിരുന്നു ......കുടമുല്ല ചിരിയും , കുയിലിന്റെ സ്വരവും എനിക്കും ഓരോ നിമിഷവും കേള്‍ക്കാമായിരുന്നു ....ആ പൊട്ടിച്ചിരിയുടെ പളുങ്ക് മണികള്‍ ചിതറുന്ന വെണ്മയില്‍ എനിക്കും നീന്തി തുടിക്കാമായിരുന്നു....കലാഭവനില്‍ പോയി പഠിക്കാതെ പട്ടിയുടെയും , പൂച്ചയുടെയും ശബ്ദം എനിക്കും കൂകി വിളിക്കാമായിരുന്നു .

No comments:

Post a Comment