ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Thursday, November 25, 2010

ഭ്രാന്ത്‌

കുഞ്ഞുനാളിലേ അമ്മ മരിച്ചു . മാതൃവാത്സല്യത്തിന്റെ ചുടും , ചൂരും അറിയാത്തവന്‍ പവിത്രന്‍ . അവനന്നു എട്ടുമാസം പ്രായം . അന്നൊരു ഓണക്കാലമായിരുന്നു . കുട്ടികള്‍ കൂടയുമെടുത്ത് തൊടിയിലും ,പറമ്പിലും നടന്നു പൂക്കളിറിത്തു മുന്ന് വയസ്സുകാരനായ അവനു അവരോടൊപ്പം ചേരാനായില്ല കാലില്‍ മുള്ള് തറക്കും , കുന്നിന്മുകളില്‍ തെന്നി വീഴും തൊടിയില്‍ പാമ്പുകളുണ്ടെങ്കിലോ ...? അമ്മയുടെ ആശങ്കകള്‍ ....."കുട്ടന് എല്ലാം അമ്മ തരാം ; അങ്ങനെ ഇപ്പോഴും സാരിത്തുമ്പില്‍ തൂങ്ങി അമ്മയോടൊപ്പം .....അമ്മയുടെ ചൂടും , ചൂരും ....ആ ആശ്വാസത്തണലില്‍ ബാല്യം ...പക്ഷെ...അത്തപ്പിറ്റെന്നു അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി തൊടിയില്‍ പൂക്കളിറുക്കാന്‍ പോയത് . കൂട നിറയും മുന്‍പേ അമ്മ വാരിയെടുത്ത് ഓടിയത് . പാമ്പ് , അതിന്റെ ദംഷ്ട്രകള്‍ അമ്മയുടെ കാലില്‍ ....... വരാന്തയില്‍ വിരിച്ച ഒറ്റപ്പായില്‍ അമ്മയുടെ തലക്കല്‍ നിലവിളക്ക് കത്തി . ചുറ്റും കുടി നിന്നവരുടെ കണ്ണുകള്‍ കലങ്ങി . വെള്ളത്തുണിയില്‍ പൊതിഞ്ഞ അമ്മ.... അമ്മയുടെ സാരിത്തുമ്പെവിടെ....? അമ്മയെന്തേ ഉണാരാത്തേ....? എല്ലാമറിഞ്ഞത് പിന്നീടു മുത്തശ്ശിയില്‍ നിന്ന് ....അമ്മയെ ചിതയിലെടുക്കുമ്പോള്‍ വാശിപിടിച്ചു കരഞ്ഞതും , ചിത കത്തിയപ്പോള്‍ നിലവിളിച്ചതും മുത്തശ്ശി പറഞ്ഞുതന്ന അറിവ് ...അമ്മ.... മനസ്സില്‍ നീറുന്ന നോവ്‌ . ഒരിക്കല്‍ അച്ഛനോടൊപ്പം വന്ന ആ സ്ത്രി ..." ഇതു നിന്റെ പുതിയ അമ്മ " അച്ഛന്‍ പറഞ്ഞു ചിറ്റേയെന്നു വിളിക്കണം ; അപ്പോഴവര്‍ പറഞ്ഞു "അമ്മേന്നു വിളിക്കണം ..." അന്ന് അറിഞ്ഞുകുടായിരുന്നു അവരുടെ സാരിത്തലപ്പ് എത്രയോ അകലെയാണെന്ന്....അവര്‍ക്ക് ഉണ്ണിപിറന്നപ്പോള്‍ അവന്‍ ഒറ്റപ്പെട്ടു . അമ്മ വാരിത്തന്നു വയറു നിറഞ്ഞതും ....കുളിപ്പിച്ച് ഉടുപ്പണിയിച്ചതും വാരിപ്പുണര്‍ന്നതും എല്ലാം വിദുര ഓര്‍മകള്‍.... കണക്കു ക്ലാസ്സില്‍ അടി വാങ്ങാന്‍ ടീച്ചറുടെ മുന്നില്‍ കൈ നീട്ടിയത് ....പൊള്ളിയ ഉള്ളം കൈകണ്ട് ടീച്ചര്‍ പിന്‍വാങ്ങിയത് .....അന്ന് സ്കുള്‍ വിട്ട് സാറന്മാര്‍ വീട്ടില്‍ വന്നത് .... അതിന്റെ പേരില്‍ അച്ഛന്‍ തല്ലിയത്‌....പിന്നെ സ്കുളില്‍ പോയില്ല . നാലാം ക്ലാസില്‍ നിറിത്തി പഠനം . അമ്മാവന്‍ വന്നു കൂട്ടികൊണ്ടുപോയി . പിന്നെ വളര്‍ന്നത്‌ അവിടെ . തെക്കേടത്തെ ശാരദാ ചേച്ചിയുടെ സാരിത്തുമ്പില്‍ തുങ്ങി കളിക്കുട്ടുകാരന്‍ മുരളി . അതുകണ്ടപ്പോള്‍ മനസ്സ് വിങ്ങി . മനസ്സ് അമ്മയെ തേടി അലഞ്ഞു . അമ്മ ...അത് പവിത്രമായ സത്യമാണ് . വിളക്കണയുമ്പോഴേ വെളിച്ചത്തിന്റെ വിലയറിയൂ...അമ്മയുടെയും ...അമ്മയുണ്ടായിരുന്നെങ്കില്‍ ....കലങ്ങി മറിഞ്ഞ മനസ്സ് കടല്‍ പോലെ പ്രക്ഷുബ്ധമായി . പിന്നെ വാശിയായിരുന്നു . എല്ലാത്തിനോടും ...ശല്യക്കാരനായി , കൊള്ളരുതാത്തവനായി , ഒടുവില്‍ ഈ ഭ്രാന്താശുപത്രിയുടെ കനത്ത മതില്‍കെട്ടിനുളില്‍...എത്രയോ വര്‍ഷം ഇങ്ങനെ....ഇപ്പോള്‍ കടലാസ് പോലെ മനസ്സും ശുന്യമാണ് .അങ്ങകലെ മുകളില്‍ നരച്ച ആകാശം . താഴെ ഈ ആശുപത്രി .ലോകം എത്ര ചെറുതായി . ഇതുപോലെയുള്ള സംഭവങ്ങള്‍ അവരവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കും ഇപ്പോള്‍ അവനു ഭ്രാന്തില്ലെന്ന് എത്ര പേര്‍ക്ക് അറിയും . ഭ്രാന്തനെന്നു ഒരിക്കല്‍ മുദ്രയടിക്കപ്പെട്ടാല്‍ എന്നും അങ്ങനെ കഴിഞ്ഞു കൊള്ളണമെന്നാണ് എല്ലാരും ശാഠൃം പിടിക്കുന്നത്‌ . അവനും ഇവിടനിന്നു പുറത്തിറങ്ങണം ഈ വിശാലമായ ലോകം കാണണം അതിനു ബന്ധുക്കള്‍ എഴുതികൊടുക്കണം പക്ഷെ...ആരും അതിനു തയാറല്ല ...ഇതു അവന്റെ വിധിയോ ..!!!! ( സുഹ്രത്തുകളെ നമ്മള്‍ ഭ്രാന്തനെന്നു കളിയാക്കി ആട്ടിയോടിക്കുന്ന മനുഷ്യ ജന്മങ്ങള്‍ക്ക് നമ്മളെ ബോധിപ്പിക്കാന്‍ കഴിയാത്ത വലിയ ഒരു കഥയുണ്ടാകും .!! ലോകത്തില്‍ ഏത് അസുഖം നമ്മെ ബാധിച്ചാലും ഭ്രാന്തു നമ്മെ ബാധിക്കാതിരിക്കട്ടെ ..!!

2 comments:

 1. ഹൃദയം തുടിക്കുന്നു!!....
  തൊണ്ട വരളുന്നു!! .....
  കണ്ണ് നിറയുന്നു!!!....നിന്റെ ഈ കുറിപ്പുകള്‍ എല്ലാ തന്നെ വായിക്കുമ്പോള്‍....
  സഫീര്‍ നിനക്ക് എല്ലാ ഭാവുകങ്ങളും !!!!....
  അള്ളാഹു അനുഗ്രഹികട്ടെ...ആമീന്‍...

  From,Nissar Ahamed...
  Trivandrum...

  ReplyDelete
 2. ആമീന്‍...ആമീന്‍..ആമീന്‍..

  ReplyDelete