ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Thursday, June 10, 2010

"പത്മ തീര്ഥം"

ഹിരണ്യ ഗര്‍ഭ ; സമവര്‍ത്ത താഗ്രേ ഭുത്സ്യ ജാത; പരിതേക ആസിത് സദാധാര പ്രിഥിവിം ദ്യാമു തേമാം; കസ്മെ ദാവായ ഹവിഷാ വിധേമ. ( ആദിയില്‍ ഹിരണ്യ ഗര്‍ഭന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവനാണ് സകല ഭുവനങ്ങളുടെയും അധീശാധികാരി. അവന്‍ ഭുമിയെയും , സ്വര്‍ഗ്ഗത്തെയും അതാതു സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍ നിന്നാണ് സര്‍വ്വ ചരാചരങ്ങളും ഉണ്ടായത് . ലോകം മുഴുവന്‍ അവന്റെ കല്പനകള്‍ അനുസരിക്കുന്നു . അതിനാല്‍ അവന്നു മാത്രം ഹവിസ്സ്ര്പ്പിക്കുക ) (ഋഗേദം 10; 121;1) " അവന്‍ നിന്റെ പിതാവല്ലയോ..? നിന്നെ നിര്‍മ്മിച്ചവന്‍ നിന്നെ സൃഷ്ടിച്ചവന്‍ , നിന്റെ പരിപാലകന്‍ " കര്‍ത്താവിനെ സ്തുതിക്കുക...! ആകാശത്തില്‍നിന്നും കര്‍ത്താവിനെ സ്തുതിക്കുക..! . ഉന്നതങ്ങളില്‍ അവനെ സ്തുതിക്കുക..! . ( സങ്കീര്‍ത്തനങ്ങള്‍ 19;1) ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന്‌ സമന്‍മാരെ വെക്കുന്നു. അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കല്‍ നിര്‍ണിതമായ മറ്റൊരവധിയുമുണ്ട്‌. എന്നിട്ടും നിങ്ങള്‍ സംശയിച്ചു കൊണ്ടിരിക്കുന്നു. ( വിശുദ്ധ - ഖുറാന്‍ ) ജീവിതത്തിലെ കരുത്താണ് ‌ ദുഃഖാനുഭവങ്ങള്‍. പ്രതിസന്ധികളുടെ എത്ര വലിയപെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനല്‌കുന്നത്‌ മുമ്പ്‌ അനുഭവിച്ച ചെറുതോ , വലുതോ ആയ പ്രതിസന്ധികളാണ്‌. വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌ ? പുറകിലെ കാഴ്‌ചകള്‍ കാണാന്‍ ..!പുറകിലെ കാഴ്‌ചകള്‍ ഭംഗിയായികാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ. കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌; ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ളശക്തിസംഭരണമാണ്‌. സര്‍ക്കസ്‌ കാണിക്കുന്ന ചെറിയ കുട്ടികളെ നോക്കൂ. വലിച്ചുകെട്ടിയ നേരിയ കമ്പിയില്‍കൂടി അവര്‍ അനായാസം നടന്നു നീങ്ങുന്നു. അവരുടെ തോളില്‍ ഒരു നീണ്ട മുളംകമ്പ്‌വിലങ്ങനെ വഹിക്കുന്നുണ്ട്‌. അതവര്‍ക്കൊരു ഭാരമേ അല്ല. സഹായമാണ്‌. ബാലന്‍സ്‌നിലനിര്‍ത്താനാണത്‌. ജീവിതത്തിന്റെ ബാലന്‍സ്‌ നിലനിര്‍ത്താന്‍ നമുക്കും ചിലഭാരങ്ങള്‍ കരുണാവാരിധിയായ ഈശ്വരന്‍ ‍നല്‌കുന്നുവെന്നേയുള്ളൂ .! ജീവിതയാഥാര്‍ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നവര്‍ക്ക്‌ പരാജയങ്ങളേ പകരം കിട്ടൂ.യാഥാര്‍ഥ്യബോധത്തോടെ അവയെ നേരിടുകയാണ്‌ വിജയത്തിന്റെ വഴി. നേട്ടങ്ങളുടെ കണക്കെടുക്കുകയും അതില് ‍ സന്തോഷിക്കുകയും ചെയ്യുക. അമിതമായ ആഗ്രഹങ്ങള്‍ ഉണ്ടാവാതെ, മനസ്സിനെ നിയന്ത്രിക്കുകയും എന്നാല് ‍വലിയ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ട്‌ അധ്വാനിക്കുകയും ചെയ്യുക . പരാതികളില്ലാതെ ജീവിക്കുക .പറ്റുമെങ്കില്‍ പത്മ തീര്ഥത്തില്‍ മുങ്ങിവരൂ മനസ്സ് ഒന്ന് തണുക്കും..! ഞാനൊന്നു മുങ്ങിട്ടു വരാം

3 comments:

 1. hai safi... ee paranja ..jeevithathil ninnum olichodunnavarude kootathil thaankal mumbilalle... athaanallo naatilulla kudumbathinte kaariyathil oru ha..ha...ha,,,

  nice..

  ReplyDelete
 2. അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കല്‍ നിര്‍ണിതമായ മറ്റൊരവധിയുമുണ്ട്‌. എന്നിട്ടും നിങ്ങള്‍ സംശയിച്ചു കൊണ്ടിരിക്കുന്നു?

  എന്നാണ് നമ്മുടെയൊക്കെ അവധി??!! നാഥാ നീ…., രക്ഷെപെട്ടവരിൽ പെടുത്ത്…

  ReplyDelete
 3. വന്നതിനും , വായിച്ചതിനും, എഴുതിയതിനും എല്ലാവര്‍ക്കും വളരെയേറെ നന്ദി

  ReplyDelete