ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Monday, May 31, 2010

ഹേ... പൂവേ....

ഹേ... പൂവേ...... നീ എനിക്കായ് ഒന്നും കരുതി വെച്ചില്ലല്ലോ....? ഒരു നുള്ള് തേന്‍ പോലും.......... ഒരു നുള്ള് പുമ്പൊടിപോലും... ഇരുട്ടിനെ കീഴടക്കി ഉദിച്ചുയുര്‍ന്ന സുര്യന്‍ മാനത്ത് ജ്വലിച്ചു നില്‍ക്കുമ്പോള്‍... പ്രതിക്ഷയോടെ പുന്തേന്‍ തേടി ഞാന്‍ പറന്നുവരാം .... പക്ഷേ.. പിണക്കത്തിന്റെ മുഖം മുടിയണിഞ്ഞ് നീ മായല്ലേ...! കുഞ്ഞിളം കാറ്റിന്റെ തലോടലേറ്റ് നീ മതിമറന്നു ന്രത്തം ചെയുമ്പോള്‍ ... ഞാനൊന്നു ആസ്വദിച്ചോട്ടെ..! പൂവേ.... നിയെന്തേ വിഷാദിച്ചിരിക്കുന്നത് ....? പൊട്ടിചിരിച്ചിരുന്ന നിനക്ക് ഇ മൗനം നല്‍കിയത് എന്റെ പ്രണയമാണോ...? എന്റെ ആത്മാവ് ദാഹിക്കുന്നു നിന്നിലലിഞ്ഞ് നിന്റെ തേന്‍ നുകരാന്‍.....! എന്നിട്ടും നീ എന്‍ കണ്മുന്നില്‍ നിന്നും ഒരു മഴവില്ലുപ്പോലെ മറയുകയാണോ....? ഒരു പക്ഷേ മായരുതെന്നു പറയാന്‍ വയികിപ്പോയിരിക്കുന്നു. നിന്റെ നിഷ്കളങ്കമായ മുഖം, മന്ദഹാസവും , സ്നേഹാര്‍ദ്രപര്ശം, സന്ത്വനവചസ്സുകള്‍ എല്ലാം ഇനി എനിക്ക് ഓര്‍മ്മകള്‍ മാത്രം. ( ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന പ്രണയത്തിനുമുന്നില്‍ പുക്കളായി... ഈ കുറിപ്പ് സമര്‍പ്പിച്ചോട്ടെ...!.)


5 comments:

 1. othiri nannaayi......... aashamsakal................

  ReplyDelete
 2. "നിന്റെ നിഷ്കളങ്കമായ മുഖം, മന്ദഹാസവും , സ്നേഹാര്‍ദ്രപര്ശം, സന്ത്വനവചസ്സുകള്‍ എല്ലാം ഇനി എനിക്ക് ഓര്‍മ്മകള്‍ മാത്രം"

  എല്ലാം വെറും ഓര്‍മ്മകള്‍ മാത്രമായി മാറുന്നു...

  ReplyDelete
 3. beautifull words..keep it up safeer

  ReplyDelete