
ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു!
Monday, January 24, 2011
" എന്റെ ഓര്‍മ്മ "

Friday, January 21, 2011
"ഒരു ആത്മാവിന്റെ കൂലി "

ഒരു ദിവസം സെകന്റ് ഷോ കഴിഞ്ഞു ഒറ്റക്ക് വരുന്നവഴി ഞാന്‍ പെട്ടന്നാണ് ആ ആല്‍ത്തറയുടെ അരികില്‍ കിടക്കുന്ന ഒരു സ്ത്രിയെ ശ്രദ്ധിച്ചത് . ഏതാണ്ട് പിഞ്ഞിക്കീറിത്തുടങ്ങിയ വേഷം. അലസമായി നീണ്ടു വളര്‍ന്നു നില്ക്കുന്ന തലമുടി. ഇടയ്ക്കിടെ അവര്‍ ചെറുതായി ചിരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ ഒരു ഭ്രാന്തി . പക്ഷേ, അവരുടെ കണ്ണുകള്‍ക്കെന്തോ പ്രത്യേകത പോലെ …. ഞാന്‍ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്നു…എന്നെ കണ്ടതുകൊണ്ടാകാം കൈകാട്ടി വിളിച്ചു ഞാന്‍ അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ദേഹമാകെ രക്തമാണ് .ഞാനൊന്ന് ഞെട്ടി ..! അനക്കാന്‍ വയ്യാത്ത ചുണ്ടുമായി അവര്‍ എന്നോട് പറഞ്ഞു ആശുപത്രിയില്‍ കൊണ്ടുപോകുമോ എന്നെ ഏതോ കാര്‍ ഇടിച്ചു ഇട്ടതാണ് മണിക്കൂറായി ഇവിടെ കിടക്കുന്നു വല്ലാത്ത വേദന പലരും വന്നു നോക്കിയത്തല്ലാതെ ആരും സഹായിച്ചില്ല എന്നെ ആശുപത്രിയില്‍ കൊണ്ടു പോകുമോ മോനെ ...!
ഉള്ള ധൈര്യം ചോര്‍ന്നുപോയെങ്കിലും ഞാന്‍ അവരെ വാരിക്കുട്ടി എടുത്തു തോളിലിട്ടു നടന്നു അടുത്തുള്ള മേരി ആശുപത്രിയില്‍ എത്തിച്ചു . ഡോക്ടറുടെ പരിശോധനക്ക് ശേഷം നേഴ്സ് വന്നു പറഞ്ഞു അബുലന്‍സ് വിട്ടുതരാം ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കണം അല്പം സിരിയസാണ് . വല്ലാത്ത ഭയം ഉള്ളില്‍ തോന്നിയെങ്കിലും എനിക്ക് മുങ്ങാന്‍ തോന്നിയില്ല . ആബുലന്‍സില്‍ നിന്നും സ്റ്റെച്ചറില്‍ കിടത്തി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകും വഴി അവര്‍ ഒരു "തുണി കിഴി" എന്നെ ഏല്പിച്ചു പറഞ്ഞു മോന് ഇത് സുക്ഷിച്ചോ ഞാന്‍ തിരിച്ചു വന്നിട്ട് തന്നാല്‍ മതി . ഞാന്‍ അതുവാങ്ങി ഡ്രെസിംഗ് റൂമിന്റെ പുറത്തു കാത്തുന്നിന്നു കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പുറത്തിറങ്ങി എന്നോട് പറഞ്ഞു . "മരിച്ചു " കുറച്ചു നേരത്തെ കൊണ്ടുവരാമായിരുന്നു .!! . പോലിസിനെ അറിയിച്ചുട്ടുണ്ടു കാര്യങ്ങള്‍ വിശദമായി പറഞ്ഞിട്ട് താങ്കള്‍ക്ക് പോകാം . പലപ്പോഴുള്ള പോലീസിന്റെ ചോദ്യങ്ങളൊന്നും എന്നെ അലട്ടിയില്ല എന്തുകൊണ്ടു നേരത്തെ അവരെ ആശുപത്രയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലോന്നുള്ള വിഷമായിരുന്നു എനിക്ക് . അനാഥ പ്രേതങ്ങളുടെ കൂട്ടത്തില്‍ അവരെ മോര്‍ച്ചറിയില്‍ തള്ളുമ്പോള്‍ ..അവരുടെ മുഖത്തു രക്ത ബന്ധുക്കളോടുള്ള അമര്‍ഷമായിരുന്നുയെന്നു എനിക്ക് തോന്നി .
ഇതുപോലെ മാനസിക നിലതെറ്റിയ മനുഷ ജന്മങ്ങള് എതോക്കയോനാള്‍ നല്ല നിലയില്‍ ജിവിച്ചിരുന്നവരായിരിക്കണം. ! തിരിച്ചു വിട്ടിലേയ്ക്ക് മടങ്ങാന്‍ കാശില്ലാതെ....എന്തുച്ചെയണമെന്നു അറിയാതെ .... ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് അവരെന്നെ ഏല്പിച്ച ആ തുണി കിഴി തുറന്നു നോക്കിയത് പ്ലാസ്റ്റിക്ക് കവറില്‍ ഭദ്രമായി സുക്ഷിച്ചിരിക്കുന്ന " ഒരു പുതിയ പത്തു രൂപാ നോട്ടു ." സത്യത്തില്‍ എന്റെ കണ്ണ് നിറഞ്ഞുപോയി ...!!ചെയ്ത ഉപകാരത്തിനു ആ ആത്മാവ് എനിക്ക് നല്ക്കിയ ഉപകാരം ..!!! .എന്തുകൊണ്ടോ എനിക്ക് ആ കാശ് ഉപയോഗിക്കാന്‍ മനസ്സ് അനുവദിച്ചില്ല ബസ്സിനു കാത്തു നില്‍ക്കാതെ വിട്ടിലേക്ക് നടക്കുമ്പോള്‍ ..ചെറിയ മഴയായി വന്നു അവരെ എന്നെ സമാധാന പെടുത്തുകയിരുന്നു ...ഇന്നും ആ പത്തുരുപാ നോട്ട് എന്റെ അമുല്യ ശേഖരത്തില്‍ ചിതലരിക്കാതെ സുക്ഷിക്കുന്നു .. ഇനി ഒരു ജന്മത്തില് അവരെ കണ്ടുമുട്ടിയാല്‍ തിരിച്ചു നല്ക്കാന് .....!!!
Subscribe to:
Posts (Atom)