
ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു!
Thursday, June 10, 2010
"പത്മ തീര്‍ഥം"

സഖി.

സഖി... നിന്നെ വര്‍ണ്ണിക്കാന്‍ ഞാനൊരു ചങ്ങമ്പുഴയല്ല. സഖി.... നിന്നെ വിവരിക്കാന്‍ ഞാനൊരു ബഷീറല്ല. സഖി..... നിന്നെ രചിക്കാന്‍ ഞാനൊരു എം ടിയുമല്ല. പക്ഷെ .... “ഇതെന്റെ ഹ്യദയ രക്തം, ഇതെന്റെ പ്രണയം, നിന്നോടുള്ള പ്രണയം! നിന്റെ തുളക്കുന്ന നോട്ടം എന്നെ അന്ധനാക്കി, നിന്റെ ജ്വലിക്കുന്ന ചിരി എന്നെ വേദനയില്ലാത്തവനാക്കി, നിന്റെ ചൂടില്‍ ആ തീയില്‍ ഞാന്‍ സ്വയം കരിഞ്ഞു വീഴാം, ചിറകറ്റു വീഴും മുന്‍പെ ഒരു വാക്ക് ഇഷ്ടമാണെന്നൊരു വാക്ക്. അറിയില്ല ഭാവനയൊന്നുമറിയില്ല ... പക്ഷെ...അഞ്ജാത സ്വപ്നങ്ങളില്‍ നിനക്ക് പൂക്കള്‍കൊണ്ടു അര്‍ച്ചന നടത്തിയതും , കര്‍പ്പൂര ദീപങ്ങള്‍കൊണ്ട് നിന്റെ മനസ്സില്‍ പ്രകാശം പരത്തിയതും, കാര്‍ത്തിക രാത്രിയലെ മഞ്ഞുതുള്ളിയപ്പോലെ ഒഴുകിവന്നതും എനിക്കറിയാം . അടക്കുവാന്‍ നോക്കി ഞാനെന്റെ പ്രണയത്തെ ഹ്രദയവിപഞ്ചികയില്‍ പക്ഷെ....ഒരു മുല്ലപ്പുമോട്ടില്‍ ഒതുങ്ങാതെ അത് ഒടുങ്ങാത്ത വസന്തത്തിന് മധുരഗന്ധംപരത്തി പുക്ഷ്പ്പിച്ചു നില്ക്കുന്നു. നീ പ്രണയത്തിന്റെ വഞ്ചി തുഴഞ്ഞു വരും. വരാത്തിരിക്കില്ല. ഒരു നല്ല പുലരിക്കു വേണ്ടി ഞാന്‍ കാത്തിരിക്കാം ..!!!
Friday, June 4, 2010
" വസന്തം"

എന്റെ ജീവിതത്തിലെ മറ്റൊരു നീണ്ട അദ്ധ്യായം കുടി അവസാനിക്കുന്നു . അതില്‍ സന്തോഷവും , അതിലേറെ ദു;ഖവും. ഞാന്‍ സ്നേഹിച്ചപെണും , മാത്രമല്ല വളരെയേറെ മോഹിച്ച പെണുമായ അവള് എന്നെ ചതിക്കുകയിരുന്നു. ഞങ്ങളുടെ പ്രേമം അതിരുകളില്ലാത്ത ലോകത്തില്‍ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെയായിരുന്നു. ഏതോ ഒരു ഗ്രിഷ്മത്തിന്റെസന്ധ്യ മഞ്ഞുപ്പോലെ എന്റെ മനസ്സില്‍ പൊയ്തിറങ്ങിയ അവള്‍ക്ക് വാടാത്ത എന്റെ ചിരിപൂക്കളില്‍നിന്നും ഞാന്‍ ഒരു പുവിതല്‍ നല്ക്കുന്നു . ആദ്യ സംഗമം വസന്തം വിരിയിച്ച എന്റെ ഓര്‍മ്മക്ക് അവള്‍ക്ക് മാലകോര്‍ക്കാന്‍.... അല്ലയോ... സ്ത്രി വര്‍ഗ്ഗമേ... നിങ്ങള്‍ക്കറിയുമോ ചതി.!! പേരറിയാത്ത മരങ്ങല്‍കിടയിലൂടെ തോളോട് തോല്‍ചേര്‍ന്നു നടക്കുക ഞങ്ങള്‍ക്ക് ആ കാലത്ത് വലിയ രസമായിരുന്നു. പെട്ടന്നായിരുന്നു ആ ദുരന്തം എനിക്ക് വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയത് . ഒരു കാലി "പേഴ്സ്" . എന്റെ പോകറ്റില്‍ നിന്നും പത്തിന്റെ ഒരു കിറിയ ഡോളര്‍ അതില്‍വെച്ച് ഞാനും അവളും വിണ്ടും നടന്നു. അപ്പോള്‍ അവള് പറയുകയാണ് മുന്ന് ദിവസത്തിന് മുന്‍പ് നഷ്ടപ്പെട്ട അവളുടെ പേഴ്സാണിതെന്നു .അത് മാത്രമോ.! അതിനകത്ത് ഞാന്‍ വെച്ച പത്തിന്റെ കിറിയ ഡോളറും അവളുടെതെന്ന് . ഇങ്ങനെയുമുണ്ടോ സ്ത്രികള്‍ ...? ഇവളെന്നും ഒരു കാലത്തും ഗുണംപിടിക്കില്ല. സത്യം . എന്നാലും ഇപ്പോഴും ഞാന്‍ ഓര്‍കാറുണ്ടു എന്റെ പത്തിന്റെ കിറിയ ഡോളറിനെ.
Wednesday, June 2, 2010
"മോഹം "

പാതി മയക്കത്തിലെ സ്വപ്നമായാണ് നീ ആദ്യം എത്തിയത് . മഴ്കിടക്കുന്ന മനസ്സില്‍ തീര്‍ത്ത വര്‍ണ്ണരാജിയായ് ...... എന്റെ ചിത്രപേടകങ്ങളിലെ പ്രേമത്താളുകളായ് ....പിന്നെ നീയെത്തി നിര്‍നിമേശമായ എന്റെ രാവുകളിലെ വര്‍ണ്ണ ചിത്രങ്ങളായ്......അന്നാണല്ലോ...നീ എന്റെ നെഞ്ചോടു ചേര്‍ന്ന് കിടന്നു പറഞ്ഞത് നിന്നെ ഞാന്‍ സ്നേഹിച്ചു പോയ്ടാ . പിന്നെന്തേ ...! വിടരുവാന്‍ ദാഹിച്ച പുക്കള്‍ മണ്ണില്‍ വീണടിഞ്ഞതുപ്പോലെ കണ്ണില്‍നിന്നും മാഞ്ഞുപോയി....! എന്നിട്ടും ഞാന്‍ നിന്നെ മോഹിച്ചുപോയില്ലേ .. വിധിയുടെ കല്ലറയ്ക്കുള്ളില്‍ അകപ്പെട്ടുപോയ എന്റെ മോഹത്തിന്റെ തിരിനാളം....ആ വരുന്ന കാറ്റില്‍ ജ്വലിക്കുമോ .....അതോ കെടുത്തുമോ..!!!
Subscribe to:
Posts (Atom)