
ചോറും ,മത്തി കറിയും , ബീന്‍സ് തോരന്‍ ഉച്ചയുണിനു ഉമ്മ എന്റെ മുന്നില്‍ വിളമ്പിയപ്പോള്‍ അതിന്റെ കൂടെ ഒരു വറുത്ത മീനില്ലാത്ത ഒറ്റ കാരണത്താല്‍ ആത്മഹത്യ ചെയ്യാനായി നേരെ ചെന്നത് കൊച്ചുവേളി റെയില്‍വേ ട്രാക്കിലാണ്
കഷ്ടം പിടിച്ച ജന്മം ..!
പാളത്തില്‍ കൂടി നടന്നു വന്ന ഗാര്‍ഡു എന്നെ കണ്ട പാടെ
"എണിറ്റു പോടാ .എല്ലാ ട്രൈയിനും അഞ്ചു മണിക്കൂര്‍ ലേറ്റാ"
മമതാ ബാനര്‍ജിയെ മനസ്സില്‍ ഒരായിരം തെറിയും വിളിച്ചു അവിടന്ന് പൊടിയും തട്ടി നടന്ന് പാണ്ടി ലോറിക്ക് അടവെയ്ക്കാനായി ഹൈവേയുടെ ഓരത്തു വന്ന് കിടന്നു .
അപ്പോഴാണ് അറിയുന്നത് പാണ്ടികളെല്ലാം ലോറി സമരത്തിലെന്ന് .
അവസാനം അത് ഉറപ്പിച്ചു .!
നേരെ വള്ളക്കടവ് പാലത്തില്‍നിന്നും താഴെ ആറ്റിലേക്ക് ഒറ്റ ചാട്ടം . "കഷ്ടം" ഒരാല്‍പോക്കമില്ലാത്ത വെള്ളത്തിനു ഈ അഞ്ചടി എഴിഞ്ചുകാരാനെ താങ്ങാന്‍ ശേഷിയില്ലാതെപോയി . അവസാനം ആ ട്രൈനെജ് വെള്ളത്തില്‍ മുഖവും കഴുകി വിശന്ന വയറുമായി വീട്ടിലോട്ട് നടക്കുമ്പോള്‍ മനസ്സില്‍ ഉമ്മ വെച്ച് നീട്ടിയ ചോറും ,മത്തി കറിയും , ബീന്‍സിന്റെ തോരനുമായിരുന്നു . ഏല്ലാവരും ഉറങ്ങിയത്തിനാല്‍ അടുക്കള വാതില്‍ പതിയെ തുറന്നു പൈപ്പില്‍ നിന്ന് കൈയും കഴുകി മേശ പുറത്തിരിക്കുന്ന എന്റെ ചോറ്റുപാത്രം പൊക്കി നോക്കിയപ്പോള്‍ ....
ഒരു പിടി ചോറും , അതിന്റെ അരികില്‍ രണ്ടു പച്ച മുളക്കും ഭംഗിക്ക് കുത്തി വെച്ചിരിക്കുന്നു . കഷ്ടംപിടിക്കാന്‍ ഉള്ളത് തിന്നുകൊണ്ടു പുതപ്പും മൂടി മരണത്തെ ശപിച്ചു കൊണ്ടു കിടന്നുറങ്ങി .
ഹഹഹഹ അങ്ങിനെ തന്നെ വേണം!!!!
ReplyDeleteകൊള്ളാം കേട്ടോ.. :)
ReplyDeleteഹഹഹഹ
ReplyDeleteനന്നായി..കിട്ടിയത് കഴിച്ച് സുഖമായുറങ്ങാമായിരുന്നില്ലേ? എന്നിട്ടെന്തായി? കടിച്ചതും പോയി...പിടിച്ചതും പോയി....
ReplyDeleteസത്യം ആദ്യമേ ആകാമായിരുന്നു ഹഹഹ
ReplyDelete